ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

-ജോസ് പ്രകാശ്   വിശുദ്ധ തിരുവെഴുത്തുകളുടെ  ചരിത്ര താളുകൾ മറിക്കുമ്പോൾ മരുഭൂസഹജവും  വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ഭക്തന്മാർ ചുരുക്കമാണ്. കഷ്ടതയുടെ കൈപ്പുനീർ പലപ്പോഴും ആവോളം പാനം ചെയ്യേണ്ടിവന്ന ഭക്തനായ ദാവീദ് ഒരിക്കൽ പ്രാണ സങ്കടത്താൽ മൊഴിഞ്ഞതിപ്രകാരമാണ് : ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു (സങ്കീർത്തനം 31:12). ഇവിടെ ദാവീദ് സ്വയമായി ഉടയപ്പെട്ടതല്ല ശത്രുക്കളും പീഡകരും അദ്ദേഹത്തെ ഉടച്ചതാണ്. ഒരു പാത്രം ഉടഞ്ഞ് ഉപയോഗശൂന്യമായ് തീരുന്നതുപോലെ താൻ ച്ഛേദിക്കപ്പെട്ടുപോയെന്ന് പരിഭ്രമിച്ചെങ്കിലും ദൈവത്തിലാശ്രയിച്ച ഭക്തനെ ദൈവം കുറവുകൾ നീക്കി നന്നായി പണിതു വീണ്ടും ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു മാനപാത്രമാക്കി മാറ്റി. സാധാരണയായി പാത്രങ്ങൾ സ്വയമായി ഉടയുന്ന പതിവ് തീരെ കുറവാണ്. ഉപയോഗിക്കുന്നവരാൽ  ഉടയപ്പെടാം അല്ലെങ്കിൽ സൂക്ഷ്മത കുറവുകൊണ്ടും ഉടവ് സംഭവിച്ചെന്നു വരാം. അറിഞ്ഞുകൊണ്ട് ആരും തന്നെ പാത്രങ്ങളെ ഉടയ്ക്കാറില്ല. എത്ര നന്നായി സൂക്ഷിച്ചാലും ചില പാത്രങ്ങൾ ചിലപ്പോൾ ഉടഞ്ഞു പോകാറുണ്ട്. ഉടഞ്ഞുപോയ പാത്രത്തെ ആരും അധികം ഉപയോഗിക്കാറില്ല. അതിൻ്റെ സ്ഥാനം … Continue reading ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?

-Mini M. Thomas അവന്റെ സിരകളിലൂടെ രക്തം തിളച്ചു. തന്റെ മുൻപിൽ വസ്ത്രങ്ങൾ കൂടിക്കൊണ്ടേയിരുന്നു. ഓരോ സാക്ഷികളും തങ്ങളുടെ വസ്ത്രം ഏല്പിച്ചിട്ട് നഗരത്തിന് പുറത്തേക്ക് ഓടി. ക്രിസ്തുവിനെ പ്രസംഗിച്ചു നടന്ന സ്തേഫാനോസിനെ കല്ലെറിയാനുള്ള തിടുക്കമായിരുന്നു എല്ലാവർക്കും. താൻ വർഷങ്ങളായി പഠിച്ചും പരിചയിച്ചും പാലിച്ചും വരുന്ന പ്രമാണങ്ങളെ കാറ്റിൽ പറത്തി, യേശു എന്ന മശിഹായെപ്പറ്റി പറയുന്നത് മാപ്പർഹിക്കാത്ത … Continue reading നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?

ശക്തിയുള്ള കൈ

– ബിന്ദു പ്രകാശ് ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം. വിശുദ്ധ വേദപുസ്തകത്തില്‍ പുറപ്പാട് പുസ്തകം 6:1 ൽ നാം ഇപ്രകാരം വായിക്കുന്നു. യഹോവ മോശയോട് ഞാൻ ഫറവോനോട് ചെയ്യുന്നത് നീ ഇപ്പോൾ കാണും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്ത് നിന്ന് ഓടിച്ച്  കളയും എന്ന് അരുളിചെയ്തു.  യിസ്രായേൽമക്കളുടെ വിടുതലിനായി ദൈവം മോശയേ മിദ്യാനിൽ നിന്നും … Continue reading ശക്തിയുള്ള കൈ

ജീവൻറെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ.

