Category: News

പാസ്റ്റർ കെ.വൈ. തോമസ്‌ ഐ.പി.സി. ഏബനേസർ ദുബായി ശുശ്രൂഷകനായി ചുമതലയേറ്റു

ഐ.പി.സി. ഏബനേസർ ദുബായി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ.വൈ. തോമസ്‌ ചുമതലയേറ്റു. മികച്ച വേദ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. വൈ. തോമസ്‌ ആലപ്പുഴ സ്വദേശിയാണ്. കുമ്പനാട്‌ ഹെബ്രോൻ ഐ.പി.സി. സഭയുടെ ശുശ്രൂഷകനായി കഴിഞ്ഞ 3 വർഷം സേവനമനുഷ്ടിച്ചിരുന്നു. 2007-2012 കാലയളവിലും ഏബനേസർ ദുബായി […]

ഐ.പി.സി. ഷാർജാ സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സജിമോൻ വി ചെറിയാൻ ചുമതലയേറ്റു.

ഐ.പി.സി. ഷാർജാ സഭയുടെ പുതിയ പാസ്റ്റർ ആയി പാസ്റ്റർ സജിമോൻ വി ചെറിയാൻ ചുമതലയേറ്റു. മെയ്‌ 3നു നടന്ന ആരാധനയിൽ ആണ് ശുശ്രൂഷകനായി ചുമതലയേറ്റത്‌. ദൈവവചന പ്രഭാഷകനും സഭാ പരിപാലകനും ആണ് പാസ്റ്റർ സജിമോൻ. ഐ.പി.സി. യുടെ വിവിധ സഭകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

ആഫ്രിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം: 6 പേർ കൊല്ലപ്പെട്ടു.

ഘാന: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ ആക്രമണത്തിലും വെടിവെപ്പിലും 6 പേർ കൊല്ലപ്പെട്ടു. പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെയാണ് ആക്രമണമുണ്ടായത്‌. കൊല്ലപ്പെട്ടവരിൽ വൈദികനും ഉൾപ്പെട്ടിട്ടുണ്ട്‌. പ്രാദേശിക സമയം രാവിലെ 9 മണിയോടെ ആയിരുന്നു ആക്രമണം. കുർബാന നടക്കുന്നതിനിടയിൽ പള്ളിക്കുള്ളിൽ കടന്ന ആയുധധാരികൾ […]

പാസ്റ്റർ കെ.വി. കുര്യൻ നിത്യതയിൽ

പത്തനംതിട്ട: ഐ.പി.സി. സീനിയർ ശുശ്രൂഷകനും മഞ്ഞിനിക്കര സഭാംഗവുമായ പാസ്റ്റർ കെ.വി. കുര്യൻ (85) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ത്യശ്ശൂർ, ഇടുക്കി സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്‌. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

കെ എം മാണി വിടവാങ്ങി

കേരള രാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ് അധ്യക്ഷനും ആയിരുന്ന ശ്രീ കെ എം മാണി നിര്യാതനായി. ഏറ്റവും കൂടുതല്‍ വര്‍ഷം കേരളത്തിന്‍റെ ധനകാര്യ മന്ത്രി ആയിരുന്നു. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തി ആക്കിയെന്ന അപൂര്‍വ്വ ബഹുമതിക്കു ഉടമയായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു ആശുപത്രുയില്‍ […]

ഐപിസി മുന്‍ ജനറല്‍ വൈസ്പ്രസിഡന്‍റ് പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍

ഹൈദരാബാദ്: ഐപിസി ജനറല്‍ കൗണ്‍സില്‍ മുന്‍ ഉപാദ്ധ്യക്ഷനും. തെലുങ്കാന സ്റ്റേറ്റ് അധ്യക്ഷനും ആയിരുന്ന പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഇന്ന് (ഏപ്രില്‍ 6നു). ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു പാസ്റ്റര്‍ ജോണ്‍. പ്രീയ ദൈവഭൃത്യന്‍റെ […]

കേരളത്തിനു സിവില്‍ സര്‍വീസ് തിളക്കം. ഐ.പി.സി സഭക്കു അഭിമാനമായി ആശിഷ് ചെറിയാന്‍.

ZAd.

പത്തനാപുരം: പത്തനാപുരം സ്വദേശിയും പിടവൂര്‍ ഐപിസി സഭാംഗവുമായ ആശിഷ് ചെറിയാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 121ആം റാങ്ക് നേടി പെന്തക്കോസ്ത് സമൂഹത്തിനു അഭിമാനമായി. ജയ്പ്പൂര്‍ സ്വദേശി കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്നും ആര്‍ ശ്രീലക്ഷ്മി-29, രഞ്ജിനാ മേരി വര്‍ഗീസ്‌-49, അര്‍ജുന്‍ മോഹന്‍-66 […]

പി. കെ. തോമസ് (95) നിത്യതയിൽ

മണക്കാല: അടൂർ മണക്കാല മണ്ണെത്തു വീടിൽ പി. കെ. തോമസ് ( 95 )നിത്യതയിൽ ചേർക്കപ്പെട്ടു. 27/03/19 ബുധനാഴ്ച (ഇന്ന്) രാവിലെ 8 മുതൽ 9 മണി വരെ എറണാകുളം, തൈക്കൂടം ശാരോൻ സഭയിൽ പൊതുദർശനത്തിന് ശേഷം 2 മണിക്കു മണക്കാല സ്വഭവനത്തിൽ കൊണ്ടുവരികയും […]

യു ആര്‍ എഫ് പുരസ്കാരം മലയാളി വൈദീകന്

പത്തനാപുരം ചാച്ചിപുന്ന സ്വദേശി റവ. ഡോ. സജു മാത്യുവിനു യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം രാജ്യാന്തര പുരസ്കാരത്തിനു അര്‍ഹനായി. നിരണം യരുശലേം മാര്‍ത്തോമാ പള്ളി വികാരിയായ ഡോ സജു മജീഷ്യന്‍സിനുള്ള ഏറ്റവും വലിയ ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡിനും അര്‍ഹന്‍ ആയിട്ടുണ്ട്‌. അക്ഷരങ്ങള്‍ കൊണ്ടു ചിത്ര രചന, […]

ക്രൈസ്തവ കൈരളിയില്‍ ഇനി മുതല്‍ വാര്‍ത്തകളും

സാമൂഹിക പ്രവര്‍ത്തക/ സുവിശേഷീകരണ സംഘടനയായ ക്രൈസ്തവ കൈരളിയുടെ വെബ്‌ പോര്‍ട്ടലില്‍ ഇനി മുതല്‍ ക്രൈസ്തവ സമൂഹത്തിലെ വാര്‍ത്തകളും പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. വാര്‍ത്താമാധ്യമ രംഗത്തു നിന്നു വിട്ടു നില്‍ക്കാന്‍ താല്പര്യപ്പെട്ടിരുന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് ക്രൈസ്തവ വാര്‍ത്താവിനിമയത്തിനായി കൂടെ വെബ്സൈറ്റ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി എക്സിക്യൂട്ടീവ് […]