ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

-ജോസ് പ്രകാശ്   വിശുദ്ധ തിരുവെഴുത്തുകളുടെ  ചരിത്ര താളുകൾ മറിക്കുമ്പോൾ മരുഭൂസഹജവും  വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ഭക്തന്മാർ ചുരുക്കമാണ്. കഷ്ടതയുടെ കൈപ്പുനീർ പലപ്പോഴും ആവോളം പാനം ചെയ്യേണ്ടിവന്ന ഭക്തനായ ദാവീദ് ഒരിക്കൽ പ്രാണ സങ്കടത്താൽ മൊഴിഞ്ഞതിപ്രകാരമാണ് : ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു (സങ്കീർത്തനം 31:12). ഇവിടെ ദാവീദ് സ്വയമായി ഉടയപ്പെട്ടതല്ല ശത്രുക്കളും പീഡകരും അദ്ദേഹത്തെ ഉടച്ചതാണ്. ഒരു പാത്രം ഉടഞ്ഞ് ഉപയോഗശൂന്യമായ് തീരുന്നതുപോലെ താൻ ച്ഛേദിക്കപ്പെട്ടുപോയെന്ന് പരിഭ്രമിച്ചെങ്കിലും ദൈവത്തിലാശ്രയിച്ച ഭക്തനെ ദൈവം കുറവുകൾ നീക്കി നന്നായി പണിതു വീണ്ടും ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു മാനപാത്രമാക്കി മാറ്റി. സാധാരണയായി പാത്രങ്ങൾ സ്വയമായി ഉടയുന്ന പതിവ് തീരെ കുറവാണ്. ഉപയോഗിക്കുന്നവരാൽ  ഉടയപ്പെടാം അല്ലെങ്കിൽ സൂക്ഷ്മത കുറവുകൊണ്ടും ഉടവ് സംഭവിച്ചെന്നു വരാം. അറിഞ്ഞുകൊണ്ട് ആരും തന്നെ പാത്രങ്ങളെ ഉടയ്ക്കാറില്ല. എത്ര നന്നായി സൂക്ഷിച്ചാലും ചില പാത്രങ്ങൾ ചിലപ്പോൾ ഉടഞ്ഞു പോകാറുണ്ട്. ഉടഞ്ഞുപോയ പാത്രത്തെ ആരും അധികം ഉപയോഗിക്കാറില്ല. അതിൻ്റെ സ്ഥാനം … Continue reading ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

ജീവൻറെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ.

-Pr .ബിമോനച്ചൻ, കായംകുളം (ദയവായി അൽപ സമയം എടുത്ത് ഇതു വായിക്കുക) ഇന്ന് രാവിലെ കേട്ട വാർത്ത എന്റെ മനസ്സിലും നോവ് വരുത്തി പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റ്മയ ബാലഭാസ്കർ ഒരു അപകടത്തെ തുടർന്ന് അത്യാസന്ന നിലയിലായിരുന്നു അദ്ദേഹത്തെ രക്ഷിക്കുവാൻ ആവതെല്ലാം ചെയ്യുവാൻ അതി വിദഗ്ധരായ ഡോക്ടേഴ്സ് കിണഞ്ഞു പരിശ്രമിച്ചു , കൂടാതെ കൂടുതൽ ചികിത്സയ്ക്കായി ഗവർമെൻറ് നിർദേശപ്രകാരം ഡൽഹി എയിംസിൽ നിന്ന് അതി വിദഗ്ധനായ ഡോക്ടർ വരാനിരിക്കെ അദ്ദേഹം ലോകത്തോടു വിടപറഞ്ഞ വാർത്ത. തൻറെ പ്രിയപ്പെട്ടവനും മകളും പറന്നകന്ന കാര്യം എങ്ങനെ ആ സഹോദരിയോട് പറയുമെന്ന് ചിന്തിക്കുന്ന ബന്ധുക്കൾ സ്നേഹിതർ. അവരുടെ മാനസികാവസ്ഥ ഇവയെല്ലാം ഞാൻ ഇപ്പോൾ വായിച്ചു ദുഃഖിതരായ ഇവരെയെല്ലാം സർവ്വശക്തൻ ആശ്വസിപ്പിക്കേട്ടെ ഒരു സുവിശേഷ ശുശ്രൂഷകൻ എന്ന നിലയിൽ ഇത്തരം കാഴ്ചകൾ ഒത്തിരി കാണാറുള്ള വ്യക്തിയാണ് ഞാൻ. അതേ ലോകം ഒരു കണ്ണീർ താഴവരയാണ് എപ്പോൾ , എവിടെ ആർക്ക്, എന്ത് സംഭവിക്കും എന്ന് ആർക്കും അറിഞ്ഞുകൂടാ പ്രിയരേ … Continue reading ജീവൻറെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ.