-Pr .ബിമോനച്ചൻ, കായംകുളം (ദയവായി അൽപ സമയം എടുത്ത് ഇതു വായിക്കുക) ഇന്ന് രാവിലെ കേട്ട വാർത്ത എന്റെ മനസ്സിലും നോവ് വരുത്തി പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റ്മയ ബാലഭാസ്കർ ഒരു അപകടത്തെ തുടർന്ന് അത്യാസന്ന നിലയിലായിരുന്നു അദ്ദേഹത്തെ രക്ഷിക്കുവാൻ ആവതെല്ലാം ചെയ്യുവാൻ അതി വിദഗ്ധരായ ഡോക്ടേഴ്സ് കിണഞ്ഞു പരിശ്രമിച്ചു , കൂടാതെ കൂടുതൽ ചികിത്സയ്ക്കായി ഗവർമെൻറ് നിർദേശപ്രകാരം ഡൽഹി എയിംസിൽ നിന്ന് അതി വിദഗ്ധനായ ഡോക്ടർ വരാനിരിക്കെ അദ്ദേഹം ലോകത്തോടു വിടപറഞ്ഞ വാർത്ത. തൻറെ പ്രിയപ്പെട്ടവനും മകളും പറന്നകന്ന കാര്യം എങ്ങനെ ആ സഹോദരിയോട് പറയുമെന്ന് ചിന്തിക്കുന്ന ബന്ധുക്കൾ സ്നേഹിതർ. അവരുടെ മാനസികാവസ്ഥ ഇവയെല്ലാം ഞാൻ ഇപ്പോൾ വായിച്ചു ദുഃഖിതരായ ഇവരെയെല്ലാം സർവ്വശക്തൻ ആശ്വസിപ്പിക്കേട്ടെ ഒരു സുവിശേഷ ശുശ്രൂഷകൻ എന്ന നിലയിൽ ഇത്തരം കാഴ്ചകൾ ഒത്തിരി കാണാറുള്ള വ്യക്തിയാണ് ഞാൻ. അതേ ലോകം ഒരു കണ്ണീർ താഴവരയാണ് എപ്പോൾ , എവിടെ ആർക്ക്, എന്ത് സംഭവിക്കും എന്ന് ആർക്കും അറിഞ്ഞുകൂടാ പ്രിയരേ … Continue reading ജീവൻറെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ.

സോദോമ്യ പാപം നാടിന് ആപത്തായി

– പാസ്റ്റര്‍ വര്‍ഗീസ്‌ മത്തായി (ചേഞ്ച്‌ മാഗസിന്‍ (ഫെയിത് ട്രാക്ക്) 2009 സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം കാലികപ്രസക്തിയോടെ പുനപ്രസിദ്ധീകരിക്കുന്നു) രണ്ടു മാരകരോഗങ്ങളുടെ പിടിയിലാണ് ഇന്നു ലോകം. പന്നിപനിയെന്ന പേരില്‍ അറിയുന്ന “എച് 1 എന്‍ 1” പനി ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. എലിപനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഓരോ കാലങ്ങളിലും തലപൊക്കി … Continue reading സോദോമ്യ പാപം നാടിന് ആപത്തായി

ഓടിപ്പോയ വില്ലാളികൾ

      – മിനി എം. തോമസ്‌                            “ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ                                    യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.”                                                          (സങ്കീർത്തങ്ങൾ  78:9)     യുദ്ധം!! അതെന്നും ഒരു ഭീകരതയാണ്. നേടിയെടുത്തതെല്ലാം അന്യർ സ്വന്തമാക്കുന്ന ദുരനുഭവം. യുദ്ധത്തിലെ പരാജയം … Continue reading ഓടിപ്പോയ വില്ലാളികൾ

നമ്മെ നന്നായി അറിയുന്നവൻ.

