പരസ്യയോഗങ്ങളും ബോധവല്‍കരണ പരിപാടികളും മാറ്റിവെച്ചു

ക്രൈസ്തവ കൈരളി നല്ല വാര്‍ത്ത ആഗസ്റ്റ്‌ 23നു ആയൂര്‍ മുതല്‍ അടൂര്‍ വരെ നടത്താനിരുന്ന പരസ്യ യോഗങ്ങളും ബോധവല്‍കരണ പരിപാടികളും കേരളത്തിലെ ഇപ്പോഴുള്ള പ്രത്യേക സാഹചര്യം കണക്കില്‍ എടുത്തും കാലാവസ്ഥ പ്രതിസന്ധി നിമിത്തവും മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുന്നു. മാറ്റിവയ്ക്കുന്ന തിയതി പിന്നാലെ അറിയിക്കുന്നതായിരിക്കും.

നിലവില്‍ നല്ല വാര്‍ത്ത എത്താന്‍ തീരുമാനിച്ചിരുന്ന ദിവസം (ആഗസ്റ്റ്‌ 23) തന്നെ അന്നത്തേക്ക്‌ വകതിരിച്ച തുകയും ക്രൈസ്തവ കൈരളി കുടുംബാംഗങ്ങളുടെ കൊച്ചു കൊച്ചു സംഭാവനകളും ചേര്‍ത്തു ക്രൈസ്തവ കൈരളി ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കും.