സജു സാമുവേൽ (29) അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

മുംബൈ : ഐ പി സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ ബ്രദർ സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.