ആര്‍ട്ടിക്കിള്‍

ദാനിയേൽ പ്രവചനം: ഒരു അവലോകനം.

നിഷാ ജോർജ്ജ്

ബൈബിളിലെ 66 പുസ്തകങ്ങളിൽ വച്ച് വളരെ ചെറിയൊരു പ്രവചന പുസ്തകം ആണെങ്കിലും വളരെ പവർഫുൾ ആയ ഒരു പുസ്തകമാണ് ദാനിയേലിന്റെ പുസ്തകം.

ദാനിയേലിന്റെ പുസ്തകത്തെ നമുക്ക് രണ്ടായി വിഭജിക്കാം. 

1 മുതൽ 6 വരെയുള്ള ഭാഗങ്ങൾ അനുഭവങ്ങളും, സംഭവങ്ങളും 7 മുതൽ 12 വരെ പ്രവചനങ്ങളും വിവരിച്ചിരിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കുന്നു.

ദാനിയേലിന്റെ പുസ്തകത്തിൽ രണ്ട് മെയിൻ തീമുകളാണ് ഉള്ളത്.

1. അമാനുഷികമായ അത്ഭുതങ്ങളിലൂടെ ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു

2 ലോകത്തിലെ മുഴുവൻ രാജ്യങ്ങൾക്കും രാജാക്കന്മാർക്കും മുകളിലായ് ശക്തിയായ ദൈവരാജ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു

 ഒരു ദൈവപൈതലിന് അത്യാവശ്യമായി വേണ്ട ഗുണങ്ങൾ ഈ കഥകളിലൂടെ  ദാനിയേലും കൂട്ടുകാരും നമുക്ക് കാട്ടിത്തരുന്നു

Feed One Family

1. വിശ്വസ്തത (Faithfulness)

2.സഹിഷ്ണുത (Tolerance in the tribulation)

3 ദൈവമക്കൾ എന്ന ലേബൽ മാറാതെ ലൗകിക സുഖത്തെ അതിജീവിക്കുന്നു (Keeping the identity as a God’s Kid amid worldly pleasures).

4. അനുസരണം (Obedience).

5. മറ്റുള്ളവർക്ക് വേണ്ടി താഴ്മയോടെ പ്രാർത്ഥിക്കുന്നു (Praying for others with Humility).

ജീവിതത്തിൻറെ എരിയുന്ന തീച്ചൂളയിലും, ഇര കിട്ടാതെ  വിശന്നു നിൽക്കുന്ന  സിംഹങ്ങളുടെ മുന്നിൽ ആക്കിയ പ്പോഴും വിശ്വസ്തതയോടെ നിൽക്കുന്ന  ദാനിയേലിനെയും കൂട്ടുകാരെയും  നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും. ഞങ്ങൾ സേവിക്കുന്ന ദൈവം ഞങ്ങളെ രക്ഷിച്ചില്ല   എങ്കിലും ഞങ്ങൾ ആ ദൈവത്തെ അല്ലാതെ വേറെ ഒരു ദൈവത്തെയും നമസ്കരിക്കയില്ല  എന്ന് പറയുന്ന കൂട്ടുകാരെ നമുക്ക് കാണാൻ ആയിട്ട്  സാധിക്കും. ജീവിതത്തിന്റെ എല്ലാ സുഖലോലുപതയും ഉന്നത പദവിയും കൊട്ടാരത്തിൽ കിട്ടിയപ്പോഴും ഒരു ദൈവ പൈതൽ എങ്ങെനെ ആയിരിക്കണം  എന്ന് ദാനിയേലും കൂട്ടുകാരും കാണിച്ചു തരുന്ന മാത്രക എത്ര മനോഹരമായ ഒരു കാഴ്ചയാണ്. അവർ അതിൽ നിന്ന് വേറിട്ട് ജീവിക്കുന്നത് കാണാൻ കഴിയും. ദാനിയേൽ ദേശത്തിനും മറ്റുള്ളവർക്ക് വേണ്ടിയും താഴ്‌മയോട്  പ്രാര്ഥിക്കുന്നതായിട്ടു കാണാം

 ദാനിയേലിന്റെ പുസ്തകത്തിലും വെളിപ്പാട് പുസ്തകത്തിലും  അന്ത്യകാലത്ത് നടക്കുന്നതായ സംഭവങ്ങളെക്കുറിച്ചും ഇനിയും വരാൻപോകുന്ന യേശുക്രിസ്തുവിന്റെ കാലഘട്ടത്തെക്കുറിച്ചും ദൈവത്തിൻറെ രാജ്യത്തെ കുറിച്ചുമെല്ലാം നമുക്ക് പ്രതിപാദിക്കുന്നത് കാണാം.

ജീവ പുസ്തകത്തിൽ പേര് എഴുതി കാണുന്ന ഏവരും  രക്ഷപ്രാപിക്കും എന്നുള്ളതും മരിച്ചവർ നിത്യജീവനും ലജ്ജക്കുമായിട്ടു  ഉണരും എന്നതിനെക്കുറിച്ചും എല്ലാം നമുക്ക് വായിക്കുവാൻ സാധിക്കും

ഈ ബുക്കുകൾ നമ്മളെ പേടിപ്പെടുത്തുന്നതല്ല മറിച്ചു
ദൈവത്തിൻറെ വചനം ആണ്.

സത്യം നാം അറിയുകയും അത് നമ്മെ സ്വതന്ത്രരാക്കും ചെയ്യും എന്ന് വചനം നാം പഠിക്കുന്നു. ദൈവത്തിന്റെ വരവ് 
അടുത്തിരിക്കുന്ന ഈ സമയത്ത് നമ്മളെ തന്നെ നമുക്ക് ഒന്ന് ശോധന ചെയ്യാം.

1. യേശു ക്രിസ്തുവിന്റെ  വരവിൽ നമ്മൾ ഒരുക്കം ഉള്ളവരാണോ ?

2. ദാനിയേലിനെയും കൂട്ടുകാരെയും പോലെ നമ്മൾ വിശ്വസ്തൻ ആണോ?

3. ഒരു ദൈവ  പൈതലിനെ പോലെയാണോ നാം ജീവിക്കുന്നത്?


4. ജീവിതത്തിന്റെ പ്രയാസങ്ങൾ  അതി ജീവിക്കാനുള്ള  സഹിഷ്ണുത നമ്മൾക്ക് ഉണ്ടോ?

5. ദൈവ വിളി അനുസരിച്ചു ആണോ നാം ജീവിക്കുന്നത്?

ദാനിയേലിനെ പോലെ  വിശ്വസ്തതയോടും സഹിഷ്ണതയോടും അനുസരണയോടും ദൈവ വിളിക്കു യോഗ്യമായ  ഒരു പാപരഹിതമായ ജീവിതം നമ്മുക്ക് നയിക്കാം. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനും 
അവരുടെ പ്രയാസങ്ങളിൽ അവർക്കു ഒരു ആശ്വാസമാകുവാനും നമ്മുക്ക് ശ്രെമിക്കാം. ഈ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Feed One Family