ആര്‍ട്ടിക്കിള്‍

എന്നെ ആരാധിപ്പാൻ എൻ്റെ ജനത്തെ വിട്ടയക്കുക

– Prasad kayamkulam

[പുറപ്പാട് 8 : 20]
എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്കുക

📓ലോകം മുഴുവൻ ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ദൈവജനത്തെ സംബന്ധിച്ച് ദൈവീക ആരാധനക്കായി* ആലയങ്ങളിൽ ഒരുമിച്ചു കൂടി വരുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്ഈ അവസ്ഥയിൽ പ്രാർത്ഥനയിലൂടെ ടെയും തിരുവചന ധ്യാനത്തിലൂടെയുമൊക്കെ നാം വചനാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ വിശുദ്ധ ആരാധനയെന്നത് വളരെ പ്രധാനമാണ് അപ്രകാരം ആരാധനയെ സംബന്ധിച്ച് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കുറിവാക്യം മുകളിൽ കുറിച്ചിരിക്കുന്നതാണ് എന്റെ എളിയ ചിന്തക്കാധാരം.

📓മിസ്രയീമിന്റെ അടിമത്വത്തിൽ കിടന്നു കഷ്ഠവും വേദനയും അനുഭവിച്ച* *യിസ്രായേലിന്റെ കഷ്ടതക്കും വിടുതലിനും പരിഹാരമായി ദൈവം അവരോടായി അറിയിച്ചതാണ് എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്കുക എന്ന്

📓ദൈവജനം ഒരുമിച്ചു കൂടി വന്നു ദൈവത്തെ ആരാധിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു എങ്കിലും അവരവരുടെ ഭവനങ്ങളിൽ തന്നെ ഇപ്പോൾ പ്രാർത്ഥനയും ആരാധനയും തുടരുന്നു*
ഏത് അവസ്ഥയിലുടെ പോയാലും ദൈവജനം ദൈവത്തെ ആരാധിക്കും
കാരണം വിടുതൽ പ്രാപിച്ച ദൈവജനം ഏത് പ്രതികൂലത്തിലൂടെ കടന്നുപോയാലും അതിന്റെ നടുവിലും തങ്ങളുടെ ദൈവത്തെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും കടപ്പെട്ടവരാണ്
ഭക്തനായ ദാവീദ് പാടിയത് ഞാൻ എല്ലാക്കാലത്തും യഹോവയെ വാഴ്ത്തും അവന്റെ സ്തുതി എപ്പോളും എന്റെ നാവിന്മേൽ ഉണ്ടായിരിക്കും എന്നാണ്
ഒരു ദൈവ വിശ്വാസിക്ക് ദൈവത്തെ ആരാധിപ്പാൻ ഒരു കാലവും ആരാധിക്കാതിരിക്കാൻ ഒരു കാലവും ഇല്ല എല്ലാക്കാലത്തും ഏത് പ്രതികൂല സാഹചര്യത്തിലും എവിടെയായാലും തങ്ങളുടെ ദൈവത്തെ വാഴ്ത്തുകയും ദൈവത്തിന്റെ സ്തുതി നാവിന്മേൽ ഉണ്ടായിരിക്കുകയും ചെയ്യും
ആകയാൽ ശത്രുവിന് നമ്മെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല

📓ശത്രുവാകുന്ന സാത്താൻ ഒരുപക്ഷെ സന്തോഷിക്കുന്നുണ്ടാകാം നിങ്ങളുടെ ആലയങ്ങൾ ഞാൻ പൂട്ടിച്ചു എന്ന്*
എന്നാൽ ദൈവജനം അവിടെയും തോറ്റില്ല തങ്ങളുടെ ഭവനങ്ങളിൽ സ്തുതി സ്തോത്രങ്ങൾ ഉയർത്തി ആരാധന വെളിപ്പെടുത്തി ദൈവത്തിന്‌ മഹത്വം കൊടുക്കുന്നു
തടസ്സങ്ങളും പ്രതിബന്ധങ്ങളും ഏത് നിലയിൽ വന്നാലും അതിനെയും ദൈവം അവസരങ്ങളാക്കി മാറ്റും

ആദിമ സഭയുടെ തുടക്കത്തിൽ എല്ലാ ആരാധനകളും വീടുകളിൽ ആയിരുന്നു
പെന്തകോസ്ത് നാൾ* *വന്നപ്പോൾ നൂറ്റി ഇരുപതുപേർ ഒരു വീട്ടിൽ ഒരുമിച്ചു കൂടിയിരുന്നു പ്രാർഥിച്ചു
ആ വീട് മുഴുവനും നിറച്ചു
അവർ വീട്ടിൽ അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോണു
പൗലോസ് പറഞ്ഞത് ഫേബയുടെ വീട്ടിലെ സഭക്ക്‌ വന്ദനം എന്നാണ്
പൗലോസ് കൂലിക്കെടുത്ത വീട്ടിൽ പ്രാഗത്ഭ്യത്തോടെ യേശുവിനെക്കുറിച്ചു സംസാരിച്ചു പോണു
അതുകൊണ്ട് സാത്താന് നമ്മെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല

