Uncategorized

കൊട്ടാരക്കര കുട്ടിയച്ചൻ്റെ മകൻ ജോൺ മാത്യൂ (പൊടിക്കുഞ്ഞ് 68) നിത്യതയിൽ

കൊട്ടാരക്കര: ആദ്യകാല പെന്തകോസ്ത് പ്രവർത്തകനും ഐപിസി കൊട്ടാരക്കര സെൻ്റർ മുൻ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ കെ ഐ ജോണിൻ്റെ ( കൊട്ടാരക്കര കുട്ടിയചൻ) മകൻ കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യൂ (പോടിക്കുഞ്ഞ്, 68) വാഹനാപകടം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ഐപിസി ബേർശേബാ സഭാംഗമാണ്.
ഭാര്യ റോസമ്മ.
മക്കൾ: ഫെബ ജസ്റ്റിൻ (ബാംഗളൂർ), ലുധിയ ജെയ്സൺ, കെസിയ ജോൺ.
മരുമക്കൾ: പാസ്റ്റർ ജസ്റ്റിൻ കോശി (ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് പ്രസിഡൻ്റ്, ബാംഗളൂർ), ജെയ്സൺ മാത്യു.

Categories: Uncategorized