സാമൂഹിക പ്രവര്‍ത്തക/ സുവിശേഷീകരണ സംഘടനയായ ക്രൈസ്തവ കൈരളിയുടെ വെബ് പോര്‍ട്ടലില്‍ ഇനി മുതല്‍ ക്രൈസ്തവ സമൂഹത്തിലെ വാര്‍ത്തകളും പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി.
വാര്‍ത്താമാധ്യമ രംഗത്തു നിന്നു വിട്ടു നില്ക്കാന് താല്പര്യപ്പെട്ടിരുന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് ക്രൈസ്തവ വാര്‍ത്താവിനിമയത്തിനായി കൂടെ വെബ്സൈറ്റ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി എക്സിക്യൂട്ടീവ് കമ്മറ്റിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പുതിയ ഒരു ഡിപ്പാര്ട്ട്മെന്റ്റ് ക്രൈസ്തവ കൈരളി രൂപപ്പെടുത്തി. എക്സിക്യൂട്ടീവ് ടീമിനു കീഴില്‍ ജോയല്‍ ക്രിസ്റ്റി, ജെറിന് തെക്കേതില്‍, ബിബിന്‍ തങ്കച്ചന്, സാം സി. മാളിയേക്കല്‍ എന്നിവര്‍ ന്യൂസ് ടീമിനു നേതൃത്വം നല്‍കും.
ക്രൈസ്തവ സമൂഹത്തില്‍നിന്നും സത്യസന്ധവും നിഷ്പക്ഷവും ആയ വാര്‍ത്തകള്‍ ജനങ്ങളിലേക്കു എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ ക്രൈസ്തവ ലേഖനങ്ങള്‍ മാത്രമാണ് ക്രൈസ്തവ കൈരളി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരുന്നത്.
ക്രൈസ്തവ കൈരളിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വാട്ട്സ്ആപ്പ് /ഇമെയില്‍ ഐഡികളില്‍ ബന്ധപ്പെടുക.
Email: kraisthavakairali@gmail.com
WhatsApp: +31 687 064 669
Categories: News