ആര്‍ട്ടിക്കിള്‍

എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു നീ അവർക്ക് തത്സമയത് ഭക്ഷണം കൊടുക്കുന്നു .

– Prasad kayamkulam

എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു നീ അവർക്ക് തത്സമയത് ഭക്ഷണം കൊടുക്കുന്നു . (സങ്കീർത്തനം – 145 :15)

ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ആഹാരം ആവശ്യമാണ്
സർവ്വ കൃപാലുവായ ദൈവം തമ്പുരാൻ തന്റെ സകല സൃഷ്ടികൾക്കും ഭക്ഷണം നൽകി പോഷിപ്പിക്കുന്നു

വിശുദ്ധ ബൈബിളിൽ ഉൽപ്പത്തി പുസ്തകം ഒന്നാം അധ്യായത്തിൽ കാണുന്ന സൃഷ്ടിപ്പിന്റെ മൂന്നാം ദിവസമാണ് ദൈവം ഫലവൃക്ഷങ്ങളെ നിർമ്മിച്ചത് .
അത്യുന്നതനായ ദൈവം സസ്യലോകത്തെ എങ്ങനെ പോഷിപ്പിക്കുന്നു എന്ന് ഇതിൽനിന്നും മനസ്സിലാക്കാവുന്നതാണ്

കർത്താവായ യേശുക്രിസ്തു തന്റെ അതിപ്രശസ്തമായ ഗിരിപ്രഭാഷണ പ്രസംഗത്തിൽ പറഞ്ഞത് “വയലിലെ താമര എങ്ങനെ വളരുന്നു എന്ന് നിരൂപിപ്പിൻ അവ അധ്വാനിക്കുന്നില്ല നൂൽനൂൽക്കുന്നതുമില്ല ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ അല്പവിശ്വാസികളെ നിങ്ങളെ എത്ര അധികം എന്നാണ് ?

[സങ്കീർത്തനം 104 :16]…………………..
സങ്കീർത്തനക്കാരൻ ദാവീദ് പറഞ്ഞത്
യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തി വരുന്നു അവൻ നട്ടിരിക്കുന്ന ദേവദാരുക്കൾക്കു തന്നെ .
“ദൈവം സൃഷ്‌ടിച്ച വൃക്ഷങ്ങൾക്ക് പോലും തൃപ്തി വരുന്നു
കേവലവും നിസ്സാരവും എന്ന് നമുക്ക് തോന്നുന്ന ഈ വൃക്ഷങ്ങൾക്കുപോലും തൃപ്തി വരുത്തുകയും ഇത്രയും സ്രേഷ്ടമായി അവയെ കരുതുകയും
ചെയ്യുന്നു എങ്കിൽ ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്‌ടിച്ച മനുഷ്യന്റെ ഉപജീവന വിഷയത്തിൽ ദൈവം എത്രയോഅധികം കരുതൽ ഉള്ളവനായിരിക്കും .

അപ്പോസ്തലനായ പൗലോസ് പറഞ്ഞത്
ദൈവം ആകാശത്തു നിന്നും മഞ്ഞും മഴയും ഫലഭൂഷ്ടിയുള്ള കാലങ്ങളും നിങ്ങള്ക്ക് നൽകി നിങ്ങളെ തൃപ്തിയുള്ളവരാക്കുന്നു എന്നാണ്
‘അവൻ മൃഗങ്ങൾക്കും കരയുന്ന കാക്ക കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം നൽകുന്നു.
ബഹുകാലം കഷ്ടതയിലൂടെ കടന്നുപോയ ഭക്തനായ ഇയ്യോബിന്റെ വാക്കുകൾ ഇങ്ങനെ ആകുന്നു
കാക്ക കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോട് നിലവിളിക്കുമ്പോൾ അവക്ക് തീൻ എത്തിച്ചു കൊടുക്കുന്നത് ആർ ?
സകല ജീവജാലങ്ങൾക്കും ദൈവത്തെക്കുറിച്ചു മനോബോധം ഉണ്ടെന്നു ഇതിൽനിന്നും മനസ്സിലാക്കാം

