Author Archives

Kraisthava Kairali

പാസ്റ്റർ കെ.വൈ. തോമസ്‌ ഐ.പി.സി. ഏബനേസർ ദുബായി ശുശ്രൂഷകനായി ചുമതലയേറ്റു

ഐ.പി.സി. ഏബനേസർ ദുബായി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ.വൈ. തോമസ്‌ ചുമതലയേറ്റു. മികച്ച വേദ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. വൈ. തോമസ്‌ ആലപ്പുഴ സ്വദേശിയാണ്. കുമ്പനാട്‌ ഹെബ്രോൻ ഐ.പി.സി. സഭയുടെ ശുശ്രൂഷകനായി കഴിഞ്ഞ 3 വർഷം സേവനമനുഷ്ടിച്ചിരുന്നു. 2007-2012 കാലയളവിലും ഏബനേസർ ദുബായി […]

ഐ.പി.സി. ഷാർജാ സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സജിമോൻ വി ചെറിയാൻ ചുമതലയേറ്റു.

ഐ.പി.സി. ഷാർജാ സഭയുടെ പുതിയ പാസ്റ്റർ ആയി പാസ്റ്റർ സജിമോൻ വി ചെറിയാൻ ചുമതലയേറ്റു. മെയ്‌ 3നു നടന്ന ആരാധനയിൽ ആണ് ശുശ്രൂഷകനായി ചുമതലയേറ്റത്‌. ദൈവവചന പ്രഭാഷകനും സഭാ പരിപാലകനും ആണ് പാസ്റ്റർ സജിമോൻ. ഐ.പി.സി. യുടെ വിവിധ സഭകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

ആഫ്രിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം: 6 പേർ കൊല്ലപ്പെട്ടു.

ഘാന: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ ആക്രമണത്തിലും വെടിവെപ്പിലും 6 പേർ കൊല്ലപ്പെട്ടു. പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെയാണ് ആക്രമണമുണ്ടായത്‌. കൊല്ലപ്പെട്ടവരിൽ വൈദികനും ഉൾപ്പെട്ടിട്ടുണ്ട്‌. പ്രാദേശിക സമയം രാവിലെ 9 മണിയോടെ ആയിരുന്നു ആക്രമണം. കുർബാന നടക്കുന്നതിനിടയിൽ പള്ളിക്കുള്ളിൽ കടന്ന ആയുധധാരികൾ […]

പാസ്റ്റർ കെ.വി. കുര്യൻ നിത്യതയിൽ

പത്തനംതിട്ട: ഐ.പി.സി. സീനിയർ ശുശ്രൂഷകനും മഞ്ഞിനിക്കര സഭാംഗവുമായ പാസ്റ്റർ കെ.വി. കുര്യൻ (85) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ത്യശ്ശൂർ, ഇടുക്കി സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്‌. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

ശക്തിയുള്ള കൈ

– ബിന്ദു പ്രകാശ് ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം. വിശുദ്ധ വേദപുസ്തകത്തില്‍ പുറപ്പാട് പുസ്തകം 6:1 ൽ നാം ഇപ്രകാരം വായിക്കുന്നു. യഹോവ മോശയോട് ഞാൻ ഫറവോനോട് ചെയ്യുന്നത് നീ ഇപ്പോൾ കാണും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്ത് നിന്ന് ഓടിച്ച്  കളയും […]

സോദോമ്യ പാപം നാടിന് ആപത്തായി

– പാസ്റ്റര്‍ വര്‍ഗീസ്‌ മത്തായി (ചേഞ്ച്‌ മാഗസിന്‍ (ഫെയിത് ട്രാക്ക്) 2009 സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം കാലികപ്രസക്തിയോടെ പുനപ്രസിദ്ധീകരിക്കുന്നു) രണ്ടു മാരകരോഗങ്ങളുടെ പിടിയിലാണ് ഇന്നു ലോകം. പന്നിപനിയെന്ന പേരില്‍ അറിയുന്ന “എച് 1 എന്‍ 1” പനി ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ […]

ഓടിപ്പോയ വില്ലാളികൾ

      – മിനി എം. തോമസ്‌                            “ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ                                    യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.”                                                          (സങ്കീർത്തങ്ങൾ  78:9)     യുദ്ധം!! അതെന്നും […]

പരസ്യയോഗങ്ങളും ബോധവല്‍കരണ പരിപാടികളും മാറ്റിവെച്ചു

ക്രൈസ്തവ കൈരളി നല്ല വാര്‍ത്ത ആഗസ്റ്റ്‌ 23നു ആയൂര്‍ മുതല്‍ അടൂര്‍ വരെ നടത്താനിരുന്ന പരസ്യ യോഗങ്ങളും ബോധവല്‍കരണ പരിപാടികളും കേരളത്തിലെ ഇപ്പോഴുള്ള പ്രത്യേക സാഹചര്യം കണക്കില്‍ എടുത്തും കാലാവസ്ഥ പ്രതിസന്ധി നിമിത്തവും മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുന്നു. മാറ്റിവയ്ക്കുന്ന തിയതി പിന്നാലെ അറിയിക്കുന്നതായിരിക്കും. നിലവില്‍ […]