🤝എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ മൂലമാണ് പലപ്പോളും മനുഷ്യർ ദൈവത്തോട് ഏറ്റവും അടുക്കുന്നതു എന്ന് വിശുദ്ധ ബൈബിൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്
എന്നാൽ ദൈവീക ആരാധനയിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട് എന്നുള്ളതും ദൈവീക പദ്ധതിയിൽ ഉൾപ്പെട്ട കാര്യമാണ്🤝

📓 ജീവിതത്തിൽ ഉണ്ടായ ഒരു വലിയ പ്രതിസന്ധിയുടെ നടുവിൽ പഴയനിയമ ഭക്തനായ യാക്കോബ് ഭയന്നും വിഷമിച്ചും ദുഖിച്ചും ഇരിക്കുമ്പോൾ ദൈവം യാക്കോബിനോട്* *അരുളിച്ചെയ്തതു നീ ബേഥേലിൽ പോയി അവിടെ ഒരു യാഗപീഠം പണിത് ദൈവത്തിന്‌ അവിടെ യാഗമർപ്പിക്കുക എന്ന്
യാക്കോബ് അപ്രകാരം ബേഥേലിൽ ചെന്ന് യാഗപീഠം പണിഞ്ഞു യാഗമർപ്പിച്ചു അങ്ങനെ ദൈവത്തിന്‌ ആരാധന കഴിച്ചതിലൂടെ തന്റെ* ജീവിതത്തിൽ ഉണ്ടായിരുന്ന ആ വലിയ പ്രതിസന്ധിയിൽ നിന്നും വിടുതലുണ്ടായി പുറത്ത് വന്നു

📓ദൈവ ജനത്തെ മാനസികവും ശാരീരികവുമായി അലട്ടുന്നതും വേദനിപ്പിക്കുന്നതുമായ ഏതെങ്കിലും പ്രതിസന്ധിയുടെ നടുവിലൂടെയാണ് നാം കടന്നുപോകുന്നത് എങ്കിൽ അതിന്റെ മുമ്പിൽ മൗനമായും നിരാശപ്പെട്ടും ദുഖിചുമിരിക്കാതെ ആ പ്രതിസന്ധികൾ ഒന്നും വകവെക്കാതെയും ദൈവത്തെ സ്തുതിക്കുകയും സ്തോത്രം ചെയ്ത് ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എങ്കിൽ ആ അവസ്ഥയ്ക്ക് നിശ്ചയമായും പരിഹാരമുണ്ടാകും* *നിങ്ങൾ ദുഃഖം മാറി ക്ഷീണം മാറി മാനസ്സീക വേദന മാറി സന്തോഷമുള്ളവരാകും ഒന്നിലും നിരാശപ്പെടാതെ ഏത് സാഹചര്യത്തിലും ദൈവത്തെ സ്തുതിക്കുന്നവരാവുക ആ സ്തുതിയിൽ നമുക്കുള്ള ജയമുണ്ട്

📕[യെശയ്യാവ്‌ 61 : 1,3]
യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചതിന്റെ മറ്റൊരു ഉദ്ദേശം തന്നെ ഹൃദയം തകർന്നവരെ മുറികെട്ടാനും വിഷണ്ഡ മനസ്സിന് സ്തുതി എന്ന മേലാടാ തരാനുമത്രെ
ഒരുവന്റെ വിഷണ്ഡ മനസ്സ് മാറാൻ സ്തുതി എന്ന മേലാടയാണ് ഏറ്റവും പരിഹാരം
ഇന്നത്തെ പലരുടെയും വിഷണ്ഡ മനസ്സ് മാറാത്തതിന്റെ കാരണം ഉള്ളം തുറന്നു ദൈവത്തെ സ്തുതിക്കാത്തതും ആരാധിക്കാത്തത്തിന്റെയും കാരണം കൊണ്ടാണ്

📕[സങ്കീർത്തനം 40 :2]
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും വിടുവിച്ചു ക്രിസ്തുവെന്ന ഉറപ്പുള്ള പാറമേൽ നിർത്തി* *നമ്മുടെ വായിൽ പുതിയ പാട്ടു തന്നത് സാഹചര്യം മറന്നും ദൈവത്തെ പാടി സ്തുതിക്കാനാണ്
ഒരു വലിയ പ്രതിസന്ധിയിൽ ഒരു ഭ്രാന്തനെപ്പോലെ ആകേണ്ടി വന്ന സാഹചര്യത്തിലാണ് ദാവീദ് പരിസരം മറന്ന് പോകുന്ന പോക്കിൽ പാടിയത് ഞാൻ എല്ലാക്കാലത്തും യഹോവയെ വാഴ്ത്തും അവന്റെ സ്തുതി എപ്പോളും എന്റെ നാവിമേൽ ഇരിക്കും എന്ന് .
തന്റെ മകൻ ദീനമായി കിടന്നപ്പോളും ദാവീദ് കണ്ണുനീരോടെ പ്രാർത്ഥിച്ചു മകന്റെ മരണ വാർത്ത കേട്ടിട്ടും ആശ്ചര്യം കൂറുമാറു കുളിച്ചു വസ്ത്രം മാറി തൈലം പൂശി ആലയത്തിൽ ചെന്ന് ദാവീദ് ദൈവത്തോട് ആരാധന കഴിച്ചു ഹൃദയം തകർക്കുന്ന ദുഖങ്ങൾക്ക്‌ പരിഹാരമായി ആരാധനയെ കാണുവാൻ ദാവീദിന് കഴിഞ്ഞു

