ആര്‍ട്ടിക്കിള്‍

കഷ്ടകാലത്തു കുഴഞ്ഞു പോയാൽ

– Bindhu Prakash

സദൃശ്യവാക്യങ്ങൾ 24:10📖ഇങ്ങനെ വായിക്കുന്നു, കഷ്ടകാലത്തു നീ കുഴഞ്ഞു പോയാൽ നിന്റെ ബലം നിനക്ക് നഷ്ടം തന്നെ., “If you faint in the time of adversity your strength is small….(Proberbs 24:10)

ഈ വാക്യത്തിൽ നാം വായിക്കുന്നു നിന്റെ ബലം എന്ന്, ഒരു ദൈവപൈതലിന്റെ ബലം എവിടെയാണ്?വചനം പറയുന്നു ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ എന്ന്… ഇന്ന് നാം ചുറ്റും നോക്കിയാൽ കാണുന്നതും കേൾക്കുന്നതും കഷ്ടത മാത്രം. കൊറോണ എന്ന മഹാ മാരി ലോകം എമ്പാടും അനേകായിരങ്ങളെ കഷ്ടത്തിൽ ആക്കിയിരിക്കുന്നു. മനുഷ്യർ ഭീതിയിലും വേദനയിലും ദിവസങ്ങൾ തള്ളി നീക്കുന്നു. ഈ സാഹചര്യങ്ങളിലും ഒരു ദൈവഭക്തനു പറയാൻ കഴിയണം അതേ യഹോവയിങ്കലെ സന്തോഷം🎼🎼🎼 📖📖📖എന്റെ ബലം💪 എന്ന്‌. വിശുദ്ധ 📖 വചനത്തിൽ ഉടനീളം കഷ്ടതയുടെ കാഠിന്യം അനുഭവിച്ച അനേകം ഭക്തന്മാരെ നാം കാണുന്നു. ഇയ്യോബ്, യോസേഫ് ദാവീദ്… ഇവരെയെല്ലാം കുഴഞ്ഞു പോകാതെ നടത്തിയ ഒരു ആദർശ്യമായ🌥️🌟🌟 ശക്തിയേ നാം കാണുന്നു… ഇയ്യോബ്, – തൻെറ കഷ്ടതയുടേ കാഠിന്യത്താൽ തൻെറ ജന്മദിവസത്തെപ്പോലും ശപിക്കുന്നു….🙆‍♂️ പക്ഷേ തന്നിലുള്ള ദൈവിക ശക്തി ..തന്നിലുള്ള.. നഷ്ടപ്പെടാത്ത ബലം..പിന്നീട് നഷ്ടപെട്ടതെല്ലാം ഇരട്ടിയായി മടക്കി കിട്ടിയതായി നാം വായിക്കുന്നു…👨‍👨‍👦‍👦👨‍👨‍👦‍👦👨‍👨‍👦‍👦🐥

