News

ഐപിസി തിരുവല്ല സെന്ററിൽ പ്രാർത്ഥന യോഗങ്ങളും മാറ്റിവെച്ചു : പാസ്റ്റർ കെ സി ജോൺ.

ലോകം നേരിടുന്ന കൊറോണ വൈറസിന്റെ വ്യാപനം കണക്കിലെടുത്തു, കേരള സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഐപിസി തിരുവല്ല സെന്റർ ലെ പ്രാർത്ഥന യോഗങ്ങൾ മാറ്റി വെച്ചു. ഇടയോഗങ്ങൾ, ഉപവാസ പ്രാർത്ഥനകൾ, രാത്രി യോഗങ്ങൾ, സ്പെഷ്യൽ മീറ്റിംഗുകൾ ഈ ദിവസങ്ങളിൽ നടത്തരുതെന്നും സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ സി ജോൺ അറിയിച്ചു. രോഗ വ്യാപനത്തിന്റെ സാധ്യതകൾ കണക്കിലെടുത്തു ഞായറാഴ്ച സഭായോഗങ്ങൾ നടത്താതെ വീടുകളിൽ ഇരുന്നു ആ സമയത്തു പ്രാർത്ഥിക്കുകയും, ആരാധിക്കുകയും ചെയ്യുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പകർച്ച വ്യാധിയുടെ പ്രയാസം അവസാനിക്കുന്നത് വരെ കർത്തൃമേശയും, വിശുദ്ധ ചുംബനവും, ഹസ്തദാനവും ഒഴുവാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെപെട്ടെന്ന് രോഗബാധ പൂർണമായി അപ്രതീക്ഷിതമാകുവാൻ പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Categories: News