സോദോമ്യ പാപം നാടിന് ആപത്തായി

– പാസ്റ്റര്‍ വര്‍ഗീസ്‌ മത്തായി (ചേഞ്ച്‌ മാഗസിന്‍ (ഫെയിത് ട്രാക്ക്) 2009 സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം കാലികപ്രസക്തിയോടെ പുനപ്രസിദ്ധീകരിക്കുന്നു) രണ്ടു മാരകരോഗങ്ങളുടെ പിടിയിലാണ് ഇന്നു ലോകം. പന്നിപനിയെന്ന പേരില്‍ അറിയുന്ന “എച് 1 എന്‍ 1” പനി ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. എലിപനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഓരോ കാലങ്ങളിലും തലപൊക്കി … Continue reading സോദോമ്യ പാപം നാടിന് ആപത്തായി

ഓടിപ്പോയ വില്ലാളികൾ

      – മിനി എം. തോമസ്‌                            “ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ                                    യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.”                                                          (സങ്കീർത്തങ്ങൾ  78:9)     യുദ്ധം!! അതെന്നും ഒരു ഭീകരതയാണ്. നേടിയെടുത്തതെല്ലാം അന്യർ സ്വന്തമാക്കുന്ന ദുരനുഭവം. യുദ്ധത്തിലെ പരാജയം … Continue reading ഓടിപ്പോയ വില്ലാളികൾ

ഞങ്ങൾ സന്ദേശവാഹകർ മാത്രം…. ഞങ്ങളെ കല്ലെറിഞ്ഞത് കൊണ്ട് കാര്യമില്ല!

– പാസ്റ്റര്‍ ബി . മോനച്ചൻ കായംകുളം   സാമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങളുടെ ചില സ്നേഹിതർ സുവിശേഷ സന്ദേശ വാഹകരായ ഞങ്ങളുടെ മെസ്സേജ് ക്ലിപിങ്സ് ചിലപ്പോൾ പോസ്റ്റു ചെയ്യാറുണ്ട് അനുകൂലവും പ്രതികൂലവുമായ അനേക കമൻറുകൾ വരാറുണ്ട് സുവിശേഷ വിരോധികളും ,വർഗീയവാദികളും, അസഹിഷ്ണുക്കളും ആയ ചിലർ തരംതാണ ആക്ഷേപങ്ങളും അപവാദങ്ങളും പ്രതികരണങ്ങളായി കുറിക്കാറുണ്ട്. അവയെല്ലാം സുവിശേഷം നിമിത്തം … Continue reading ഞങ്ങൾ സന്ദേശവാഹകർ മാത്രം…. ഞങ്ങളെ കല്ലെറിഞ്ഞത് കൊണ്ട് കാര്യമില്ല!

വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം

വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം (യോസേഫിന്‍റെ ജീവിതം :ഒരവലോകനം) – അലന്‍ പള്ളിവടക്കന്‍ കുന്നില്‍ നിന്നും പര്‍വതത്തിലേക്ക് ഒരു ഇറക്കത്തിന്‍റെ ദൂരവും താഴ്വാരത്തിന്‍റെ അകലവും ഉണ്ട് എന്നപോലെ ദൈവീക വാഗ്ദത്തങ്ങളിലേക്കും സ്വര്‍ഗീയ കലവറ നല്‍കുന്ന അനുഗ്രഹങ്ങളിലെക്കും ഒരു പരീക്ഷാ കാലത്തിന്‍റെ ദൂരമുണ്ട്. സിംഹക്കുഴിയും തീചൂളയും പൊട്ടക്കിണറും ഭക്തന്‍റെ ജീവിതത്തില്‍ അവസാനമല്ല മറിച്ചു ഉയര്‍ച്ചയുടെയും ദൈവീക … Continue reading വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം