ആര്‍ട്ടിക്കിള്‍

സോദോമ്യ പാപം നാടിന് ആപത്തായി

27866964_2007507309572712_4636977474742563511_n
– പാസ്റ്റര്‍ വര്‍ഗീസ്‌ മത്തായി
(ചേഞ്ച്‌ മാഗസിന്‍ (ഫെയിത് ട്രാക്ക്) 2009 സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം കാലികപ്രസക്തിയോടെ പുനപ്രസിദ്ധീകരിക്കുന്നു)
ണ്ടു മാരകരോഗങ്ങളുടെ പിടിയിലാണ് ഇന്നു ലോകം. പന്നിപനിയെന്ന പേരില്‍ അറിയുന്ന “എച് 1 എന്‍ 1” പനി ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. എലിപനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഓരോ കാലങ്ങളിലും തലപൊക്കി വന്നു. എയിഡ്സ് പോലെയുള്ള ഭീകരന്മാരുടെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ല എന്നു മാത്രമല്ല, ഇവയെ പ്രതിരോധിക്കാന്‍ ഉള്ള ശേഷി കൂടി മനുഷ്യ സമൂഹത്തിനു ഇല്ലാത്ത അവസ്ഥയാണ്.
ഏതു പകര്‍ച്ചവ്യാധിയെക്കാളും പന്നിപ്പനി മനുഷ്യനെ കൂടുതല്‍ ഭയപ്പെടുത്തുന്നതിനു കാരണം അതിന്‍റെ അണുക്കള്‍ വായുവിലൂടെ പകരപ്പെടുന്നതിനാലാണ്. രാജ്യസീമകളെ കടന്നു ഈ ഭീകരന്‍ ജനത്തെ കീഴടക്കിക്കൊണ്ടിരിക്കയാണ്. പൊതുസ്ഥലങ്ങളില്‍ പോകുവാനോ, പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുവാനോ പോലും മനുഷ്യന്‍ ഭയക്കുന്നു. വളരെ വിപുലമായ പ്രവര്‍ത്തനമേഖലയും ശേഷിയുമുള്ളനമ്മുടെ പൊതുജന ആരോഗ്യ വകുപ്പിന് വേണ്ട വിധത്തില്‍ പന്നിപ്പനിക്കെതിരെ പ്രതിരോധം ഏര്‍പ്പെടുത്താന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല.
ആഗോള വ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മാരക രോഗമാണ് സ്വവര്‍ഗ്ഗരതി. മാനവകുലത്തിന്‍റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന ഈ തിന്മ ഒരുതരം മാനസീക വൈകല്യത്തിന്‍റെ പ്രതിഫലനമാണ്. സ്വവര്‍ഗ്ഗരതി മനുഷ്യാവകാശം ആണെന്ന് വാദിക്കുന്നവര്‍ ഉണ്ട്. ദൈവസൃഷ്ടിയായ മനുഷ്യന് ഭൂമിയില്‍ ജീവിക്കുവാന്‍ ദൈവം വച്ചിരിക്കുന്ന വ്യവസ്ഥകള്‍ ഉണ്ട്. സാമൂഹിക സുരക്ഷയും ധാര്‍മ്മികതയും തകര്‍ക്കുവാനുള്ള പൗരാവകാശം ആര്‍ക്കും ഇല്ല.
പൗരാവകാശത്തിന്‍റെ പേരില്‍ മറ്റൊരാളെ കൊല ചെയ്യുവാനോ, കൊള്ളയടിക്കുവാനോ അനുമതി നല്‍കണമെന്ന് നീതിബോധമുള്ള ഒരു സമൂഹവും ആവശ്യപ്പെടില്ല. പൗരാവകാശത്തിന്‍റെ പേരില്‍ഒരു പുരുഷനും തനിക്കു ഇഷ്ടപ്പെട്ട സ്ത്രീയെയോ, പുരുഷനെയോ ലൈംഗീക ചൂഷണം ചെയ്യുവാന്‍ അനുവാദമില്ല.
ആദിമനുഷ്യനായ ആദാം ഏകനായിരിക്കുന്നത് നല്ലതല്ലെന്ന് കണ്ട ദൈവം അവനു തക്ക തുണയായി നല്‍കിയത് ഒരു സ്ത്രീ(ഹവ്വ)യെയാണ്. അവര്‍ക്കു ദൈവം നല്‍കിയ ഏറ്റവും നല്ല അനുഗ്രഹങ്ങളില്‍ ഒന്നു സന്താനപുഷ്ടിയുള്ളവരായി ഭൂമിയില്‍ വര്‍ദ്ധിച്ചു പെരുകുവാനും ഭൂമിയെ അടക്കിവാഴുവാനുമാണ്. ഈ ദൈവ വ്യവസ്ഥക്കു വിരോധമാണ് സ്വവര്‍ഗ്ഗരതി.
