ആര്‍ട്ടിക്കിള്‍

ജീവൻറെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ.

-Pr .ബിമോനച്ചൻ, കായംകുളം

(ദയവായി അൽപ സമയം എടുത്ത് ഇതു വായിക്കുക)

ഇന്ന് രാവിലെ കേട്ട വാർത്ത എന്റെ മനസ്സിലും നോവ് വരുത്തി പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റ്മയ ബാലഭാസ്കർ ഒരു അപകടത്തെ തുടർന്ന് അത്യാസന്ന നിലയിലായിരുന്നു അദ്ദേഹത്തെ രക്ഷിക്കുവാൻ ആവതെല്ലാം ചെയ്യുവാൻ അതി വിദഗ്ധരായ ഡോക്ടേഴ്സ് കിണഞ്ഞു പരിശ്രമിച്ചു ,
കൂടാതെ കൂടുതൽ ചികിത്സയ്ക്കായി ഗവർമെൻറ് നിർദേശപ്രകാരം ഡൽഹി എയിംസിൽ നിന്ന് അതി വിദഗ്ധനായ ഡോക്ടർ വരാനിരിക്കെ അദ്ദേഹം ലോകത്തോടു വിടപറഞ്ഞ വാർത്ത.

തൻറെ പ്രിയപ്പെട്ടവനും മകളും പറന്നകന്ന കാര്യം എങ്ങനെ ആ സഹോദരിയോട് പറയുമെന്ന് ചിന്തിക്കുന്ന ബന്ധുക്കൾ സ്നേഹിതർ. അവരുടെ മാനസികാവസ്ഥ ഇവയെല്ലാം ഞാൻ ഇപ്പോൾ വായിച്ചു ദുഃഖിതരായ ഇവരെയെല്ലാം സർവ്വശക്തൻ ആശ്വസിപ്പിക്കേട്ടെ
ഒരു സുവിശേഷ ശുശ്രൂഷകൻ എന്ന നിലയിൽ ഇത്തരം കാഴ്ചകൾ ഒത്തിരി കാണാറുള്ള വ്യക്തിയാണ് ഞാൻ. അതേ ലോകം ഒരു കണ്ണീർ താഴവരയാണ്
എപ്പോൾ , എവിടെ ആർക്ക്, എന്ത് സംഭവിക്കും എന്ന് ആർക്കും അറിഞ്ഞുകൂടാ
പ്രിയരേ മനുഷ്യർ എത്ര നിസ്സഹായനും നിസ്സാരമാണെന്ന് അറിയുക അഹങ്കാരങ്ങളും വെല്ലുവിളികളും നിർത്തുക

ഡൽഹിയിൽ ഒരു കൂട്ടം മനുഷ്യ മൃഗങ്ങളൽ പിച്ചി ചിത്തപെട്ടെ ‘നീർഭയ ‘എന്ന പെൺകുട്ടിയെ. ഒരു വലിയ പ്ലെയിൻ ഹോസ്പിറ്റൽ ആക്കി ഡൽഹി സ് All India medical instittute ലെ ഡോക്ടർ മാരും നഴ്സുമാരും ചേർന്ന ടീം, ഗവണ്മെന്റ് നിർദേശം പ്രകാരം സിംഗപ്പൂരിലെ പ്രശസ്‌ത്മായ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ജീവൻ രക്ഷപ്പെടുത്താൻ ഡോക്ടർമാർ ആധുനിക വൈദ്യ ശാസ്ത്രംത്തിനു കഴിയുന്നത് എല്ലാം ചെയ്തു. ഒടുവിൽ ആ വിലപ്പെട്ട ജീവൻ പറന്നു അകന്ന് പോയി അമേരിക്ക കാരുടെ ഉടമസ്ഥതയിൽ ഒള്ള ആ ഹോസ്പിറ്റലിന്റെ ചിഫ്‌ ഫിഷ്യഷ്യൻ
പിന്നിട് മനോരമ പത്രം ത്തിനു കൊടുത്തു ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞു

” ജീവന്റെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ വൈദ്യശാസ്ത്രത്തിനു യാത്ര മൊഴി ചൊല്ലുവാനേ കഴിയു… ”

എത്ര അർത്ഥവത്തായ പ്രസ്‌താവനാ വിശുദ്ധ വേദ പുസ്തകം ഇങ്ങനെ പറയുന്നു ” ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.”

അതെ സ്‌നേഹിതരെ നമ്മൾ ജീവനോടെ ഇരിക്കുന്നുത് നാം വാരി വിഴുങ്ങന്ന്‌ ഗുളികയുടെ ശക്തിയോ നമ്മെളെ നോക്കുന്നു ഡോക്ടർടെ മിടുക്ക്‌ കൊണ്ടോ , ഹോസ്പിറ്റലിൽന്റെ വലിപ്പംമോ അല്ല
ദൈവം ത്തിനു നമ്മെ കുറിച്ച് ഉള്ള പ്ലാനുകൾ പദ്ധതികൾ തീരാത്തതിനാൽ ആണ്. എന്ന് അറിയുക.

ജീവന്റെ ഉടമസ്ഥൻ ജീവനെ ചോദിച്ചൽ ഒരു സെക്കൻഡ് കൂട് നമ്മെ ഇവിടെ പിടിച്ചു നിർത്താൻ ആർക് കഴിയും ?
പണം. അധികാരം, പ്രശസ്തി സ്വാധീനത, പിടിപാട്. ഇവയൊക്കെ നിഷഭലം ആകുന്നു നിമിഷം…. അവിടെ ദൈവം ത്തിന് മാത്രംമേ നമ്മെ സഹായിക്കൻ കഴിയു…

ആകയാൽ ദൈവംത്തെ ഭയപ്പെടുക അവിടുത്തെ സ്‌നേഹിച്ചു മാനിച്ചു അവന്റെ കല്പനകൽ അനുസരിച്ചു ജീവിക്കുക
കഴിയുന്നതും സഹജീവികൾക്കും നന്മ ചെയ്യുക ആരെയും വാക്കു കൊണ്ടു പോലും വേദനിപ്പിക്കാതിരിക്കുക
സർവശക്തൻ എല്ലാവരെയും സഹായിക്കട്ടെ.