– ബിന്ദു പ്രകാശ് (സൗദി അറേബ്യ)
വല്ലാത്ത ബഹളം കേട്ടാണ് ഞാൻ അങ്ങോട്ട് ശ്രദ്ധിച്ചത്, ഒരു ആഴ്ച ആയി ഈ വീട്ടിൽ നല്ല തിരക്ക് ആണ് ഞാൻ പറയാൻ മറന്നു ഇവിടെ ഒരു കല്യാണം നടക്കുന്ന വീടാണ് വിരുന്നുകാരൊക്ക നേരത്തെ എത്തി. യഹൂദന്മാരുടെ വിവാഹം ഇങ്ങനെയാണ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു..ഇവരുടെ ശുദ്ധീ കരണത്തിനായി കൊണ്ടുവന്നു വെള്ളം നിറച്ചു വച്ചതാണ് എന്നെയും. കല്ലുകൊണ്ട് ഉണ്ടാക്കിയതിനാൽ എടുത്തു മാറ്റാനും പ്രയാസം ആണ്. ഓ എന്താണ് ആ ബഹളം.?വീഞ്ഞു തീർന്നോ.. ആരെക്കെയോ അടക്കം പറയുന്നത് കേൾക്കാം…ഞാൻ ചിന്തിച്ചു അങ്ങനെ വരാൻ ഒരു വഴിയും ഇല്ല. നേരത്തെ തന്നെ എല്ലാം കരുതിയായാണ്… പെട്ടന്ന് ഒരു തേജസഃ നിറഞ്ഞ ഒരു വ്യക്തി ഞങളുടെ സമീപത്തു വന്നു… അത് യേശുവാണ്… യേശുവിനെ കുറച്ചു നേരത്തെ കേട്ടിരുന്നു വീട്ടിലെ അമ്മച്ചി പറയുന്നത്. പ്രവാചകന്മാർ പറഞ്ഞ ലോക രക്ഷകൻ യേശു ആണെന്ന്. വിവാഹത്തിന് യേശുവിനെയും ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു… അവൻ ഞങ്ങളുടെ അടുത്ത് വന്നു ശുശ്രുഷക്കാരോട് ഞങ്ങളുടെ വക്കോളം വെള്ളം നിറക്കാൻ പറഞ്ഞു… പിന്നെ അവരോടു കോരി വിരുന്നു കാർക്ക് കൊടുക്കാൻ പറഞ്ഞു… വീഞ്ഞിനു പകരം വെള്ളമോ. ഞാൻ എന്റെ ഉള്ളിലേക്ക് ഒന്നുകൂടെ നോക്കി. അത്ഭുതം ആയിരിക്കുന്നു… എന്നിൽ ഇപ്പോൾ വെള്ളം അല്ല പകരം ഒന്നാം തരം വീഞ്ഞു.. രുചിച്ചു നോക്കിയവർ എല്ലാം പറയുന്നു ആദ്യം വിളമ്പിയ വീഞ്ഞിലും നല്ല വീഞ്ഞു ഇപ്പോൾ കൊടുത്ത വീഞ്ഞു ആണ് എന്ന്.. എന്റെ കൂട്ടുകാരും എന്നെ പോലെ സന്തോഷം അടക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ്… യേശുവേ നീ വന്നതോടെ ഞങ്ങളുടെ അവസ്ഥ മാറി…. യോഗ്യത ഇല്ലാതെ ഇരുന്ന ഞാനും ഇപ്പോൾ സന്തോഷം. സമാധാനം ഒക്കെ പകരാൻ പറ്റുന്ന ഒരു നിലയിൽ മാനപത്രം ആയി…. പ്രിയ സ്നേഹിതാ… അർഹത ഇല്ലാത്ത ഇടത്തു പകരപെടുന്ന ദാനം അത്രെ ദൈവ കൃപ… അതു സ്വന്തം പുത്രനെ യാഗമായി നമ്മിലേക്ക് പകർന്നു, പുറമ്പറമ്പിൽ കിടന്ന നമ്മെ അവൻ തിരഞ്ഞെടുത്തു.. മാനപാത്രം ആക്കാൻ… മറ്റുള്ളവർക്ക് സമാദാനം സന്തോഷം ഒക്കെ പകരാൻ… ചിന്തിച്ചു നോക്കു… നാം അങ്ങനെ ആകുന്നുവോ…. അങ്ങനെ ആകാൻ നമുക്ക് ഇടയാകട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…