  – ക്രിസ്ടീന ജോര്‍ജ്ജ് പഴയനിയമ പുസ്തകത്തിലെ സാരേഫാത്തിലെ വിധവ നമ്മുക്കെല്ലാവര്കും സുപരിചിതയാണ്. ദേശത്ത്‌ മഴപെയ്യാതെ ജനങ്ങൾ വരൾച്ചയാലും ക്ഷാമത്താലും വലയുന്ന കാലം. പട്ടണവാതില്കൽ വിറകു പെറുക്കിക്കൊണ്ടിരിക്കുന്ന ഒരു വിധവയായ സ്ത്രീ. പട്ടണവാസികളുടെ മുന്നിൽ ഈ കൊടും വരൾച്ചയിലും ഭക്ഷണം പാകം ചെയ്യാൻ തയാറെടുക്കുന്ന സന്തുഷ്ടയായ സ്ത്രീയാണവൾ. മറ്റുള്ളവർ ബാഹ്യമായ പ്രവർത്തികളാൽ അവളെ വിലയിരുത്തിയപ്പോൾ തന്റെ … Continue reading നമ്മെ നന്നായി അറിയുന്നവൻ.

ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല!

– ഡോ. അക്സാ കോശി മലയോര ഗ്രാമം. ശാന്തമായി ഒഴുകുന്ന നൈൽ നദിയുടെ തീരം.കുന്നിൻ ചരുവിലെ പച്ചപുല്‍പ്പുറങ്ങളെ തഴുകി നൈൽ നദി ഒഴുകി.  പക്ഷികളുടെ കളകളാരവം..പകൽ സൂര്യന്റെ കിരണങ്ങൾ .. ആൻ തന്റെ മുറിയിൽ  സ്കൂളിൽ പോവാൻ ഉള്ള തിടുക്കത്തിൽ ആണ്. ഇന്ന് പേരെന്റ്സ് മീറ്റിംഗ് ആണെല്ലോ. സിസ്റ്റർ മരിയയുടെ  കൈപിടിച്ച് കുട്ടി ആൻ സ്കൂളിൽ … Continue reading ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല!

ദൈവമേ എന്തുകൊണ്ടു….?

– ഡാനി ജോസഫ്‌, റിയാദ് ദൈവമേ എന്തുകൊണ്ടു….? ജീവിതത്തിൽ എല്ലാവരും ച്ചോദിക്കുന്ന ഒരു ച്ചോദ്യം.. ദൈവമേ എനിക്കു മാത്രം എന്തുകൊണ്ടു ഇത് സംഭവിച്ചു? വേദപുസ്തകത്തിൽ ചിലരോടൊക്കെ നമ്മുക്കു ച്ചോദിക്കാം. ഹാബേലേ എന്തുകൊണ്ടു നിനക്കു അസൂയയുള്ള സഹോദരൻ? ഹാബേൽ പറയുന്നു:- യേശുവിൻെറ ഗുണകരമായ രക്തത്തിനോടു ച്ചേർത്തുപമിക്കാൻ എനിക്ക് ഒരു അസൂയുള്ള സഹോദരൻ വേണം. ജോസഫേ നിനക്കെന്തിനു അസൂയയുള്ള … Continue reading ദൈവമേ എന്തുകൊണ്ടു….?

അല്ല! ഇത് അവസാനമല്ല!

  – Pr ബി മോനച്ചൻ , കായംകുളം   കർത്താവിൽ പ്രിയരെ *. നാം പ്രതീക്ഷിച്ച ചില വാതിലുകൾ അടയുമ്പോൾ പ്രതീക്ഷിക്കാത്ത ചില വാതിലുകൾ ദൈവം നമുക്കായി തുറക്കും എന്ന്റിയുക **. അരികെ നിൽക്കുന്നവർ സഹായിച്ചില്ലെങ്കിലും അകലെ നിന്നു ദൈവം നിങ്ങൾക്കായി സഹായമെത്തിക്കും എന്നറിയുക * നമ്മുടെ ചില പ്ലാനുകളും പദ്ധതികളും ദൈവം ചിലപ്പോൾ … Continue reading അല്ല! ഇത് അവസാനമല്ല!