പാസ്റ്റർ ഡോ. ടി. പി. ഏബ്രഹാം നിത്യതയിൽ

ശാരോൻ ഫെലോഷിപ്പ്‌ സഭയുടെ മുൻ ആക്ടിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ടി.പി. ഏബ്രഹാം നിത്യത്യയിൽ. ശാരീരിക അസ്വസ്ഥതകളാൽ വിശ്രമത്തിലായിരുന്നു. ആലുവാ ഡൂലോസ്‌ തിയോളജിക്കൽ കോളജിന്റെ സ്ഥാപക പ്രസിഡന്റ്‌, ശാരോൻ ഫെലോഷിപ്പ്‌ സഭയുടെ ജനറൽ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ ചുമതലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. സഭയുടെ യുവജന വിഭാഗമായ സി.ഈ.എമിനും മുൻ കാലങ്ങളിൽ ശക്തമായ നേത്യത്വം നൽകിയിരുന്നു. ശാരോൻ സഭയുടെ വളർച്ചക്ക്‌ നിർണ്ണായക പങ്ക്‌ വഹിച്ച നേതാക്കളിൽ ഒരാളായിരുന്നു.

ഭാര്യ: ഡോ. മോളി ഏബ്രഹാം
മക്കൾ: ഗ്രേസ്‌ പോത്തൻ, ഇമ്മാനുവേൽ പോത്തൻ
മരുമക്കൾ: അലിസൻ പോത്തൻ

സംസ്കാരം പിന്നീട്‌. ദുഖത്തിലായിരിക്കുന്ന് കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.