🦆🐫🐂🐃🦙🐏 ഇപ്പോൾ കാണൂന്ന സാഹചര്യങ്ങൾ കണ്ടു മാനുഷികമായി കലങ്ങി നിരാശപ്പെടേണ്ട..ഒരു ചെറിയ സംഭവ കഥ പങ്കുവെക്കാം, ഒരിടത്തു ഒരു പെൺകുട്ടിയും🙍‍♀️ അവളുടെ 🤵പിതാവും താമസിച്ചിരുന്നു. വളരെ പ്രയാസത്തിലൂടെ അവർ കടന്നു പോകേണ്ടിവന്നു. നിരാശയായ പെൺകുട്ടി നിരന്തരം തൻെറ ജീവിതത്തെ ഓർത്തു പഴിച്ചു കൊണ്ടേ ഇരുന്നു. ഒരു ദിവസം അവളുടെ പിതാവ് അവളെ. അടുക്കൽ വിളിച്ചു 3 പാത്രങ്ങൾ എടുക്കാൻ അവളോട് ആവശ്യപ്പെട്ടു. 3പാ ത്രത്തിലും വെള്ളം ഒഴിച്ച്, ഒരു പാ ത്രത്തിൽ മുട്ട, 🥚🥚🥚 ഒരുപാ ത്രത്തിൽ ഉരുളക്കിഴങ്🥔🥔🥔🥔🥔,മറ്റൊരു പാ ത്രത്തിൽ നല്ല കാപ്പി കുരു 3ഉം അടുപ്പിൽ വച്ചു തിളപ്പിച്ച്‌30min ശേഷം അടുപ്പിൽ നിന്നും പുറത്തു എടുത്തു അദ്ദേഹം പെൺകുട്ടിയോട് ഓരോന്നും നോക്കാൻ ആവശ്യപ്പെട്ടു ഉരുളക്കിഴക് അടുപ്പിൽ വെക്കുന്നതിന് മുൻപ് വളരെ കട്ടിയായിരുന്നു പക്ഷേ ചൂട് കാരണം അത് വെന്തു വളരെ മൃദു ആയി മാറി, മുട്ടപെട്ടന്ന് പൊട്ടുന്നതു ആയിരുന്നു പക്ഷേ ചുടു കാരണം കട്ടിയായി മാറി. കാപ്പിക്കുരു തിളച്ചപ്പോ നല്ല സുഗന്ധമുള്ള കാപ്പി.പിതാവ് മകളോട് പറഞ്ഞു.നോക്കു 3വസ്തുക്കളും ഒരേ സാഹചര്യങ്ങളിൽ കുടിയാണ് കടന്നു പോയത് പക്ഷേ 3ഉം ചൂടിനോട് പ്രതികരിച്ചത് 3വിധത്തിലും, ഓരോ സാഹചര്യങ്ങളും വരുമ്പോൾ നാം എങ്ങനെ പ്രതികരിക്കും എന്നതിനേ ആശ്രയിച്ചിരിക്കും നമ്മുടെ പ്രകൃതി… …

നമ്മിൽ പകർന്നിരിക്കുന്ന അവൻെറ ശക്‌തിയേ നാം നിസ്സാരമായി കാണല്ലേ…ആ ശക്തിയാണ് ഓരോ ദിവസവും നമ്മേ മുന്നോട്ട് നയിക്കുന്നത്. സെഫന്യാവ് 3:19″യഹോവയായ കർത്താവു എൻെറ ബലം ആകുന്നു. അവൻ എൻെറ കാൽ പേടമാൻ കാൽ 🦌🦌🦌🦌പോലാക്കുന്നു. ഉന്നതികളിൽ എന്നേ നടത്തുമാറാക്കുന്നു. Psalm27:1 യഹോവ എൻെറ ജീവന്റെ ബലം,…. വീണ്ടും നാം കാണുന്നു യിസ്രായേലിന്റെ ദൈവം തൻെറ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു എന്ന്‌… ഇങ്ങനെയുള്ള ഒരു ദൈവത്തിന്റെ മക്കളാണ് നാം….. സാഹചര്യങ്ങൾക്കോ സംഭവങ്ങൾ കൊണ്ടോ കുഴഞ്ഞു നമ്മിലുള്ള അവൻെറ ശക്തിയുടെ മഹിമ.. കുറക്കാതെ അവൻെറ വരവിങ്കൽ കാണപെടുവാൻ നമുക്ക്ഒരുങ്ങാം.. അതോടൊപ്പം വേദനയിൽ ആയിരിക്കുന്നവർക്കായി പ്രാർത്ഥിക്കാം 🙏🧎‍♀️🧎നമ്മിലുള്ള ബലവും സന്തോഷവും അത് അനുഭവിക്കാനായി അനേകരെ
ഈ രക്ഷകനിലേക്ക് നയിക്കാൻ ദൈവം നമ്മേ സഹായിക്കട്ടെ.

യെശയ്യാ 📖 40:29, 30, 31 അവൻ ക്ഷിണി ച്ചിരിക്കുന്നവന് ശക്തി നൽകുന്നു ബലം ഇല്ലാത്തവന് ബലം വർ ദ്ധി പ്പിക്കുന്നു, ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും യവ്വനക്കാരും ഇടറി വീഴും എങ്കിലും യഹോവാ യെ കാത്തിരിക്കുന്നവർ ശക്തിയേ പുതുക്കും , 🦅🦅🦅🦅അവർ കഴുകൻ മാരെ പോലെ ചിറകു അടിച്ചു കയറും അവർ തളർന്നു പോകാതെ ഓടുകയുംക്ഷീണിച്ചു പോകാതേ നടക്കുകയും ചെയ്യും……

God bless you all…. 🙏🙏..