കഥ

തിരിച്ചറിയാത്ത സുഗന്ധം

fb_img_1521699398124.jpg

-ബെന്‍സി

 

ഒരിക്കൽ ഒരു കസ്തുരിമാൻ   തീറ്റ  തേടി  കാട്ടിൽ കൂടി നടക്കുക ആയിരുന്നു . പെട്ടന്ന് ഒരു കൂട്ടം പച്ചത്തളിർപ്പിൽ കണ്ണുകളുടക്കി. സന്തോഷത്തോടെ ആ കസ്തുരിമാൻ  അവിടേക്ക് ഓടി അടുത്തു. ദിവസങ്ങൾക്ക്  ശേഷം നല്ല പച്ചപ്പ്  കണ്ടതിന്‍റെ  സന്തോഷിൽ അത് ആർത്തിയോട്  കഴിച്ചു തുടങ്ങി. അപ്പോഴാണ് ഇളം കാറ്റ് തന്‍റെ  ശരീരത്തിൽ തഴുകിയത് . എപ്പോഴും തന്നെ  ത്രസിപ്പിക്കുന്ന ആ വാസന എവിടെ നിന്നോ  ഇന്നും കിട്ടി. അതെ അത് ഒരു കസ്തുരിയുടെ സുഗന്ധമാണ് . പലതവണ അലഞ്ഞതാണ് എവിടെ നിന്നും ആണ് ഈ സുഗന്ധം വരുന്നത് എന്ന് അറിയാൻ.  ഇത് വരെ ആയിട്ടും കണ്ടു പിടിക്കുവാൻ കഴിഞ്ഞില്ല ആ വാസനയുടെ ഉറവിടം എവിടെ നിന്നും  ആണെന്ന് . ഒരിക്കൽ കൂടെ അവസാനമായി കണ്ടുപിടിക്കുവാനായി ആ വാസനയുടെ പുറകെ എവിടേക്കു ആണെന്ന് അറിയാതെ ആ കസ്തുരിമാൻ  ഓടുവാൻ തുടങ്ങി. ഓടി തളർന്നു  ദുഖിതനായ ആ സാധു മൃഗത്തോട് ഇതെല്ലം കണ്ടു കൊണ്ട് നിന്ന ഒരു കുരങ്ങൻ പറഞ്ഞു അല്ലയോ കൂട്ടുകാരാ…  ആ സുഗന്ധം എവിടെ നിന്ന് ആരെന്നു നിനക്കു ഇത് വരെ ആയിട്ടും മനസിലായില്ലേ.. നിന്‍റെ  ശരീരം തന്നെ ആണ് ആ വാസന ഉണ്ടാകുന്നത്… ഞങ്ങൾക്  ആർക്കും ഇല്ലാത്ത ഈ പ്രത്യേകതയോടെ ആണ് ദൈവം നിന്നെ സൃഷ്ടിച്ചത് .

പ്രിയ ദൈവപൈതലേ… അമ്മയുടെ ഗർഭത്തിൽ ഉരുവാകും മുൻപേ നമ്മളെ കണ്ടവനായ ദൈവം നമുക്ക് ഓരോത്തർക്കും ഇതുപോലെ അനുഗ്രഹിക്കപ്പെട്ട താലന്തുകൾ തന്നാണ് ഈ ഭൂമിയിലേക്ക് നമ്മെ അയച്ചത്,  നാം   ഓരോരുത്തരും താലന്തുകളാൽ വ്യത്യസ്തത ഉള്ളവരാണ് . സത്യവേദ പുസ്തകത്തിൽ മത്തായി 25: 14 -30  വരെ ഉള്ള വാക്യങ്ങളിൽ കർത്താവ്  ശിഷ്യന്മാരോട് പറഞ്ഞ ഒരു ഉപമ എപ്പോഴും  നമ്മൾ ഓർക്കേണ്ടതാണ്. അഞ്ചു  താലന്തുകൾ കിട്ടിയവൻ  അഞ്ചുകൂടെ നേടി. രണ്ടു  കിട്ടിയവൻ  രണ്ടു കൂടെ നേടിയപ്പോൾ ഒരു  താലന്ത് ലഭിച്ചവൻ  അത്  കുഴിച്ചിടുക ആണ് ചെയ്തത്. ഇരട്ടി നേടിയവനെ യജമാനൻ നല്ലവനും  വിശ്വസ്തനും എന്ന് സംബോധന ചെയ്തപ്പോൾ കുഴിച്ചിട്ടവനെ ദുഷ്ടനും മടിയനും എന്നാണ് യജമാനൻ വിളിച്ചത്, അത് മാത്രം അല്ല മറ്റുള്ളവർക്   ഇരട്ടി ലഭിച്ചപ്പോൾ, സമൃദ്ധി നൽകി യജമാനൻ മാനിച്ചു ,കുഴിച്ചിട്ടവന് ഉള്ളതും കൂടെ നഷ്ടപ്പെടുകയും  ചെയ്തു . മത്തായി 5:14 -16  വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു ” നിങ്ങൾ ലോകത്തിന്‍റെ  വെളിച്ചമാകുന്നു. മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കാൻ പാടില്ല.വിളക്ക്‌ കത്തിച്ചു പറയിൻ കീഴല്ല  തണ്ടിന്മേലത്രേ വെക്കുന്നത് , അപ്പോൾ അത് വീട്ടിൽ ഉള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു . ദൈവം നമുക്ക്  തന്ന താലന്ത് മറച്ചു വെക്കുകയൊ  കുഴിച്ചിടുകയും അല്ല ചെയ്യേണ്ടത് മറ്റുള്ളവർക്ക്  പ്രെയോജനപ്പെടാൻ, ദൈവനാമം മഹത്വപ്പെടാൻ, വ്യാപാരം ചെയ്യാൻ ആണ് കർത്താവ് ഉപമയിൽ കൂടെ നമ്മെ പഠിപ്പിച്ചത് .

 

പാടുവാൻ ദൈവം കഴിവ് തന്നു എങ്കിൽ താലന്ത് തന്ന ദൈവത്തിനു വേണ്ടി അത് ഉപയോഗിക്കണം. നിങ്ങൾ വാക്ചാതുര്യം ഉള്ളവർ ആണെങ്കിൽ ദൈവരാജ്യത്തെ പറ്റിയും ക്രൂശിക്കപ്പെട്ട  ക്രിസ്തുവിനു വേണ്ടി സംസാരിപ്പിൻ. കർത്താവ് നമുക്ക് തന്ന താലന്തുകൾ ചെറുത് ആണെങ്കിലും അത് ദൈവാരാജ്യ മഹത്വത്തിനായി, ന്യായവിധി നാളിൽ നല്ലവനും വിശ്വസ്തനും ആയ ദാസനെ എന്ന ആ വിളിക്കായി ആത്മാർത്ഥമായി താലന്തുകൾ വ്യാപാരം ചെയ്യുന്നവരായി നമുക്ക്  ജീവിക്കാം.

ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

Categories: കഥ, മലയാളം