ചിന്ത

ശക്തിയുള്ള കൈ

15936377_1235875953144895_4240775064425064896_o– ബിന്ദു പ്രകാശ്

ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം.

വിശുദ്ധ വേദപുസ്തകത്തില്‍ പുറപ്പാട് പുസ്തകം 6:1 ൽ നാം ഇപ്രകാരം വായിക്കുന്നു.

യഹോവ മോശയോട് ഞാൻ ഫറവോനോട് ചെയ്യുന്നത് നീ ഇപ്പോൾ കാണും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്ത് നിന്ന് ഓടിച്ച്  കളയും എന്ന് അരുളിചെയ്തു. 

യിസ്രായേൽമക്കളുടെ വിടുതലിനായി ദൈവം മോശയേ മിദ്യാനിൽ നിന്നും ഫറവോയുടെ മുമ്പിലേക്ക് അയക്കുന്നു. പുറപ്പാട്; 3:1ൽ മോശയെ ഉറപ്പിച്ച് അയക്കുന്ന ഒരു ദൈവത്തെ നാം കാണുന്നു. യഹോവ തന്നെ ഏൽപ്പിച്ച വചനങ്ങൾ, കൽപ്പിച്ച അടയാളങ്ങൾ ഒക്കെയും അഹരോനും മോശയും യിസ്രായേൽ, മൂപ്പൻമാരെ കൂട്ടി വരുത്തി ജനത്തെ പറഞ്ഞ് കേൾപ്പിക്കുന്നു. ജനം കാൺകെ അടയാളങ്ങളും പ്രവൃത്തിച്ചു. അങ്ങനെ നാളുകൾ ആയി തങ്ങൾ അനുഭവിക്കുന്ന കഷ്ടത ദൈവം കണ്ടു എന്ന് അവർ വിശ്വസിച്ചു. പക്ഷെ ജനത്തിനു വേണ്ടി ഫറവോയുടെ മുമ്പിൽ ചെന്ന മോശയേയും അഹരോനെയും ജനങ്ങളുടെ വേല മിനക്കെടുത്താൻ വന്നവരാക്കി അവരെ പരിഹസിച്ചു, നിങ്ങൾ പറയുന്ന യഹോവ ആരന്ന് ഞാൻ അറിയുന്നില്ല എന്ന് ഫറവോ പറയുന്നു. തങ്ങളുടെ മോചനം പ്രതീക്ഷയോടെ കാത്തിരുന്ന ജനത്തിന് കിട്ടിയതോ കഠിനമായ പീഡകൾ അവർ മടിയൻമാർ ആകുന്നു. അതുകൊണ്ടാണ് ദൈവത്തെ ആരാധിക്കാൻ പോകണം എന്നു പറഞ്ഞ് വീണ്ടും അവരുടെ വേല കഠിനമാക്കി. ഇഷ്ടിക ഉണ്ടാക്കാൻ സാധാരണയായി കൊടുത്തി തന്ന വൈക്കോൽ നിർത്തി. അവർ സ്വന്തമായി അത് സംഭരിച്ച് ഇഷ്ടിക ഉണ്ടാക്കണം, എന്നാൽ പഴയ എണ്ണത്തിൽ കുറയാനും പാടില്ല. ഊഴിയ വിചാരകൻമാർ ജനത്തോടും അവരുടെ പ്രമാണികളോടും കഠിനമായി പെരുമാറി പ്രമാണികളെ അടിച്ചു.ഒരു വിടുതൽ പ്രതീക്ഷിച്ച ജനത്തിന് കിട്ടിയതോ കയ്പ്പിന്‍റെ അനുഭവങ്ങൾ…. മുമ്പുണ്ടായിരുന്നതിനെക്കാൾ കഠിനമായ പീഡകൾ അവർക്കു വേണ്ടി മോശ ദൈവത്തോട് നിലവിളിക്കുമ്പോൾ ദൈവം മോശയോട് ഇടപെടുന്നതാണ് നാം പുറപ്പാട് 6: 1ൽ വായിക്കുന്നത്. English ൽ നാം വായിക്കന്നത് ഇപ്രകാരം ആണ് He drive them Out of his land. അവൻ അവരെ വിട്ടയക്കും എന്നല്ല ഓടിച്ച് കളയും എന്നാണ് ദൈവം പറയുന്നത്. അതായത് അവർ മിസ്രയീംദേശത്തിനു തന്നെ ഒരു ഭീഷണി ആകും എന്ന് ദൈവം അറിഞ്ഞിരുന്നു. അതു പോലെ യഹോവ ആരെന്ന് അറിയില്ല എന്നു പറഞ്ഞ ഫറവോനെ തന്‍റെ മഹത്യവും തന്‍റെ ജനത്തിന് വേണ്ടി അവൻ പ്രവൃത്തിക്കുന്ന വിധവും കാണിച്ച് കൊടുക്കുന്നു. തുടർന്നുള്ള അധ്യായങ്ങളിൽ, മിസ്രയിമിൽ വന്ന ബാധകളിൽ നിന്നും തന്‍റെ ജനത്തെ അതിരിട്ടു കാക്കുന്ന ദൈവത്തെ നാം കാണുന്നു. ചില വിഷയങ്ങളിൽ നാം ആഗ്രഹിക്കുന്ന വിടുതലുകൾ നടക്കാത്തപ്പോൾ നാം നിരാശർ ആകാറുണ്ടോ?.. വചനം പറയുന്നു യെശയ്യാവ് 55: 8

എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല: നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്ക് മീതെ ഉയർന്നിരിക്കുന്നത് പോലെ എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.

ആകയാൽ അവന്‍റെ ബലമുള്ള കൈക്കീഴിൽ അതിമഹത്തായ ഒരു വിടുതലിനായി നമ്മെ സമർപ്പിക്കാം.

ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!