Uncategorized

ശുശ്രൂഷയും പദവിയും – Pr ബി.മോനച്ഛൻ കായംകുളം

– Pr ബി.മോനച്ഛൻ കായംകുളം

പദവിയേക്കാൾ ശ്രേഷ്ഠമാണ് ശുശ്രൂഷ പദവികൾ മനുഷ്യൻ തരുന്നതാണെങ്കിൽ ശുശ്രൂഷ ദൈവദത്തമാണ് പദവികൾ മനുഷ്യദത്ത ആകയാൽ തന്നെ ഏതുനിമിഷവും എടുത്തു മാറ്റപ്പെടാം എന്നാൽ ശുശ്രൂഷ ദൈവം തരുന്നത് ആകയാൽ മനുഷ്യർക്ക് അത് എടുത്തു കളയാൻ കഴിയില്ല . ശുശ്രൂഷ ഉള്ളവനെ പദവികൾ തേടിയെത്തിയേക്കാം എന്നാൽ ശുശ്രൂഷ ഉള്ളവൻ അത് കളഞ്ഞ പദവികളുടെ പിറകെ പോകരുത് .

ഒരുകാലത്ത് ശുശ്രൂഷ ഉള്ളവരായിരുന്നു നമ്മുടെ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ വന്നിരുന്നത് എങ്കിൽ ഇന്ന് ഏതുവിധേനയും പദവികൾ നേടിയിട്ട് ശുശ്രൂഷാ വേദികൾ പിടിച്ചെടുക്കുന്ന സ്ഥിതിയായി മാറി. ശുശ്രൂഷ വിളിയും തിരഞ്ഞെടുപ്പും ഉള്ളവൻ മൈതാനത്ത് ഇരിക്കുമ്പോൾ ഒരു ശുശ്രൂഷയും ഇല്ലെങ്കിലും ഏതുവിധേനയും കസേര കയ്യടക്കുന്നവർ. സ്റ്റേജുകളിൽ നിറസാന്നിധ്യമായി മാറുന്നു
അതുകൊണ്ടുതന്നെ പലരും പദവികൾ ക്കയ്‌ നെട്ടോട്ടമോടുന്നു.

ആത്മീയലോകത്ത് ഇന്ന് പദവികൾക്കായി പലരും വളരെ തരംതാണ പ്രവർത്തികൾ ചെയ്യുന്നതെ കാണുമ്പോൾ ലജ്ജ തോന്നുന്നു.
ഏതെങ്കിലും ഒരു പദവിയിൽ എത്തിയില്ലെങ്കിൽ തങ്ങളെ ആരും അറിയില്ലെന്നും എല്ലാരും അവഗണിക്കും എന്ന്നും ,ഉയരുവാൻ കഴിയില്ലെന്നുമുള്ള ചിന്ത എങ്ങനെയോ നമ്മുടെ യുവാക്കളുടെ ഉള്ളിൽ കയറിയിരിക്കുന്നു

അതിന് കാരണം ഇപ്പോഴത്തെ നമ്മുടെ വ്യവസ്ഥിതിയാണ് ദീർഘകാലത്തെ ശുശ്രൂഷ പരിചയവും അനുഭവസമ്പത്തും ഉള്ള ദൈവ ഭൃത്യന്മാർ പോലും അവഗണിക്കപ്പെടുമ്പോൾ
പണം കൊടുത്തോ വോട്ട് നേടിയൊ അധികാരസ്ഥാനത്ത് എത്തുന്നവർ. സഭയുടെ പ്രധാന ശുശ്രൂഷ അവസരങ്ങൾ പങ്കിട്ടെടുക്കുന്നു .
ഈ പ്രസ്ഥാനങ്ങൾക്ക് വേണ്ടി ചോരയും നീരും ഒഴിക്കിയവർ വിസ്മരിക്കപ്പെടുന്നു.

പ്രസ്ഥാനങ്ങൾക്ക് നേതൃത്വം അത്യാവശ്യമാണ് അതിന് തെരഞ്ഞെടുപ്പുകളും വേണ്ടിവരും എന്നൽ ദൈവം വ്യവസ്ഥ വിട്ടുള്ള . സെക്കുലർ രാഷ്ട്രീയക്കാരെ പോലും കടത്തിവെട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളും വോട്ടു പിടുത്തവും നന്നല്ല.

ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണുവാൻ ദൈവവചനം പറയുമ്പോൾ ഈ പദവിക്ക് എന്നേക്കാൾ ശ്രേഷ്ഠൻ മറ്റാരും ഇല്ല എന്നു സ്വയം പറയുന്നത് ഏത് ആത്മാവിലാണ് എന്ന് ചിന്തിക്കുക.

കഴിഞ്ഞ ദീർഘ വർഷമായി കർത്താവ് തന്ന ശുശ്രൂഷ മാത്രം ചെയ്യുന്ന ഈ ലേഖകനും സമാന ചിന്താഗതി കാർക്കും പദവികളൊന്നും കിട്ടിയില്ല എങ്കിലും. അധികാര കസേരയുടെ പുറകെ പോയില്ലെങ്കിലും .എല്ലാ ആത്മീയ ശുശ്രൂഷകളും ചെയ്യുവാൻ കഴിഞ്ഞ ദീർഘനാളുകളായി കർത്താവ് കൃപ തരുന്നു . അതിനായി ജനം ഞങ്ങളെ ക്ഷണിക്കുന്നു,
എല്ലാറ്റിനുമുപരി ഒരു സുവിശേഷകനായി നില്പാൻ, ഏതെങ്കിലുമൊരു സഭയുടെ ആളായല്ലോ പെന്തക്കോസ്ത് സഭകളുടെ പൊതുസ്വത്തായി പരിഗണിക്കപെടുവനും കർത്താവ് സഹായിച്ചു.

അതുകൊണ്ട് യുവ സുവിശേഷകർ പദവികൾക്കും പുറകെയുള്ള ഓട്ടം അവസാനിപ്പിക്കുക ശുശ്രൂഷയിൽ ശേഷ്ഠത കൈവരിക്കുക നന്നായി സുവിശേഷം പ്രസംഗിക്കുവാൻ ഉള്ള കൃപയ്ക്കായി ദൈവത്തോടു പ്രാർത്ഥിക്കുക , ആത്മാക്കളെ നേടുന്നവർ ആയി മാറുക
മനുഷ്യൻ ഉയർത്തുന്നവൻ അല്ല
ദൈവം ഉയർത്തുന്നവൻ അത്ര ശ്രേഷ്ഠൻ.

നിങ്ങൾക്കായി ദൈവം ഒരുക്കിവെച്ചിട്ടുള്ളത് ഒക്കെ നിങ്ങളുടെ കയ്യിൽ തന്നെ തരും നിശ്ചയം അതിനായി കുറുക്കുവഴിയും വളഞ്ഞ വഴിയും തേടരുത് മറ്റുള്ളവരെ അവഹേളിക്കരുത് ,തരം താഴ്ത്തരുത് ,പോരിനു വിളിക്കരുത്. നിസാരമാക്കരുത്. വ്യാജ വാർത്തകൾ പരത്തരുത്
അങ്ങനെ ലഭിക്കുന്നതെ ഒന്നും ദൈവികമായി ലഭിച്ചതല്ല മാനുഷികമായി കിട്ടുന്നവയാണ്.വിശുദ്ധന്മാർ യോഗ്യമായ വിധത്തിൽ എല്ലാ കാര്യങ്ങളും ചെയ്യുക ദൈവം നിയമിച്ചവർ പദവികളിൽ എത്തട്ടെ.


Categories: Uncategorized