പ്രീ-മാരിറ്റൽ കൗണ്സില്ലിങ്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ കൗൺസലിങ്ങ് വിഭാഗമായ ‘തണലി’ന്റെ ആഭിമുഖ്യത്തിൽ പ്രഥമ പ്രീ മാരിറ്റൽ കൗൺസലിങ്ങ് ശനിയാഴ്ച (ജൂലൈ 13) നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ വെച്ചാണ് (ശാരോൻ ബൈബിൾ കോളജിന് എതിർവശം) സെമിനാർ നടക്കുന്നത്. ഡോ.സജികുമാർ കെ.പി., റവ.മനു മാത്യു, പാസ്റ്റർ ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും. 15 വയസ് മുതലുള്ളവർക്കാണ് പ്രവേശനം. നിരവധി പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ ഉടൻ ബന്ധപ്പെടുക (9809182333 പ്രിൻസ് ജോസഫ്, കോർഡിനേറ്റർ, തണൽ)

Advertisements