മലയാളം

സ്ഥലം മാറ്റം നടക്കും: സമയം നീട്ടി ഐപിസി.

കുമ്പനാട്: കോറോണ വ്യാപനത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ മനസിലാക്കി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ തീരുമാന പ്രകാരം ഈ വർഷത്തെ സ്ഥലമാറ്റം മെയ് മാസം 17ന് ആക്കിയതായി ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. സെന്ററിനകത്തും പുറത്തും സഭകളുടെ സൗകര്യാർത്ഥം സ്ഥലമാറ്റത്തിനു അവസരം ഉണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നേടുവേലിൽ അറിയിച്ചു. ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ ഔദ്യോഗിക അറിയിപ്പുകൾ അല്ലാതെ വരുന്ന വാർത്തകൾ തള്ളി കളയണമെന്നും ഈ വർഷത്തെ സ്ഥലമാറ്റം ഭംഗിയായി ക്രമീകരിക്കുവാൻ ഇടയായതിൽ ദൈവത്തിനു നന്ദി കരേറ്റുന്നുവെന്നും സ്റ്റേറ്റ് സെക്രട്ടറി കൂട്ടി ചേർത്തു. സ്റ്റേറ്റ് പ്രസ്‌ബിറ്ററിക്ക് വേണ്ടി പാസ്റ്റർ സി.സി ഏബ്രഹാം, പാസ്റ്റർ ഷിബു നേടുവേലിൽ, പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ ചേർന്ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കിയത്.

Categories: മലയാളം, News