ആര്‍ട്ടിക്കിള്‍

കരുതൽ

– Dr. Jithin Mathew.

മരുഭൂയാത്രയിൽ കാടപ്പക്ഷിയും മന്നയും തീക്കൽ പാറയ്ക്ക് അകത്തു വെള്ളവും ഭക്ഷിച്ച ഇസ്രായേൽ മക്കൾക്ക് പറയുവാൻ ഉണ്ട് സർവശക്തന്റെ കരുതലിന്റെ നാളുകളെകുറിച്ച്….
ക്ഷീണിതനായി ആരും സഹായിപ്പാനില്ലാതെ കെരീത്തിൽ ചൂരച്ചെടിയുടെ തണലിൽ കിടക്കുമ്പോൾ കാക്കയെ വിട്ട് കരുതിയ കർത്താവിന്റെ കരങ്ങളെ പറ്റി വാചാലനാവാനുണ്ട് ഏലീയാവിന്….

പൊട്ടകിണറ്റിലും പോത്തിഫറിന്റെ വീട്ടിലും ശേഷം രാജസന്നിധിയിൽ എത്തിച്ചേർത്ത ജോസഫിനും ഓർക്കുവാനുണ്ട് കരുതലിന്റ ദിനങ്ങളെ ….

രാജാവിന്റെ മുൻപിലും സിംഹങ്ങളുടെ നടുവിലും ദൈവ കരുതലിന്റെ, വിടുതലിന്റെ കഥ പറയുവാനുള്ള ഡാനിയേൽ….

വീഞ്ഞു തീർന്നപ്പോൾ ക്ഷണിച്ചു വരുത്തിയവരുടെ മുൻപിൽ ലജ്ജിതരാകാതെ തല ഉയർത്തി നിർത്തിയ ആ കരുതലിന്റെ കഥ പറയാനുള്ള കാനാവിലെ കല്യാണ വീട്…

അതെ, നിന്റെ ഏത് പ്രശ്നപ്രതികൂല സാഹചര്യങ്ങളിലും നിന്നെ വഴിയിൽ ഇട്ടിട്ട് പോകുന്നവനല്ല മറിച്ചു മാറോടു ചേർത്ത് നിർത്തി കരുതലിന്റെ കരം നീട്ടി നിന്നെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നവനാണ് എന്റെ യേശു….

fintry

Click to watch