ആര്‍ട്ടിക്കിള്‍

ഞങ്ങൾ സന്ദേശവാഹകർ മാത്രം…. ഞങ്ങളെ കല്ലെറിഞ്ഞത് കൊണ്ട് കാര്യമില്ല!

331926_104650829648965_966527803_o

– പാസ്റ്റര്‍ ബി . മോനച്ചൻ കായംകുളം

 

സാമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങളുടെ ചില സ്നേഹിതർ സുവിശേഷ സന്ദേശ വാഹകരായ ഞങ്ങളുടെ മെസ്സേജ് ക്ലിപിങ്സ് ചിലപ്പോൾ പോസ്റ്റു ചെയ്യാറുണ്ട്
അനുകൂലവും പ്രതികൂലവുമായ അനേക കമൻറുകൾ വരാറുണ്ട് സുവിശേഷ വിരോധികളും ,വർഗീയവാദികളും, അസഹിഷ്ണുക്കളും ആയ ചിലർ തരംതാണ ആക്ഷേപങ്ങളും അപവാദങ്ങളും പ്രതികരണങ്ങളായി കുറിക്കാറുണ്ട്. അവയെല്ലാം സുവിശേഷം നിമിത്തം ആകയാൽ കേൽക്കുന്നതിനും സഹിക്കുന്നതിനും സന്തോഷമേയുള്ളൂ.
എന്നാൽ ക്രിസ്തീയ നാമധാരികളായ ചില വിളിക്കുന്ന തെറിയും പറയുന്ന അപമാന, അപവാദ വാക്കുകളും വേദനയും ആശങ്കയും ഉളവാക്കുന്നുതാണ്.

ഞങ്ങൾ വലിയ ക്രിസ്തീയ പാരമ്പര്യ സഭ അംഗങ്ങൾ എന്ന് ഊറ്റംകൊള്ളുന്ന
അല്ലെങ്കിൽ ക്രിസ്തീയ പാരമ്പര്യമുള്ള മാതാപിതാക്കളാൽ ജനിച്ചു വളർത്തപ്പെട്ടവർ എന്നും അഭിമാനിക്കുന്ന ചിലരിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിശുദ്ധ വേദപുസ്തകം ഒരുതവണയെങ്കിലും ഇവർവായിച്ചിട്ടുണ്ടോയെന്ന്സന്ദേഹത്തോടെ ഒപ്പംസുവിശേഷകരെ ശത്രുക്കളെ പോലെയും, നികൃഷ്ട മനുഷ്യരായും കാണുവാൻ ഇവരെ പഠിപ്പിക്കുന്ന മാതാപിതാക്കളോടും ഇവരുടെ ആത്മീയനേതൃത്വ ത്തോടും സഹതാപവും വേദനയും തോന്നാറുണ്ട്. സ്നേഹിതരേ വിശുദ്ധ ബൈബിള്ളിന്റെ ഉള്ളടക്കം അല്ലെങ്കിൽ പ്രധാന പഠിപ്പിക്കലുകൾ എന്തെന്ന് താഴെ കൊടുത്തിരിക്കുന്ന ദയവായി സഹിഷ്ണുതയോടെ വായിക്കുക.