📕[ഇയ്യോബ് 1 : 19]
പത്തു മക്കളും ചതഞ്ഞരഞ്ഞു ഒരുപോലെ കൊല്ലപ്പെട്ടപ്പോളും ഭക്തനായ ഇയ്യോബ് പറഞ്ഞത് യഹോവ തന്നു യഹോവ എടുത്തു അവന്റെ നാമം വാഴ്ത്തപ്പെടട്ടെ എന്നാണ്*

📕[സങ്കീർത്തനം 42 : 3]
നിന്റെ ദൈവം എവിടെ എന്ന് ശത്രുക്കൾ ഇടവിടാതെ പറഞ്ഞു അസ്ഥികളെ തകർക്കും വിധം കോരഹ് പുത്രന്മാരെ നിന്ദിച്ചപ്പോളും അവർ ചെയ്തത് ഉത്സവമാചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷത്തോടെ യും സ്തോത്രത്തോടെയും ദൈവാലയത്തിൽ ചെന്ന് ഹൃദയം പകർന്നു ദൈവത്തിന്‌ ആരാധന കഴിച്ചു

📕[Act 16 : 25]
ഫിലിപ്യയിലെ കാരാഗൃഹത്തിൽ ശരീരത്തിനും മനസ്സിനും മുറിവേറ്റു കിടന്ന പൗലോസും ശീലാസും ആ അവസ്ഥയിലും* നിരാശപ്പെട്ടും ഭാരപ്പെട്ടും പോകാതെ അർദ്ധരാത്രിയിലും ദൈവത്തോട് പ്രാർത്ഥിക്കുകയും പാടി സ്തുതിക്കുകയും ചെയ്ത് അവരുടെ ഹൃദയവേദനകൾക്കു പരിഹാരമുണ്ടാക്കി

📕[സങ്കീർത്തനം 51 :16]
ദൈവമക്കളുടെ വേദനയുടെ നടുവിൽ നിന്നും ഉയർന്നു വരുന്ന ആരാധനയാണ് ദൈവസത്തിനു ഏറ്റവും പ്രസാദകരമായത്
ദൈവത്തിന്റെ ഹനനയാഗം തകർന്നും നുറുങ്ങിയും ഇരിക്കുന്ന മനസ്സാണ് തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഹൃദയത്തെ ദൈവമേ നീ ഒരുനാളും നിരസിക്കുകയില്ല എന്ന് ദാവീദ് എഴുതി
യേശുക്രിസ്തുവും നമ്മെ സ്നേഹിച്ചു ദൈവത്തിന്‌ സൗരഭ്യ വാസനയായ വഴിപാടും യാഗവുമായിത്തീർന്നു
കഷ്ടാനുഭവങ്ങളുടെ നടുവിൽ ദൈവത്തെ ആരാധിക്കുമ്പോൾ കഷ്ടം മാറുക മാത്രമല്ല ദൈവം പ്രസാദിക്കുന്ന യാഗവുമായി മാറുകയാണ്

📓ആകയാൽ ദൈവജനം ഏത് സാഹചര്യത്തിലൂടെ പോയാലും യിസ്രായേലിന്റെ ദൈവം നമ്മുടെ സ്തുതികളിന്മേൽ വസിക്കുന്നവനത്രെ അപ്പോസ്തലന്മാരുടെ കൈകാലുകളേ ശത്രുവിന് ബന്ധിക്കാൻ കഴിഞ്ഞു എന്നാൽ അവരുടെ നാവിനെ ശത്രുവിനു ബന്ധിക്കാൻ കഴിയില്ല അവർ നാവെടുത്തു ദൈവത്തെ സ്തുതിച്ചു ദൈവത്തെ സ്തുതിക്കുക വാഴ്ത്തുക അവിടെ എന്നും വിടുതലുണ്ട് ദൈവജനം ഇപ്പോൾ കടന്നുപോകുന്ന ഈ പ്രതിസന്ധികൾ മാറി എത്രയും പെട്ടന്ന് വീണ്ടും ദൈവജനം ഒരുമിച്ചു കൂടി ദൈവത്തെ ആരാധിക്കുവാനും അനേകരുടെ വിഷയങ്ങൾ പരിഹരിക്കപ്പെടാനും
ദൈവത്തിന്റെ പ്രവർത്തി ശക്തിയോടെ ദേശത്തെങ്ങും മഹത്വപ്പെടാനും സർവ്വ ഭൂമിയിലും പരക്കാനും ദൈവം ഇടയാകട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് ആയിരിക്കാം .

GOD BLESS YOU
Prasad kayamkulam