ചിന്ത

ഇരുളും വെറുപ്പും മാറ്റുന്ന സ്നേഹത്തിൻ്റെ വെളിച്ചം

WhatsApp Image 2018-06-11 at 3.25.39 PM ജോൺ വി ശങ്കരത്തിൽ

 

മാർട്ടിൻ ലൂതർ കിങിന്‍റെ പ്രസ്തമായ വാക്കുകൾ ആണ് എന്നെ ഇങ്ങനെ ഒരു ചിന്തയിലേക്കു കൊണ്ടുഎത്തിച്ചത്,

“Darkness cannot drive out darkness:
Only light can do that,
Hate cannot drive out hate:
Only love can do that”

ഇരുട്ടിനു ഒരിക്കലും ഇരുട്ടിനെ മാറ്റുവാൻ കഴിയുകയില്ല ,അത് വെളിച്ചത്തിനു മാത്രമെ കഴിയു ,വെറുപ്പിന് ഒരിക്കലും വെറുപ്പിനെ മാറ്റുവാൻ കഴിയുകയില്ല, അത് സ്നേഹത്തിനു മാത്രമെ കഴിയുകയുള്ളു ,എന്നാണല്ലൊ ആ വാക്കുകളുടെ രക്ത്നച്ചുരുക്കം.

നോക്കു എത്ര ചിന്തോന്മയമായ വാക്കുകൾ ,ഇരുട്ട് ഉള്ളതിനെ കാണുവാൻ പറ്റാത്ത അവസ്ഥ, ഒരു ദൈവപൈതലിൻ്റെ ജീവിതവും ഇങ്ങനെ അനുഗ്രഹിക്കപെടുവാൻ കാരണം നമ്മളിലുണ്ടായിരുന്ന ഇരുട്ടിൻ്റെ അവസ്ഥകളെ ലോകത്തിൻ്റെ വെളിച്ചം എന്നരുളി ചെയ്ത യേശുക്രിസ്തു നമ്മുടെ ജീവിതത്തിൽ വെളിച്ചമായീ വന്നതുകൊണ്ടാണ്, നമ്മുടെ ജീവിതത്തിൻ്റെ യഥാർത്ഥ ഇരുൾമയമായിരുന്ന അവസഥകളെ മാറ്റി വെളിച്ചമായീ യേശുനാഥൻ വിളങ്ങുന്നിടത്തോളം നാഴിക ഇരുട്ടിൻ്റെ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരികയില്ല.

വെറുപ്പ്:
യേശു ക്രിസ്തു പറയുന്നു ഞാൻ സ്നേഹം ആകുന്നു ,ഒരു ദൈവപൈതലിൻ ജീവിതത്തിൽ ക്രിസ്തു ആകുന്ന സ്നേഹത്തെ നമുക്ക് പ്രകാശിപ്പിക്കുവാൻ കഴിയുമെങ്കിൽ ഏതു വെറുപ്പിനയെയും ഈ സ്നേഹത്താൽ നമുക്ക് മാറ്റുവാൻ കഴിയും ,അതെ പ്രിയമുള്ളവരെ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലെ ഇരുളും- വെറുപ്പുകളും മാറ്റുവാൻ സ്നേഹത്തിൻ്റെ ഉപനിധിയായ കർത്താവ് കാൽവറിയുടെ ഇരുട്ടിൻ്റെയും ,വെറുപ്പിൻ്റെയും ശക്തികളെ അതിജീവിച്ചു ഇരുൾ മാറ്റി ലോകത്തിന്‌ വെളിച്ചം പകരുന്ന സ്നേഹമയീ ഉയിർത്തു ,ഈ വെളിച്ചത്തെ അണയാതെ നാം സൂക്ഷിക്കിന്നിടത്തോളം ഒരു ഇരുളും ,വെറുപ്പും നമ്മെ ക്രിസ്തുവിൽ നിന്നും അകറ്റുകയില്ല , ആകയാൽ ഈ ലോകത്തിൻ്റെ വെളിച്ചവും ,സ്നേഹത്തിൻ്റെ ഉപനിധിയുമായ യേശുക്രിസ്തുവിൽ നമുക്ക് മുന്നേറാം , ഈ ദൈവം ധാരാളമായിട്ടു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ,

എന്ന് ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ.

ജോൺ വി ശങ്കരത്തിൽ.