Author Archives

Jerin Thekkethil

പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ

പത്തനംതിട്ട: പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ഐ പി സി യുടെ ആൻറ്റോപ്പ്ഹിൽ, കലീന, ബാൻന്ദ്ര ബോയ്സർ എന്നീ സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു. കേരളത്തിൽ എഴുമറ്റൂർ, പുല്ലു കുത്തി, കൊട്ടാരക്കര ബേർശേബ എന്നീ സഭകളിലും മാവേലിക്കര സെൻററിൽ ഭഗവതിപ്പടി സഭയിലും […]

പാസ്റ്റർ ഡോ. ടി. പി. ഏബ്രഹാം നിത്യതയിൽ

ശാരോൻ ഫെലോഷിപ്പ്‌ സഭയുടെ മുൻ ആക്ടിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ടി.പി. ഏബ്രഹാം നിത്യത്യയിൽ. ശാരീരിക അസ്വസ്ഥതകളാൽ വിശ്രമത്തിലായിരുന്നു. ആലുവാ ഡൂലോസ്‌ തിയോളജിക്കൽ കോളജിന്റെ സ്ഥാപക പ്രസിഡന്റ്‌, ശാരോൻ ഫെലോഷിപ്പ്‌ സഭയുടെ ജനറൽ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ ചുമതലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. […]

സജു സാമുവേൽ (29) അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

മുംബൈ : ഐ പി സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ ബ്രദർ സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ദുഃഖത്തിൽ […]

സിസ്റ്റർ നന്ദിനി നിത്യത്യയിൽ

ഐപിസി കോട്ടയം നോർത്ത്‌ സെന്റർ സഹോദരി സമാജം പൊതുപ്രവർത്തക സിസ്റ്റർ നന്ദിനി (നന്തമ്മ സിസ്റ്റർ) നിര്യാതയായി. കർത്താവിന്റെ വേലയിൽ ശുഷ്കാന്തിയോടെ പ്രവർത്തിച്ച മാതാവ് എല്ലാവർക്കും മാത്യകയാണ്. കുട്ടികളുടെ ഇടയിലെ പ്രവർത്തനത്തിലും സജീവമായിരുന്നു. സംസ്കാരം പിന്നീട്.

പാസ്റ്റർ കെ.വൈ. തോമസ്‌ ഐ.പി.സി. ഏബനേസർ ദുബായി ശുശ്രൂഷകനായി ചുമതലയേറ്റു

ഐ.പി.സി. ഏബനേസർ ദുബായി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ.വൈ. തോമസ്‌ ചുമതലയേറ്റു. മികച്ച വേദ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. വൈ. തോമസ്‌ ആലപ്പുഴ സ്വദേശിയാണ്. കുമ്പനാട്‌ ഹെബ്രോൻ ഐ.പി.സി. സഭയുടെ ശുശ്രൂഷകനായി കഴിഞ്ഞ 3 വർഷം സേവനമനുഷ്ടിച്ചിരുന്നു. 2007-2012 കാലയളവിലും ഏബനേസർ ദുബായി […]

ഐ.പി.സി. ഷാർജാ സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സജിമോൻ വി ചെറിയാൻ ചുമതലയേറ്റു.

ഐ.പി.സി. ഷാർജാ സഭയുടെ പുതിയ പാസ്റ്റർ ആയി പാസ്റ്റർ സജിമോൻ വി ചെറിയാൻ ചുമതലയേറ്റു. മെയ്‌ 3നു നടന്ന ആരാധനയിൽ ആണ് ശുശ്രൂഷകനായി ചുമതലയേറ്റത്‌. ദൈവവചന പ്രഭാഷകനും സഭാ പരിപാലകനും ആണ് പാസ്റ്റർ സജിമോൻ. ഐ.പി.സി. യുടെ വിവിധ സഭകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

ആഫ്രിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം: 6 പേർ കൊല്ലപ്പെട്ടു.

ഘാന: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ ആക്രമണത്തിലും വെടിവെപ്പിലും 6 പേർ കൊല്ലപ്പെട്ടു. പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെയാണ് ആക്രമണമുണ്ടായത്‌. കൊല്ലപ്പെട്ടവരിൽ വൈദികനും ഉൾപ്പെട്ടിട്ടുണ്ട്‌. പ്രാദേശിക സമയം രാവിലെ 9 മണിയോടെ ആയിരുന്നു ആക്രമണം. കുർബാന നടക്കുന്നതിനിടയിൽ പള്ളിക്കുള്ളിൽ കടന്ന ആയുധധാരികൾ […]

പാസ്റ്റർ കെ.വി. കുര്യൻ നിത്യതയിൽ

പത്തനംതിട്ട: ഐ.പി.സി. സീനിയർ ശുശ്രൂഷകനും മഞ്ഞിനിക്കര സഭാംഗവുമായ പാസ്റ്റർ കെ.വി. കുര്യൻ (85) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ത്യശ്ശൂർ, ഇടുക്കി സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്‌. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.