പത്തനാപുരം ചാച്ചിപുന്ന സ്വദേശി റവ. ഡോ. സജു മാത്യുവിനു യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം രാജ്യാന്തര പുരസ്കാരത്തിനു അര്‍ഹനായി. നിരണം യരുശലേം മാര്‍ത്തോമാ പള്ളി വികാരിയായ ഡോ സജു മജീഷ്യന്സിനുള്ള ഏറ്റവും വലിയ ബഹുമതിയായ മെര്ലിന് അവാര്‍ഡിനും അര്‍ഹന്‍ ആയിട്ടുണ്ട്. അക്ഷരങ്ങള്‍ കൊണ്ടു ചിത്ര രചന, അപൂര്‍വമായ കള്ളി മുള്ളി ചെടികളുടെ ശേഖരം, മാജിക്ക്, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
നെല്ലിക്കല്‍ മത്തായി ജോണ്‍ സൂസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്‍സി മക്കള്‍ ജോയല്‍, ജുവാന.
Categories: News