ആര്‍ട്ടിക്കിള്‍

മടങ്ങി വരുന്ന യാക്കോബ്

-John V. Sankarathil

വിശുദ്ധ വേദപുസ്തകത്തിൽ മടങ്ങി വരവിനു വളരെയധികം പ്രാധാന്യം ഉണ്ട് ,അതിൽ ആദ്യത്തേത് തൻ്റെ അപ്പൻ്റെ അടുക്കൽ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന യാക്കോബ് തന്നെ ആണ് ,പിന്നെയും എടുത്തുപറയേണ്ട മടങ്ങി വരവ് സകലവും നഷ്ടമായി തൻ്റെ അപ്പൻ്റെ ഭവനത്തിലേക്ക് മടങ്ങി വരുന്ന മുടിയനായ പുത്രൻ , പുതിയ നിയമനിയമസഭയുടെ പ്രത്യാശ്യയും അടിത്തറയും മറ്റൊരുമടങ്ങി വരവാണ്,അത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ആണ് , ആ മടങ്ങിവരവ് മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടു മടങ്ങിവരാവുകളെക്കാളും വ്യത്യസ്തമാണ് ,മറ്റു രണ്ടുപേരും മടങ്ങി വരുന്നത് തങ്ങളുടെ അപ്പന്മാരുടെ ഭാവനകളിലേക്കാണ് ,എന്നാൽ യേശു ക്രിസ്തു തൻ്റെ പിതാവായ ദൈവത്തിൻ്റെ ഭവനത്തിൽ നിന്നും ഈ ഭൂമിയിലേക്ക് മടങ്ങി വരുന്നു എന്നുള്ളതാണ് മറ്റു രണ്ടു മടങ്ങിവരാവുകളെക്കാളും ഇതിനുള്ള പ്രത്യേകത , യാക്കോബും, മുടിയനായപുത്രനും മടങ്ങിവരുന്നത് നഷ്ടപ്പെട്ടുപോയ ഭവനവും, അതിൻ്റെ നന്മകളും സ്നേഹവും തിരികെ ലഭിക്കാനാണെങ്കിൽ ,യേശുക്രിസ്തു വരുന്നത് തന്നെ കാത്തിരിക്കുന്നു ജനത്തിൻ്റെ വീണ്ടെടുപ്പിനാണ്…