1. വിശുദ്ധ ബൈബിൾ ദൈവനിശ്വാസ്യം ആയ തിരുവെഴുത്താണ് ക്രിസ്ത്യാനിത്വം ത്തിന്റെ അടിസ്ഥാനശില വിശുദ്ധ ബൈബിളാണ് (2Thimothy 3:16)
2. മനുഷ്യൻ നിർമ്മിച്ചവ ദൈവങ്ങളല്ല മനുഷ്യനെയും സർവ്വചരാചരങ്ങളെയും നിർമ്മിച്ച സർവശക്തനായ ദൈവം അത്രയേ വിശുദ്ധ ബൈബിൾവെളിപ്പെടുത്തുന്ന ദൈവം അവനത്രെ സർവ്വാധികാരി (Isaiah 40:25)
3. സൃഷ്ടിജലങ്ങളെയല്ല സൃഷ്ടിതാവിനെ അത്ര മനുഷ്യൻ ആരാധിക്കേണ്ടത് (Rom.7:18 25)
5. മനുഷ്യൻ കല്പന ലംഘനത്താൽ പാപിയായി തീർന്നു (Rom 5:12)
6. ഭൂമിയിൽ നരനായി ജനിച്ച സകലരും പാപികളാണ് (Rom 3:23)
6.മനുഷ്യന്സ്വയം രക്ഷപെടുവാനോ പാപികളെ രക്ഷിപ്പാനോ കഴിയില്ല മനുഷ്യന് ഒരു രക്ഷിതാവിനെ ആവശ്യമുണ്ട്(Rom 7:24 )
7. മാനവകുലത്തെ രക്ഷിപ്പാൻ ദൈവം മനുഷ്യനായി ഇറങ്ങി വന്നവനാണ് നസ്രായനായ യേശു ക്രിസ്തു(mathew 1;20,21)
8. യേശുക്രിസ്തുവിന്റെ ക്രൂശുമരണം മാനവജാതിയുടെ മുഴുവൻ രക്ഷക്ക് വേണ്ടിയായിരുന്നു (john 3:16)
9. ഈ ആകാശത്തിന് കീഴിൽ ഭൂമിക്കു മുകളിൽ രക്ഷ നേടുവാൻ യേശു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ല(Acts 4:12)
10. ക്രൂശിക്കപ്പെട്ട ക്രിസ്തു മരണത്തെ തകർത്ത ഉയർത്തെഴുന്നേറ്റ സ്വർഗ്ഗാരോഹണം ചെയ്തു ഇന്നുംജീവിക്കുന്നു(1കോരി15:14)
11 സുവിശേഷം ( രക്ഷയ്ക്കായുള്ള ഏക മാർഗം യേശുക്രിസ്തു എന്നത്) സകല മനുഷ്യരെയും അറിയിക്കണം അത് ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ്(Mark 16:15,16)
12. ആരെയും നിർബന്ധിച്ചോ, ഭീഷണിപ്പെടുത്തിയോ, പ്രലോഭിപ്പിച്ചോ ,ക്രിസ്ത്യാനി ആക്കരുത് മനസോടെ യേശുവിനെ അനുഗമിക്കുന്നവർ മാത്രം വരട്ടെ(mathew 16:24)
13. യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവും കർത്താവുമായി സ്വീകരിക്കുന്നവന് നിത്യരക്ഷ തിരസ്കരിക്കുന്ന നിത്യ ശിക്ഷ (Joh 3:18)
15. ദൈവത്തിനും മനുഷ്യർക്കുമിടയിൽ മറ്റു മധ്യസ്ഥന്മാരുടെ ആവശ്യമില്ല(1തിമോ 2.6)
16. മനുഷ്യവർഗത്തിലെ രക്ഷിതാവായി ഭൂവിൽ അവതരിച്ച യേശുകർത്താവ് രാജാതി രാജാവായി. മനുഷ വർഗ്ഗത്തിൻറെ ന്യായാധിപതിയായി മടങ്ങിവരും(Heb 9:28,)
16. മരണം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല മരണാനന്തരം ഒരു ന്യായവിധി ഉണ്ട് (Heb 9:27)
17. മരണത്തിനപ്പുറം നിത്യനരകം നിത്യ സ്വർഗ്ഗം എന്നീ നിത്യമായ രണ്ട് വാസസ്ഥലങ്ങൾ ഉണ്ട് (Mathew 25,41,46)
18. നിത്യത എവിടെ ചെലവഴിക്കണമെന്ന് ഈ ലോകജീവിതത്തിൽ വച്ച് തന്നെ മനുഷ്യൻസ്വയം തിരഞ്ഞെടുക്കേണ്ടത് ആണെന്നും (mathew 7:13)
19. മരണശേഷം ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ നിങ്ങളെ സഹായിക്കാൻ കഴിയില്ല(Luk 16:24_31)
20. ഈ ഭൂമി തീക്കയി സൂക്ഷിക്കപ്പെടുന്നു പുതിയ പുതിയ ആകാശവും പുതിയ ഭൂമിയുംവെളിപ്പെടും എന്നതും(2peter 3;10,Rev 21:1)

ഇവ വിശുദ്ധ ബൈബിളിലെ പ്രധാന ഉപദേശ സത്യങ്ങളാണ് ഇവയിലേതെങ്കിലുമൊന്ന അഴിയ്ക്കാനോ കൂട്ടിച്ചേർക്കാനോ കുറക്കാ നോ മനുഷ്യന് അവകാശമില്ല.(Rev 22:18)
അതുകൊണ്ട് സുവിശേഷ സന്ദേശവാഹകരായി ഞങ്ങൾ ഇത് പ്രസംഗിക്കുന്നു. നിങ്ങൾക്ക് ഞങ്ങളെ ഭ്രാന്ത്ർ ,എന്നോ തിന്നാൻ നടക്കുന്നവർ എന്നോ, തെണ്ടാൻ നടക്കുന്നവർ എന്നോ.
എന്തും വിളിച്ച് ആക്ഷേപിക്കാം . ഞങ്ങൾ അത് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ മഹത്തരമായ ശിശ്രൂഷ ക്കായിഇറങ്ങിയിരിക്കുന്നത്.
ഞങ്ങളുടെ കർത്താവും രക്ഷിതാവുമായവന് വേണ്ടി ഈ ആക്ഷേപങ്ങൾ സഹിക്കുന്നത് ഞങ്ങൾ സന്തോഷിക്കുന്നു. വേദപുസ്തകത്തിലെ ഭക്തന്മാരെയും ഞങ്ങളുടെ പിതാക്കന്മാരെയും ലോകം ഇങ്ങനെ ആക്ഷേപിച്ചിട്ടുണ്ട്.
സത്യം അറിയുക അറിയിക്കുക അംഗീകരിക്കുക യേശുക്രിസ്തു മടങ്ങി വരാറായി .
Pr. B Monachan Kayamkulam