ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

-ജോസ് പ്രകാശ്   വിശുദ്ധ തിരുവെഴുത്തുകളുടെ  ചരിത്ര താളുകൾ മറിക്കുമ്പോൾ മരുഭൂസഹജവും  വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ഭക്തന്മാർ ചുരുക്കമാണ്. കഷ്ടതയുടെ കൈപ്പുനീർ പലപ്പോഴും ആവോളം പാനം ചെയ്യേണ്ടിവന്ന ഭക്തനായ ദാവീദ് ഒരിക്കൽ പ്രാണ സങ്കടത്താൽ മൊഴിഞ്ഞതിപ്രകാരമാണ് : ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു (സങ്കീർത്തനം 31:12). ഇവിടെ ദാവീദ് സ്വയമായി ഉടയപ്പെട്ടതല്ല ശത്രുക്കളും പീഡകരും അദ്ദേഹത്തെ ഉടച്ചതാണ്. ഒരു പാത്രം ഉടഞ്ഞ് ഉപയോഗശൂന്യമായ് തീരുന്നതുപോലെ താൻ ച്ഛേദിക്കപ്പെട്ടുപോയെന്ന് പരിഭ്രമിച്ചെങ്കിലും ദൈവത്തിലാശ്രയിച്ച ഭക്തനെ ദൈവം കുറവുകൾ നീക്കി നന്നായി പണിതു വീണ്ടും ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു മാനപാത്രമാക്കി മാറ്റി. സാധാരണയായി പാത്രങ്ങൾ സ്വയമായി ഉടയുന്ന പതിവ് തീരെ കുറവാണ്. ഉപയോഗിക്കുന്നവരാൽ  ഉടയപ്പെടാം അല്ലെങ്കിൽ സൂക്ഷ്മത കുറവുകൊണ്ടും ഉടവ് സംഭവിച്ചെന്നു വരാം. അറിഞ്ഞുകൊണ്ട് ആരും തന്നെ പാത്രങ്ങളെ ഉടയ്ക്കാറില്ല. എത്ര നന്നായി സൂക്ഷിച്ചാലും ചില പാത്രങ്ങൾ ചിലപ്പോൾ ഉടഞ്ഞു പോകാറുണ്ട്. ഉടഞ്ഞുപോയ പാത്രത്തെ ആരും അധികം ഉപയോഗിക്കാറില്ല. അതിൻ്റെ സ്ഥാനം … Continue reading ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

ശക്തിയുള്ള കൈ

– ബിന്ദു പ്രകാശ് ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം. വിശുദ്ധ വേദപുസ്തകത്തില്‍ പുറപ്പാട് പുസ്തകം 6:1 ൽ നാം ഇപ്രകാരം വായിക്കുന്നു. യഹോവ മോശയോട് ഞാൻ ഫറവോനോട് ചെയ്യുന്നത് നീ ഇപ്പോൾ കാണും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്ത് നിന്ന് ഓടിച്ച്  കളയും എന്ന് അരുളിചെയ്തു.  യിസ്രായേൽമക്കളുടെ വിടുതലിനായി ദൈവം മോശയേ മിദ്യാനിൽ നിന്നും … Continue reading ശക്തിയുള്ള കൈ

സോദോമ്യ പാപം നാടിന് ആപത്തായി

– പാസ്റ്റര്‍ വര്‍ഗീസ്‌ മത്തായി (ചേഞ്ച്‌ മാഗസിന്‍ (ഫെയിത് ട്രാക്ക്) 2009 സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം കാലികപ്രസക്തിയോടെ പുനപ്രസിദ്ധീകരിക്കുന്നു) രണ്ടു മാരകരോഗങ്ങളുടെ പിടിയിലാണ് ഇന്നു ലോകം. പന്നിപനിയെന്ന പേരില്‍ അറിയുന്ന “എച് 1 എന്‍ 1” പനി ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. എലിപനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഓരോ കാലങ്ങളിലും തലപൊക്കി … Continue reading സോദോമ്യ പാപം നാടിന് ആപത്തായി