നമുക്ക് യാക്കോബിലേക്കു മടങ്ങി പോകാം ,പേര് കൊണ്ട് ഉപായീ – കാരണം തൻ്റെ ജനനത്തിനു മുൻപ് ദൈവം മാതാവിന് വെളുപ്പെടുത്തി കൊടുക്കുന്നു. മാനുഷികചിന്തയിൽ നാം യാക്കോബിനെ ഉപായീ എന്ന് വിളിച്ചാലും അതിനെ തെറ്റ് പറയുവാൻ കഴിയുകയില്ല അത് അങ്ങനെ തന്നെ സംഭവിക്കണം എന്നത് ദൈവഹിതമായിരുന്നു . യിസഹാക്ക് എന്ന പിതാവിനെ കുറിച്ച് നാം മനസിലാക്കുന്നതു മക്കളെ സ്നേഹിക്കുന്ന ഒരു നല്ല അപ്പൻ, സാദാരണ നാം കാണുന്നതുപോലെ ആദ്യജാതന്മാരോട് എപ്പോഴും അപ്പനമ്മമാർക്കു സ്നേഹവും കരുതലും കൂടുതലായിരിക്കും,ഒരു പക്ഷെ മക്കൾ അതുമനസിലാക്കിയെന്നു വരികയില്ല .ഇവിടെ യിസഹാക്ക് താൻ പ്രായാധിക്യത്താൽ ഷീണിതനായപ്പോൾ തൻറെ ആദ്യജാതനായ ഏശാവിനോടാണ് തൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നത്,തികച്ചും സ്വാഭാവികം, എന്നാൽ ജന്മം കൊണ്ട് ജേഷ്ഠനാണെകിലും ഏശാവിനു തൻറെ ജേഷ്ടാവകാശം പിതാവിന്റെ ഈ ആഗ്രഹത്തിലൂടെ , അമ്മയുടെ ഉദരത്തിൽവെച്ചു ഏശാവുടെ കുതികാൽ പിടിച്ചു പുറത്തുവന്ന യാക്കോബ് അത് അവകാശമാക്കുന്നതാണ് പിന്നേ നാം കാണുന്നത്. അത് ഒരു ദൈവീക പദ്ധതി ആണെന്ന് ഒരു പക്ഷെ റബേക്കാക്കു മനസിലാക്കാൻ കഴിഞ്ഞിരിക്കും, അതുകൊണ്ടാണല്ലോ,.തെറ്റാണു ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും , നിൻെറ ശാപം എൻറെമേൽ വന്നുകൊള്ളട്ടേ എന്നവൾ പറയുന്നത് .നോക്കു യാക്കോബ് തെറ്റ് ചെയ്തു എന്നു ബോധ്യപ്പെട്ടപ്പോൾ തൻ്റെ പിതാവിൻ്റെ ഭവനവും ദേശവും വിട്ടവൻ ഓടീ പോകുകയാണ് ,വി : വേദപുസ്തകം നാം മനസ്സിലാക്കുമ്പോൾ ജനിച്ച നാൾ തൊട്ടുഇതുവരെയും അവൻ ആ പട്ടണം വിട്ടു പുറത്തുപോയിട്ടില്ല , എന്നാൽ പ്രതികൂലത്തിൻ്റെ നടുവിൽ ദൈവിക പദ്ധതികൾ നമ്മിൽ നിറവേറ്റപ്പെടുവാൻ നാം അറിയാത്ത വഴികളിൽ കൂടി അവൻ നമ്മെ നടത്തും .യാക്കോബ് തൻറെ പിതാവിൻ്റെ ഭവനം വിട്ടുഓടിപോകുമ്പോൾ ,അവനും ദൈവവുംമായിട്ടു ഒരു വലിയ ബന്ധം ഉണ്ടായിരുന്നതായിട്ടു വി : വേദപുസ്തകം പറയുന്നില്ല ,എന്നാൽ പിറവിക്കു മുൻപേ റിബെക്കയോട് യഹോവയായ ദൈവം പറയുന്ന ഒരു കാര്യം ഉണ്ട് മൂത്തവൻ ഇളയവനെ സേവിക്കും. ഇതല്ലാതെ മറ്റൊരു ആലോചനയും യാക്കോബിനെ കുറിച്ച് നമുക്ക് കാണാൻ കഴിയുന്നില്ല. എന്നാൽ തൻ്റെ വഴിയാത്രയിൽ ദൈവവുംമായീ സംസാരിക്കുന്ന യാക്കോബിനോട് പീന്നീട് നാം കാണുന്നത്. ഒരു ദൈവ പൈതലിന് ജീവിതയാത്രയിൽ പ്രതികൂലങ്ങൾ നേരിട്ടാലും നിന്നെ കുറിച്ചുള്ള ദൈവീക പദ്ധതികൾക്ക് ഒരു മാറ്റവും ഉണ്ടാകുകയില്ല, നീ ഷീണിതനാണോ ഭയപ്പെടേണ്ട നിന്നോട് സംസാരിക്കുവാൻ നിൻറെ ആകുലതകളെ മാറ്റുവാൻ കഴിയുന്ന ദൈവം നിൻറെ കൂടെ ഉണ്ട് ..യാക്കോബിനെ നോക്കു താൻ ഉറങ്ങുമ്പോൾ ഉറങ്ങാത്ത ദൈവം മുന്പോട്ടുള്ള ജീവിത യാത്രയിൽ എപ്രകാരം ആയിരിക്കും തന്നെ അനുഗ്രഹിക്കാൻ പോകുന്നതെന്ന് ഒരു സ്വപ്നത്തിൽ കൂടി കാട്ടികൊടുക്കുകയാണ്… മാത്രവും അല്ല യാക്കോബിനോട് പറയുന്നു നീ പോകുന്നിടത്തൊക്കെയും ഞാൻ നിന്നോടുകൂടെ പോരും നിന്നേ കാത്തു ഈ ദേശത്തേക്കു മടക്കി കൊണ്ടുവരും.. ഈ വാഗ്ദത്തം പിന്നീട് യെഹോവയായ ദൈവത്തിന് ഒരു ആലയം ആയീ തീർന്നു…തീർന്നില്ല… യാക്കോബ് പറയുന്നു എന്നെ അനുഗ്രഹിച്ചു എൻറെ പിതാവിൻെറ ഭവനത്തിൽ മടക്കി വരുത്തും എങ്കിൽ യഹോവ നീ എനിക്ക് ദൈവമായിരിക്കും.. അനേക തവണ ലാബാൻ തന്നെ കബളിപ്പിച്ചെങ്കിലും …നിനക്ക് ഉള്ള നന്മകളെ അടയാളമിട്ട് നിനക്ക് വേണ്ടി വേർതിരിച്ചു നൽകി … നിനക്കെതിരായീ നിൽക്കുന്ന നിന്നെ ഭയപ്പെടുത്തുന്ന ഏശാവിനെപ്പോലുള്ള പിൻതുടർന്നു വരുന്ന ശക്തികളെ നിനക്ക് അനൂകൂലമാക്കി മാറ്റി നിന്നെ മാനിക്കുന്ന ദൈവം വിശ്വസ്തനും… നീതിമാനും..തലമുറ തലമുറയായീ നമ്മുടെ സങ്കേതവും ആണ്.. പുതിയനിയമ യിസ്രായേൽ ആയ നമുക്കും വാഗ്ദത്തത്തെ തന്ന ദൈവം…. ആ വാഗ്ദത്ത നാടിനെ പ്രാപിപ്പാൻ …. നശ്വരമാകുന്ന ഈ താൽക്കാലിക ഭവനം വിട്ടു …നിത്യഭവനത്തിലേക്ക് നമ്മെയും മടക്കി കൊണ്ടുപോകാൻ വരുന്ന വീണ്ടെടുപ്പുകാരനും… ലോക രക്ഷിതവുമായ യേശുക്രിസ്തുവിനായീ കാത്തിരിക്കാം…..

മാറാ നാഥാ .. കർത്താവ് വരാറായീ..