ചിന്ത

അല്ല! ഇത് അവസാനമല്ല!

331926_104650829648965_966527803_o

 

– Pr ബി മോനച്ചൻ , കായംകുളം

 

കർത്താവിൽ പ്രിയരെ
*. നാം പ്രതീക്ഷിച്ച ചില വാതിലുകൾ അടയുമ്പോൾ പ്രതീക്ഷിക്കാത്ത ചില വാതിലുകൾ ദൈവം നമുക്കായി തുറക്കും എന്ന്റിയുക

**. അരികെ നിൽക്കുന്നവർ സഹായിച്ചില്ലെങ്കിലും അകലെ നിന്നു ദൈവം നിങ്ങൾക്കായി സഹായമെത്തിക്കും എന്നറിയുക

* നമ്മുടെ ചില പ്ലാനുകളും പദ്ധതികളും ദൈവം ചിലപ്പോൾ മാറ്റിമറിക്കുന്നത് ദൈവത്തിൻറെ പ്ലാനുകളും പദ്ധതികളും നമ്മിൽ നിറവേറുവാൻ ആയിരിക്കുമെന്ന് അറിയുക

**ചിലർ കയ്യൊഴിയുന്നത് നല്ലതിനാണ് കാര്യപ്രാപ്തിയുള്ള ചിലരെ നമ്മുടെ കാര്യം ദൈവം ഏൽപ്പിക്കും എന്നറിയുക

*** അതെ ഒരു ബറയോന ശിമൊൻ പോയാൽ മറ്റ് ഒരു കുറേനക്കരാൻ ശിമോനേ കുരിശു താങ്ങുവാൻ ദൈവം ഒരുക്കുമെന്ന് അറിക

** ഒരു അനന്യാസിന്റെ ഹൃദയം സാത്താൻ കൈവശമാക്കി എങ്കിൽ ദൈവഹിതം പൂർണമായി നിറവേറുന്ന മറ്റൊരു അനന്യായാസിന് ദൈവം നിങ്ങൾക്കായി ഒരുക്കും എന്നറിക

***ഒരു യൂദാ പിശാച് ദാസനായി മാറി നിങ്ങളെ ഒറ്റി കൊടുക്കുമ്പോൾ മറ്റൊരു യുദ യേശുക്രിസ്തുവിന്റെ ദാസനായി മാറി നിങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കു എന്നു അറിയുക

കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