ഈ ഭൂമിയിലെ മൃഗങ്ങൾക്കോ സസ്യജാലങ്ങൾക്കോ ഏതെങ്കിലും നിലയിൽ ആഹാരമോ വെള്ളമോ ഒന്നും കിട്ടാതെ വന്നാൽ
ഈ ജീവജാലങ്ങൾ അതിനെതിരായി ഏതെങ്കിലും രീതിയിൽ പൊരുതുവാൻ ശ്രമിച്ചാലും ആരും അവയെ പരിഗണിക്കപോലുമില്ല ഇങ്ങനെ എല്ലാ നിലയിലും അയോഗ്യമായി നിലകൊള്ളുന്ന ഈ ജീവ ജാലങ്ങൾ പോലും ഉഴന്നു ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിച്ചു വാങ്ങുന്നു എങ്കിൽ ദൈവത്തിന്റെ ഏറ്റവും വലിയ സൃഷിടിയായ തന്റെ മക്കളെ എത്ര അധികമായി പോഷിപ്പിക്കും .
ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുന്നമേ തന്നെ അവന്റെ
നിലനിൽപ്പിനു ആവശ്യമായ സകല സഞ്ജീകരണങ്ങളും ക്രമീകരിച്ചിരുന്നു

[ഉൽപ്പത്തി 1:29]……………………………. ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഞാൻ നിങ്ങള്ക്ക് തന്നിരിക്കുന്നു അവ നിങ്ങക്ക് ആഹാരമായിരിക്കട്ടെ എന്ന് ദൈവം കല്പ്പിച്ചു
ദൈവ കല്പ്പന ലങ്കിച്ചു മനുഷ്യൻ ദൈവത്തോട് പാപം ചെയ്തപ്പോളും ദൈവം പറഞ്ഞത് മനുഷ്യനെ പട്ടിണിക്കിടും എന്നല്ല നീ ഭൂമിയിൽ നിന്നും വിയർപ്പോടെയായാലും ഭക്ഷിക്കും എന്നാണ് .
യിസ്രായേൽ ദൈവത്തെ സ്തുതിച്ചു ഏറ്റു പാടിയത് “സകല ജഡത്തിനും ആഹാരത്തെ കൊടുക്കുന്നവൻ അവന്റെ ദയ എന്നേക്കുമുള്ളത് എന്നാണ് .
ഭക്തനായ ദാവീദ് പാടിയത് ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കും യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മക്കും കുറവില്ല
നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ എങ്ങും കണ്ടിട്ടില്ല

യേശുകര്ത്താവ് തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച പ്രാർത്ഥനയിൽ പറഞ്ഞത് ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്ന് നല്കണമേ എന്നാണ് .
ഞങ്ങൾക്ക് ആഗ്രഹമുള്ള ആഹാരം നല്കണമേ എന്നല്ല ആവശ്യമുള്ള ആഹാരം നല്കണമേ എന്നാണ്
മനുഷ്യന് ആവശ്യങ്ങളും അനാവശ്യങ്ങളും അത്യാഗ്രഹങ്ങളും ഉണ്ട് എന്നാൽ നാം നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ദൈവത്തോട് പ്രാര്ഥിക്കേണ്ടത്
നമുക്ക് വേണ്ടുന്ന ആഹാരം നല്കണമേ എന്ന് പറയുമ്പോൾ നാം നമ്മുടെ ആവശ്യങ്ങൾ നമ്മുടെ സൃഷ്ടാവായ ദൈവത്തോട് ചോദിക്കണം എന്നാണ് .
അതിനാൽ നാമായിരിക്കുന്ന നമ്മുടെ ദേശത്തിനായും ദേശനിവാസികൾക്കായും സകല ആവശ്യങ്ങൾക്കായും ദൈവത്തോട് അപേക്ഷിക്കാം ദൈവം തത്സമയത്തു ആവശ്യങ്ങളെ ക്രമീകരിക്കും

ആകയാൽ സകലത്തിന്റെയും സൃഷ്ടാവും സർവ്വ കൃപാലുവുമായ ദൈവം ഏത് സാഹചര്യത്തിലും തന്റെ സകല സൃഷ്ടികളെയും പോറ്റി പുലർത്തുന്നവനത്രെ എന്ന ബോധ്യത്തോടെ
ദൈവത്തോട് പിറുപിറുക്കാതെ ഏത് സാഹചര്യത്തിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക ദൈവം നമ്മെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല നാം ഇപ്പോൾ കടന്നുപോകുന്ന ഈ പ്രതികൂല സാഹചര്യത്തിലും ഒരു ദോഷവും തട്ടാത്തവണ്ണം നമ്മെ ഏവരെയും കാത്തു പരിപാലിച്ച ദൈവത്തിനു എപ്പോളും നന്ദി പറഞ്ഞുംകൊണ്ടിരിക്കുക .

സർവ്വശക്തനായ ദൈവത്തിന്‌ സകല മാനവും മഹത്വവും നന്ദിയും അർപ്പിക്കുന്നു.

GOD BLESS YOU