ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ഇന്ന് കൂടിയ ജെനറൽ ബോഡി തിരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർ – പാസ്റ്റർമാരായ ജേക്കബ് ജോർജ് (ഡയറക്ടർ), സനു ജോസഫ് അസോ. ഡയറക്ടർ), ബ്രദേഴ്സ് കെ.തങ്കച്ചൻ (ജനറൽ സെക്രട്ടറി), പ്രിൻസ് ജോസഫ് (അസോ.സെക്രട്ടറി), കോശി മാത്യു (ട്രഷറാർ), റോഷി തോമസ് (എക്സാം കൺട്രോളർ), പാസ്റ്റർ പി.എ.ചാക്കോച്ചൻ (ജനറൽ കോർഡിനേറ്റർ). വിശദമായി :- Director- Pr. Jacob George Asso Dir. Pr. Sanu Joseph Gen. Secretary – Br. Thankachan K Asso. Secretary – Br. Prince Samuel Joseph Treasurer – Br. Koshy Mathew Exam Controller–Br. Roshy Thomas Gen. Co ordinator – Pr. P A Chackochan Executive Committee Pr. Abraham Thomas Pr. P Mathai Pr. Eldho P Joseph Pr. Blesson George Br. T Thankachan … Continue reading ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

പ്രീ-മാരിറ്റൽ കൗണ്സില്ലിങ്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ കൗൺസലിങ്ങ് വിഭാഗമായ ‘തണലി’ന്റെ ആഭിമുഖ്യത്തിൽ പ്രഥമ പ്രീ മാരിറ്റൽ കൗൺസലിങ്ങ് ശനിയാഴ്ച (ജൂലൈ 13) നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ വെച്ചാണ് (ശാരോൻ ബൈബിൾ കോളജിന് എതിർവശം) സെമിനാർ നടക്കുന്നത്. ഡോ.സജികുമാർ കെ.പി., റവ.മനു മാത്യു, പാസ്റ്റർ ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും. 15 വയസ് മുതലുള്ളവർക്കാണ് പ്രവേശനം. നിരവധി പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ ഉടൻ ബന്ധപ്പെടുക (9809182333 പ്രിൻസ് ജോസഫ്, കോർഡിനേറ്റർ, തണൽ) Continue reading പ്രീ-മാരിറ്റൽ കൗണ്സില്ലിങ്

നിത്യതയിൽ ചേർക്കപ്പെട്ടു

കൈതക്കുഴി: വെളിച്ചിക്കാല ബഥേൽ ഭവനിൽ ബ്ര. ബാബുവിന്റെ ഭാര്യ ആനി ബാബു (54) വാഹനാപകടത്തിൽ മരിച്ചു. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും വൈകിട്ട് 3 മണിക്ക് കൈതക്കുഴി ശാരോൻ സഭാ സെമിത്തേരിയിൽ നടത്തപ്പെടുകയും ചെയ്യും. Continue reading നിത്യതയിൽ ചേർക്കപ്പെട്ടു