Uncategorized

ക്രൈസ്തവ കൈരളി കോവിഡ് സഹായം അടുത്ത ഘട്ടത്തിലേക്ക്.

ക്രൈസ്തവ കൈരളിയുടെ സ്നേഹാദരങ്ങൾ,

നമ്മുടെ സാമൂഹിക-സന്നദ്ധ-സേവന വിഭാഗമായ നന്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 60 കുടുംബങ്ങൾക്ക് സഹായം എത്തിക്കുവാൻ കഴിഞ്ഞു.

അതത് പ്രദേശങ്ങളിൽ സാമൂഹിക രാഷ്ട്രീയ സഭാ തലത്തിൽ പ്രവർത്തിക്കുന്ന സാധാരണ ആളുകൾ വഴി തികച്ചും യോഗ്യരായവരെ ഞങ്ങൾ നേരിട്ട് കണ്ടെത്തി ആണ് സഹായം എത്തിച്ചത്. സഹായം കൈപ്പറ്റുന്നവരുടെ അഭിമാനത്തിന് വില കല്പിച്ച് പരസ്യ പരിപാടികളും, ഫോട്ടോയും ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവാതിലുകളിൽ നേരിട്ട് എത്തിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞ് എന്നത് ചാരിതാർത്ഥ്യം നൽകുന്നു.

2000 രൂപ വില വരുന്ന അവശ്യസാധനങ്ങളും ഭക്ഷണസാധനങ്ങളും അടങ്ങുന്ന കിറ്റ് ആണ് ജാതി, മത, സഭാ വ്യത്യാസം ഇല്ലാതെ ആവശ്യക്കാരിലേക്ക് എത്തിച്ചത്. വ്യാപാരി സുഹൃത്തിന്റെ സഹായത്തോടെ കിറ്റ് ഒന്നിന് 1500 രൂപ വച്ച് മാത്രം ചിലവായി.

സഹകരിച്ച എല്ലാ മാന്യ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ നന്ദി…

ഒന്നാം ഘട്ടം പിന്നിട്ടു രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ സഹായവും പങ്കാളിത്തവും പ്രാർത്ഥനയും ഞങ്ങൾ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

ഏറെ സ്നേഹത്തോടെ,
ടീം നന്മ
ക്രൈസ്തവ കൈരളി.

kraisthavakairali@gmail.com
http://www.kraisthavakairali.com

Categories: Uncategorized