പാസ്റ്റർ കെ.വി. കുര്യൻ നിത്യതയിൽ

പത്തനംതിട്ട: ഐ.പി.സി. സീനിയർ ശുശ്രൂഷകനും മഞ്ഞിനിക്കര സഭാംഗവുമായ പാസ്റ്റർ കെ.വി. കുര്യൻ (85) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ത്യശ്ശൂർ, ഇടുക്കി സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്‌. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. Continue reading പാസ്റ്റർ കെ.വി. കുര്യൻ നിത്യതയിൽ

കെ എം മാണി വിടവാങ്ങി

കേരള രാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ് അധ്യക്ഷനും ആയിരുന്ന ശ്രീ കെ എം മാണി നിര്യാതനായി. ഏറ്റവും കൂടുതല്‍ വര്‍ഷം കേരളത്തിന്‍റെ ധനകാര്യ മന്ത്രി ആയിരുന്നു. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തി ആക്കിയെന്ന അപൂര്‍വ്വ ബഹുമതിക്കു ഉടമയായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു ആശുപത്രുയില്‍ വൈകിട്ടായിരുന്നു അന്ത്യം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. Continue reading കെ എം മാണി വിടവാങ്ങി

ഐപിസി മുന്‍ ജനറല്‍ വൈസ്പ്രസിഡന്‍റ് പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍

ഹൈദരാബാദ്: ഐപിസി ജനറല്‍ കൗണ്‍സില്‍ മുന്‍ ഉപാദ്ധ്യക്ഷനും. തെലുങ്കാന സ്റ്റേറ്റ് അധ്യക്ഷനും ആയിരുന്ന പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഇന്ന് (ഏപ്രില്‍ 6നു). ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു പാസ്റ്റര്‍ ജോണ്‍. പ്രീയ ദൈവഭൃത്യന്‍റെ വേര്‍പാടില്‍ ക്രൈസ്തവ കൈരളിയുടെ ദുഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു. Continue reading ഐപിസി മുന്‍ ജനറല്‍ വൈസ്പ്രസിഡന്‍റ് പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍

ZAd.

കേരളത്തിനു സിവില്‍ സര്‍വീസ് തിളക്കം. ഐ.പി.സി സഭക്കു അഭിമാനമായി ആശിഷ് ചെറിയാന്‍.

പത്തനാപുരം: പത്തനാപുരം സ്വദേശിയും പിടവൂര്‍ ഐപിസി സഭാംഗവുമായ ആശിഷ് ചെറിയാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 121ആം റാങ്ക് നേടി പെന്തക്കോസ്ത് സമൂഹത്തിനു അഭിമാനമായി. ജയ്പ്പൂര്‍ സ്വദേശി കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്നും ആര്‍ ശ്രീലക്ഷ്മി-29, രഞ്ജിനാ മേരി വര്‍ഗീസ്‌-49, അര്‍ജുന്‍ മോഹന്‍-66 എന്നീ റാങ്കുകള്‍ നേടി നാടിനു അഭിമാനമായി. കുറിച്യ വിഭാഗത്തില്‍നിന്നും ആദ്യമായി … Continue reading കേരളത്തിനു സിവില്‍ സര്‍വീസ് തിളക്കം. ഐ.പി.സി സഭക്കു അഭിമാനമായി ആശിഷ് ചെറിയാന്‍.

പി. കെ. തോമസ് (95) നിത്യതയിൽ

മണക്കാല: അടൂർ മണക്കാല മണ്ണെത്തു വീടിൽ പി. കെ. തോമസ് ( 95 )നിത്യതയിൽ ചേർക്കപ്പെട്ടു. 27/03/19 ബുധനാഴ്ച (ഇന്ന്) രാവിലെ 8 മുതൽ 9 മണി വരെ എറണാകുളം, തൈക്കൂടം ശാരോൻ സഭയിൽ പൊതുദർശനത്തിന് ശേഷം 2 മണിക്കു മണക്കാല സ്വഭവനത്തിൽ കൊണ്ടുവരികയും വൈകിട്ട് 4 മണിക്കു മണക്കാല ശാരോൻ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്. … Continue reading പി. കെ. തോമസ് (95) നിത്യതയിൽ

യു ആര്‍ എഫ് പുരസ്കാരം മലയാളി വൈദീകന്

പത്തനാപുരം ചാച്ചിപുന്ന സ്വദേശി റവ. ഡോ. സജു മാത്യുവിനു യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം രാജ്യാന്തര പുരസ്കാരത്തിനു അര്‍ഹനായി. നിരണം യരുശലേം മാര്‍ത്തോമാ പള്ളി വികാരിയായ ഡോ സജു മജീഷ്യന്‍സിനുള്ള ഏറ്റവും വലിയ ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡിനും അര്‍ഹന്‍ ആയിട്ടുണ്ട്‌. അക്ഷരങ്ങള്‍ കൊണ്ടു ചിത്ര രചന, അപൂര്‍വമായ കള്ളി മുള്ളി ചെടികളുടെ ശേഖരം, മാജിക്ക്, സാമൂഹിക സേവനം … Continue reading യു ആര്‍ എഫ് പുരസ്കാരം മലയാളി വൈദീകന്

