Uncategorized

സ്ഥലംമാറ്റം നിർത്തിവയ്ക്കുക, കർത്തുമേശ തുടങ്ങി നിർദേശങ്ങളുമായി ഐപിസി ജനറൽ പ്രസിഡന്റിന്റെ പ്രസ്താവന.

കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാസ്റ്റ്റർമാരുടെ സ്ഥലം മാറ്റം നീക്കി വയ്ക്കണം എന്നും, കർതൃമേശ ശുശ്രൂഷ നടത്താൻ സാഹചര്യം അനുകൂലം ആകുന്നത് വരെ കാത്തിരിക്കണം എന്നും ഉൾപ്പടെ നിരവധി ജാഗ്രതാ നിർദ്ദേശങ്ങളോടെ ഐ പി സി ജനറൽ പ്രസിഡൻറ് ഡോ വത്സൻ ഏബ്രഹാം പ്രസ്താവന പുറപ്പെടുവിച്ചു.

നിലവിലെ സാഹചര്യം മുൻനിർത്തി ഗവൺമെന്റ് ഇറക്കിയ ജാഗ്രതാ നിർദ്ദേശങ്ങൾ മാനിക്കുന്ന നിലയിലാണ് നിർദ്ദേശങ്ങൾ. സഭയുടെ നിരവധി ഘടകങ്ങളും, പുത്രികാ സംഘടനകളും സമാന പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഗവൺമെന്റ് സംവിധാനങ്ങൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള സന്നദ്ധതയും സഭയുടെ കീഴ്ഘടകങ്ങൾ വ്യക്തമാക്കിയിരുന്നു.

Categories: Uncategorized