ഓടിപ്പോയ വില്ലാളികൾ

      – മിനി എം. തോമസ്‌                            “ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ                                    യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.”                                                          (സങ്കീർത്തങ്ങൾ  78:9)     യുദ്ധം!! അതെന്നും ഒരു ഭീകരതയാണ്. നേടിയെടുത്തതെല്ലാം അന്യർ സ്വന്തമാക്കുന്ന ദുരനുഭവം. യുദ്ധത്തിലെ പരാജയം … Continue reading ഓടിപ്പോയ വില്ലാളികൾ

പരസ്യയോഗങ്ങളും ബോധവല്‍കരണ പരിപാടികളും മാറ്റിവെച്ചു

ക്രൈസ്തവ കൈരളി നല്ല വാര്‍ത്ത ആഗസ്റ്റ്‌ 23നു ആയൂര്‍ മുതല്‍ അടൂര്‍ വരെ നടത്താനിരുന്ന പരസ്യ യോഗങ്ങളും ബോധവല്‍കരണ പരിപാടികളും കേരളത്തിലെ ഇപ്പോഴുള്ള പ്രത്യേക സാഹചര്യം കണക്കില്‍ എടുത്തും കാലാവസ്ഥ പ്രതിസന്ധി നിമിത്തവും മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുന്നു. മാറ്റിവയ്ക്കുന്ന തിയതി പിന്നാലെ അറിയിക്കുന്നതായിരിക്കും. നിലവില്‍ നല്ല വാര്‍ത്ത എത്താന്‍ തീരുമാനിച്ചിരുന്ന ദിവസം (ആഗസ്റ്റ്‌ 23) തന്നെ … Continue reading പരസ്യയോഗങ്ങളും ബോധവല്‍കരണ പരിപാടികളും മാറ്റിവെച്ചു

നമ്മെ നന്നായി അറിയുന്നവൻ.

  – ക്രിസ്ടീന ജോര്‍ജ്ജ് പഴയനിയമ പുസ്തകത്തിലെ സാരേഫാത്തിലെ വിധവ നമ്മുക്കെല്ലാവര്കും സുപരിചിതയാണ്. ദേശത്ത്‌ മഴപെയ്യാതെ ജനങ്ങൾ വരൾച്ചയാലും ക്ഷാമത്താലും വലയുന്ന കാലം. പട്ടണവാതില്കൽ വിറകു പെറുക്കിക്കൊണ്ടിരിക്കുന്ന ഒരു വിധവയായ സ്ത്രീ. പട്ടണവാസികളുടെ മുന്നിൽ ഈ കൊടും വരൾച്ചയിലും ഭക്ഷണം പാകം ചെയ്യാൻ തയാറെടുക്കുന്ന സന്തുഷ്ടയായ സ്ത്രീയാണവൾ. മറ്റുള്ളവർ ബാഹ്യമായ പ്രവർത്തികളാൽ അവളെ വിലയിരുത്തിയപ്പോൾ തന്റെ … Continue reading നമ്മെ നന്നായി അറിയുന്നവൻ.

ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല!

– ഡോ. അക്സാ കോശി മലയോര ഗ്രാമം. ശാന്തമായി ഒഴുകുന്ന നൈൽ നദിയുടെ തീരം.കുന്നിൻ ചരുവിലെ പച്ചപുല്‍പ്പുറങ്ങളെ തഴുകി നൈൽ നദി ഒഴുകി.  പക്ഷികളുടെ കളകളാരവം..പകൽ സൂര്യന്റെ കിരണങ്ങൾ .. ആൻ തന്റെ മുറിയിൽ  സ്കൂളിൽ പോവാൻ ഉള്ള തിടുക്കത്തിൽ ആണ്. ഇന്ന് പേരെന്റ്സ് മീറ്റിംഗ് ആണെല്ലോ. സിസ്റ്റർ മരിയയുടെ  കൈപിടിച്ച് കുട്ടി ആൻ സ്കൂളിൽ … Continue reading ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല!