പത്തനാപുരം: പത്തനാപുരം സ്വദേശിയും പിടവൂര്‍ ഐപിസി സഭാംഗവുമായ ആശിഷ് ചെറിയാന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 121ആം റാങ്ക് നേടി പെന്തക്കോസ്ത് സമൂഹത്തിനു അഭിമാനമായി.
ജയ്പ്പൂര്‍ സ്വദേശി കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്നും ആര് ശ്രീലക്ഷ്മി-29, രഞ്ജിനാ മേരി വര്‍ഗീസ്-49, അര്ജുന് മോഹന്‍-66 എന്നീ റാങ്കുകള്‍ നേടി നാടിനു അഭിമാനമായി. കുറിച്യ വിഭാഗത്തില്‍നിന്നും ആദ്യമായി സിവില്‍ സര്‍വീസ് നേടി ശ്രീധന്യ സുരേഷും 410ആം റാങ്കോടു കൂടെ ചരിത്രം സൃഷ്ടിച്ചു അഭിമാനമായി.
പിടവൂര്‍ കരിക്കകത്തില്‍ കെ. സി. സാംകുട്ടിയുടെയും, ഷീല സാംകുട്ടിയുടെയും മകനായ ആശിഷ് IIT(ബി.ടെക്) ബിരുദധാരിയാണ്. സഹോദരന് ആനന്ദ്.
Categories: News