ക്രൈസ്തവ കൈരളിയില്‍ ഇനി മുതല്‍ വാര്‍ത്തകളും

സാമൂഹിക പ്രവര്‍ത്തക/ സുവിശേഷീകരണ സംഘടനയായ ക്രൈസ്തവ കൈരളിയുടെ വെബ്‌ പോര്‍ട്ടലില്‍ ഇനി മുതല്‍ ക്രൈസ്തവ സമൂഹത്തിലെ വാര്‍ത്തകളും പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. വാര്‍ത്താമാധ്യമ രംഗത്തു നിന്നു വിട്ടു നില്‍ക്കാന്‍ താല്പര്യപ്പെട്ടിരുന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് ക്രൈസ്തവ വാര്‍ത്താവിനിമയത്തിനായി കൂടെ വെബ്സൈറ്റ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി എക്സിക്യൂട്ടീവ് കമ്മറ്റിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പുതിയ ഒരു ഡിപ്പാര്ട്ട്മെന്റ്റ് ക്രൈസ്തവ കൈരളി … Continue reading ക്രൈസ്തവ കൈരളിയില്‍ ഇനി മുതല്‍ വാര്‍ത്തകളും

പരസ്യയോഗങ്ങളും ബോധവല്‍കരണ പരിപാടികളും മാറ്റിവെച്ചു

ക്രൈസ്തവ കൈരളി നല്ല വാര്‍ത്ത ആഗസ്റ്റ്‌ 23നു ആയൂര്‍ മുതല്‍ അടൂര്‍ വരെ നടത്താനിരുന്ന പരസ്യ യോഗങ്ങളും ബോധവല്‍കരണ പരിപാടികളും കേരളത്തിലെ ഇപ്പോഴുള്ള പ്രത്യേക സാഹചര്യം കണക്കില്‍ എടുത്തും കാലാവസ്ഥ പ്രതിസന്ധി നിമിത്തവും മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുന്നു. മാറ്റിവയ്ക്കുന്ന തിയതി പിന്നാലെ അറിയിക്കുന്നതായിരിക്കും. നിലവില്‍ നല്ല വാര്‍ത്ത എത്താന്‍ തീരുമാനിച്ചിരുന്ന ദിവസം (ആഗസ്റ്റ്‌ 23) തന്നെ … Continue reading പരസ്യയോഗങ്ങളും ബോധവല്‍കരണ പരിപാടികളും മാറ്റിവെച്ചു

ഓണ്‍ലൈന്‍ സുവിശേഷീകരണം എന്ന മഹത്തായ ലക്ഷ്യത്തോടെ ക്രൈസ്തവ കൈരളി ഇ-ട്രാക്റ്റ് മിനിസ്ട്രി രചനകള്‍ ക്ഷണിക്കുന്നു

സുവിശേഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ദർശനത്തോടെ ക്രൈസ്തവ കൈരളി നിങ്ങളിൽ നിന്നു രചനകള്‍ ക്ഷണിക്കുന്നു… സുവിശേഷീകരണം ആവണം രചനയുടെ ആത്യന്തികമായ ലക്ഷ്യം. നിങ്ങളുടെ രചനകള്‍ മറ്റുള്ളവർക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നത് ആവണം. മലയാളം ഇംഗ്ലീഷ് ഹിന്ദി ഏതു ഭാഷയും തിരഞ്ഞെടുക്കാം. വികാരങ്ങൾ വൃണപ്പെടുന്ന രീതിയില്‍ ആവരുത്. കഥ, ഉപമ, ഭാവന, അനുഭവം ഏതും എഴുതാം. ഏറ്റവും ലളിതമായ … Continue reading ഓണ്‍ലൈന്‍ സുവിശേഷീകരണം എന്ന മഹത്തായ ലക്ഷ്യത്തോടെ ക്രൈസ്തവ കൈരളി ഇ-ട്രാക്റ്റ് മിനിസ്ട്രി രചനകള്‍ ക്ഷണിക്കുന്നു

ക്രൈസ്തവ കൈരളിയിലേക്കു സ്വാഗതം

സുഹൃത്തുക്കളെ, ക്രൈസ്തവ കൈരളിയിലേക്കു സ്വാഗതം. ക്രൈസ്തവ കൈരളി വെബ്സൈറ്റ് പണിപ്പുരയിലാണ്. വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത് വരെ http://www.kraisthavakairali.wordpress.com എന്ന ഡോമെയിന്‍ ഉപയോഗിക്കുന്നതായിരിക്കും. ഇതൊരു സുവിശേഷീകരണ കൂട്ടായ്മയാണ് വാര്‍ത്താപത്രികയല്ല. അതുകൊണ്ടുതന്നെ ക്രൈസ്തവ കൈരളിയില്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കരുത് എന്നു അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ എഴുത്തുകാരോട് സുവിശേഷീകരണം ലക്ഷ്യമാക്കിയുള്ള രചനകള്‍ മാത്രം അയക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്രൈസ്തവ കൈരളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിനോടൊപ്പം പുറത്തു വിടുന്നതായിരിക്കും. Continue reading ക്രൈസ്തവ കൈരളിയിലേക്കു സ്വാഗതം