മൃഗങ്ങളിലും പക്ഷികളിലും ഇഴജന്തുക്കളിലും ഉള്‍പ്പടെ ഒരു ജീവജാലങ്ങളിലും കാണാത്ത തിന്മയാണ് സ്വവര്‍ഗ്ഗരതി. വിദ്യാഭ്യാസവും സാംസ്കാരിക അടിത്തറയും ധാര്‍മീക മൂല്യങ്ങളും ആത്മീക ദര്‍ശനങ്ങളുമുള്ള മനുഷ്യസമൂഹം മൃഗങ്ങളില്‍ പോലുമില്ലാത്ത ഈ തിന്മയിലേക്കു വഴുതിവീഴുന്നത് ദൈവകോപത്തിനു കാരണമായിത്തീരും.
ലോകചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടനം നടന്നത് സോദോം ഗോമോറയിലാണ്. ദൈവകൊപത്തിന്‍റെ ഫലമായി തീയും ഗന്ധകവും ഇറങ്ങിതകര്‍ത്തെറിഞ്ഞ ആ ഭൂപ്രദേശമാണ് ഇന്നു ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഗര്‍ത്തം. ഒരു ജീവജാലത്തിനു പോലും നിലനില്‍പ്പില്ലാത്ത ചാവുകടലായിത്തീര്‍ന്ന ഈ പ്രദേശം ദൈവകൊപത്തിന്‍റെ ഏറ്റവും വലിയ പ്രദര്‍ശന ശാലയാണ്. നാലായിരത്തില്‍പരം കൊല്ലങ്ങളായി യോര്‍ദ്ദാന്‍ നദിയിലൂടെ ഒഴുകിവരുന്ന ശുദ്ധ ജലം ചാവുകടലില്‍ തുടര്‍ച്ചയായി പതിച്ചിട്ടും ഇതിലെ വെള്ളത്തിനു ഇന്നുവരെ ഒരു ശുദ്ധീകരണവും ഉണ്ടായിട്ടില്ല.
സോദോം-ഗോമോറ എന്ന മനോഹര പട്ടണങ്ങളെ ദൈവകൊപത്തിന്‍റെ പ്രദര്‍ശന ശാലകളാക്കി മാറ്റിയത് സ്വവര്‍ഗ്ഗരതി എന്ന സോദോമ്യ പാപമാണ്.
“ലോകമേ നടുങ്ങുക.
ഭാരതമേ ഭയന്നുവിറക്കുക.
സോദോമ്യ പാപം നിന്നിലും വര്‍ദ്ധിച്ചാല്‍ നിന്‍റെയും ഗതി ഇത് തന്നെ ആയിരിക്കും.”
സ്വവര്‍ഗ്ഗരതി പല രാജ്യങ്ങളിലും നിയമംമൂലം അംഗീകരിച്ചുകഴിഞ്ഞു. സ്വവര്‍ഗ്ഗരതിക്കെതിരായി ഇന്ത്യന്‍ ശിക്ഷാ നിയമം നിലനില്‍ക്കെ, സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമല്ലാ എന്നു പ്രഖ്യാപിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ആര്‍ഷഭാരതസംസ്കാരത്തിന് തന്നെ അപമാനമാണ്.
നീതിബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള സമൂഹങ്ങള്‍ ഇതിനെതിരെ ശക്തിയോടെ പ്രതികരിക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും വേണ്ടത്ര പ്രതികരണങ്ങള്‍ ഉണ്ടായില്ല. ദൈവവ്യവസ്ഥക്ക് വിരോധമായ ഈ തിന്മക്കെതിരെ ക്രൈസ്തവ സഭകളുടെ പ്രതികരണം പോലും വളരെ തണുപ്പനാരുന്നു. നമ്മുടെ സമൂഹത്തിന്‍റെ ധാര്‍മിക ബോധവും പ്രതികരണശേഷിയും നഷ്ടപ്പെട്ടുവോ?
ക്രൈസ്തവ സമൂഹം, വിശിഷ്യാ ദൈവവചനത്തിനു വേണ്ടി അതിന്‍റെ ഉപദേശത്തിന്‍റെ സംരക്ഷകരായി നിലകൊള്ളുന്ന വേര്‍പെട്ട സമൂഹം കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൃദുസമീപനമാണ് കൈക്കൊണ്ടത്.
പന്നിപ്പനി എന്ന പകര്‍ച്ചവ്യാധിക്കെതിരെ ഗവണ്മെന്റുകള്‍ ഉള്‍പ്പടെ പ്രതിരോധം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരുടെയും അനുഗ്രഹാശിസ്സുകളോടെ പരക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്വവര്‍ഗ്ഗരതി എന്ന മാരക രോഗത്തിനെതിരെ സടകുടഞ്ഞെഴുന്നെല്‍ക്കുവാന്‍ ദൈവസഭ തയ്യാറാകുമോ? പ്രാര്‍ത്ഥനയാകുന്ന പ്രതിരോധം ഏര്‍പ്പെടുത്തുവാന്‍, മൂര്‍ച്ചയോടെ പ്രതികരിക്കുവാന്‍, അങ്ങനെ ഈ സാമൂഹിക തിന്മയെ ഉന്മൂലനം ചെയ്തു നീതിയില്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് കഴിയട്ടെ.