കഥ

ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല!

– ഡോ. അക്സാ കോശി

മലയോര ഗ്രാമം. ശാന്തമായി ഒഴുകുന്ന നൈൽ നദിയുടെ തീരം.കുന്നിൻ ചരുവിലെ പച്ചപുല്‍പ്പുറങ്ങളെ തഴുകി നൈൽ നദി ഒഴുകി.  പക്ഷികളുടെ കളകളാരവം..പകൽ സൂര്യന്റെ കിരണങ്ങൾ

..

ആൻ തന്റെ മുറിയിൽ  സ്കൂളിൽ പോവാൻ ഉള്ള തിടുക്കത്തിൽ ആണ്. ഇന്ന് പേരെന്റ്സ് മീറ്റിംഗ് ആണെല്ലോ. സിസ്റ്റർ മരിയയുടെ  കൈപിടിച്ച് കുട്ടി ആൻ

സ്കൂളിൽ പോകുന്നത് കാണാൻ നല്ല രസമാ.വൃത്താകൃതിയിൽ ഉള്ള ആനിന്റെമുഖം, നിഷ്കളങ്കമായ ചിരി അവളെ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആക്കി. 8- ക്ലാസ്സ്‌ വിദ്യ ാർഥിനി ആണ് ആൻ.

കൗമാരത്തിലേക്ക് അവൾ കടക്കുമ്പോൾ അവളുടെ ചിന്തകളിൽ മാറ്റം വന്നുതുടങ്ങി. അമ്മ എന്ന  ലോകത്തോട്  ഉള്ള  വെറുപ്പ് മാറി  അവൾക്കു ആരാധന  തോന്നിത്തു ടങ്ങി. സ്നേഹകടൽ ആയ അമ്മയിൽ നിന്നും അവൾ അകലെ ആണ് എന്ന സത്യം അവളെ ദുഃഖത്തിൽ ആഴ്ത്തി.. അമ്മയോട് തുറന്നു സംസാരിക്കാൻ അവൾക്കു കഴിയുന്നില്ല. മുറിക്കുള്ളിൽ അമ്മയോടു ള്ള സ്നേഹം അടക്കിപ്പി ടിച്ചു അവൾ കരയാൻ തുടങ്ങി. അമ്മയുടെ അദൃശ്യ   കൈകൾ അവളെ തലോടുമ്പോൾ കണ്ണീർക്ക ണങ്ങൾ അവളിൽ നിന്നും ഇറ്റിറ്റു വീഴുന്നു ണ്ടായി രുന്നു.

 

വിധി എന്നു എല്ലാവരും പറഞ്ഞു ആശ്വാസം കണ്ടെ ത്തുമ്പോൾ ആൻ അത് ഉൾകൊള്ളാൻ  കഴിഞിരുന്നില്ല.അമ്മയോട് അവൾക്കുള്ള  സ്നേഹം വാക്കുകൾക്കു അതീതമായി തുളുമ്പുന്നു.ജനിച്ചു വീണപ്പോഴേ അവളെ ഉപേക്ഷിച്ചു പോയ അമ്മയോട് ആരാധന എന്നു കേൾക്കുമ്പോൾ ഉറ്റകുട്ടുകാർ പോലും അവളോട്‌ -അമ്മ നിന്റെ സ്നേഹം അർഹിക്കുന്നില്ല എന്നു പറഞ്ഞു.

കോൺവെന്റിൽ ആഹാരം വിളബുമ്പോൾ അവൾ അമ്മ വായിൽ വെച്ചു തരുന്ന ഉരുളചോറിന്റെ സ്വാദ് എങ്ങനെ എന്ന് ചിന്തിക്കാർ ഉണ്ട്,ആ രുചി അവൾക്കു അറിയില്ല, ചോറ് ഉണ്ട് പക്ഷെ അമ്മയില്ല. അമ്മയുടെ സ്നേഹം കലർന്ന ചോറ് കഴിക്കാൻ അവൾക്കു ഭാഗ്യം ഇല്ലാതെ പോയി.

 

ഞായറാഴ്ച ദിവസം പള്ളിയിൽ ജോൺ അച്ചൻ  “മടുത്തുപോകാതെയുള്ള  പ്രാർത്ഥന അസാധ്യങ്ങളെ സാധ്യം ആക്കും” എന്ന വിഷയത്തെ കുറിച്ച് പ്രസംഗിച്ചു. ആൻ അവളുടെ ബൈബിളിൽ അവളുടെ ആഗ്രഹംഎഴുതി. എന്നെ പ്രസവിച്ച അമ്മയെ കാണണം.അമ്മയുടെ സ്നേഹലാളനം അനുഭവിക്കണം. അവൾ കരഞ്ഞു പ്രാർത്ഥിച്ചു. നാളുകൾ നീണ്ടുപോയി.

നടക്കാത്ത സ്വപ്നം ആയി അത് കാലത്തിനൊപ്പം  നീണ്ടുപോയി.അവൾ ആ ആഗ്രഹം നടക്കില്ല എന്നു ഓർത്തു. മനസ്സിൽ പ്രതീക്ഷ അസ്തമിച്ചു.

പ്രതീക്ഷ നഷ്ടപ്പെട്ടു എന്നു നമുക്ക് തോന്നുമ്പോൾ ദൈവം നമ്മുടെ ആഗ്രഹങ്ങളെ നമുക്ക് നല്കുന്നതിന്റെ അവസാനഘട്ടത്തിൽ ആയിരിക്കും.

കരഞ്ഞുതളർന്നു ഉറങ്ങിയ ആൻ എഴുന്നേറ്റപ്പോൾ അവളുടെ ചാരവേ തലയിൽ തലോടി ഒരു സ്ത്രീ.അവൾ തളർന്ന മുഖവു മാ യി അവരെ നോക്കി. ദൈവം എന്നത് സാധ്യതകളുടെ ലോകം ആണ്. പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിലിന്റെ താക്കോൽ.

ആൻ ബൈബിളിൽ എഴുതി പ്രാത്ഥിച്ച ആ ദിവസം മുതൽ അവളുടെ അമ്മ അവൾക്കു വേണ്ടി യു ള്ള തിരച്ചിൽ തുടങ്ങിരുന്നു. അമ്മയുടെ  നിസ്സഹായ അവസ്ഥയിൽ ചോരക്കു ഞ്ഞിനെ ഉപേക്ഷിച്ചു പക്ഷേ അവർ അങ്ങകലെ ആ കുഞ്ഞിനെ ഓർത്തു തേങ്ങിക്ക രഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായി രുന്നു. ആ അമ്മയുടെ നിസ്സഹായതയിൽ ഉള്ള പ്രാർത്ഥന ദൈവം കൈവിട്ടില്ല. അമ്മ നല്കുന്നപോലെ യു ള്ള സ്നേഹം കൊടുത്തു  കോൺ വെന്റ് സിസ്റ്റേഴ്സ് അവളെ നോക്കി വളർത്തി.

ആൻ ബൈബിൾ താളുകൾ മറിക്കുമ്പോൾ ദൈവത്തോട്  നന്ദിയാൽ

സ്തുതി നാവിൽ നിന്നും ഉയർന്നു.. സന്തോഷത്തോടെ അമ്മ ആനിനെ ചേർത്തുപിടിച്ചു. “ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീഷിച്ചി രുന്നില്ല “.

Categories: കഥ, മലയാളം