ഘാന: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ ആക്രമണത്തിലും വെടിവെപ്പിലും 6 പേർ കൊല്ലപ്പെട്ടു. പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ വൈദികനും ഉൾപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 9 മണിയോടെ ആയിരുന്നു ആക്രമണം. കുർബാന നടക്കുന്നതിനിടയിൽ പള്ളിക്കുള്ളിൽ കടന്ന ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു.
Categories: News