ചിന്ത

നീ എന്‍റെ പാതയെ അറിയുന്നു

achsa koshy.jpg

– അക്സാ കോശി

 

നമ്മൾ ജനിക്കുന്നതിന് വളരെ മുൻപ് തന്നെ ദൈവം നമ്മെക്കുറിച്ച്  ചിന്തിച്ചു. ദൈവത്തിന്റെ ബുദ്ധിയിൽ ഏറ്റവും പൂർണതയിൽ മനോഹരമായി നമ്മെ ഓരോരുത്തരെയും ദൈവം സൃഷ്ടിച്ചു. നാം കടന്നുപോകുന്ന ഓരോ സാഹചര്യം ദൈവത്തിനു മുൻകൂട്ടി അറിയാം. പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. (സങ്കീർത്തനങ്ങൾ 90:2)ദൈവത്തിന്‍റെ ബുദ്ധി അപ്രമേയം  അത്രെ.അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപ് തന്നെ ദൈവം നമ്മെ അറിഞ്ഞു.ജീവിതത്തിൽ ഒരു  നിമിക്ഷംപോലും നാം ഒറ്റക്ക് അല്ല. അദൃശ്യനായ ദൈവത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത  നിത്യസ്നേഹം  ഓരോ നിമിഷവും നമ്മെ പൊതിയുന്നു.ആഴമായി ദൈവം നമ്മെ സ്നേഹിക്കുന്നു.ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാം അനുഗ്രഹങ്ങളും ദൈവത്തിന്റെ ദാനം ആണ്.ദൈവത്തിന്റെ സൃഷ്‌ടി കളെ എല്ലാം ദൈവം ഒരുപോലെ സ്നേഹിക്കുന്നു.പക്ഷെ ദൈവത്തിന്റെ മക്കൾ ആയി നാം തീരണം എങ്കിൽ കർത്താവായ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവും കർത്താവും ആയി ഹൃദയത്തിൽ അംഗീകരിക്കണം.ദൈവത്തിനു നമ്മോട് ഉള്ള സ്നേഹത്തിന്റെ പൂർണത കാൽവറി ക്രൂശിൽ പ്രദർശിപ്പിച്ചു.കാൽവറിയിൽ യേശു ഒഴുക്കിയ രക്തം നമ്മുടെ പാപമോചനത്തിന് വേണ്ടി ആണ്.യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധികരിക്കുന്നു.ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഏതു സാഹചര്യത്തെയും വിജയത്തോടെ നേരിടാൻ യേശുവിന്റെ സാന്നിദ്ധ്യം പര്യാപ്‌തം ആണ്.ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈത്യനം  വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു(യെശയ്യാ 57:15). വലിയവനായ  ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും  നമ്മോട് കൂടെ ഉണ്ട്. സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം  ഒരു ദൈവപൈതലിനു ദൈവം  നൽകുന്ന ദാനം ആണ്. അത്ഭുതകരമായി നമ്മെ ഈ ലോകത്തു ദൈവം സൃഷ്ടിച്ചു എങ്കിൽ ജീവൻ തന്ന ദൈവം ജീവിതാവസാനം വരെ നടത്താൻ വിശ്വസ്‌തൻ ആണ്. ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു. അവൻ എന്റെ ഉപനിധി, ദിവസംവരെ സൂഷിക്കുവാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു(2 തിമൊ1:12). ജീവിതയാത്രയിൽ കാലുകൾ ഇടറുന്ന വേളയിൽ ദൈവപൈതലിനെ ദൈവത്തിന്റെ ദയ താങ്ങും. ദൈവം യിസ്രായേലിന്നു, നിര്‍മ്മലഹൃദയമുള്ളവർക്കും തന്നെ  ,നല്ലവന്‍ ആകുന്നുനിശ്ചയം. (സങ്കീർത്തനങ്ങൾ 73:1).ശുദ്ധഹൃദയം,നിർമ്മല മനസാക്ഷി, നന്ദി ഉള്ള ഹൃദയം ഒരു ദൈവപൈതലിൽ നിന്നും ദൈവം ആഗ്രഹിക്കുന്നു.നാം കടന്നു പോകുന്ന  സാഹചര്യം ഏതായാലും നമ്മുടെ പാതകളെ  മുൻകൂട്ടി അറിയുന്ന ദൈവം കൂടെ ഉണ്ട്. എന്റെ ആത്മാവു എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്റെ പാതയെ അറിയുന്നു(സങ്കീർത്തനങ്ങൾ 142:3).ആകയാൽ പ്രാത്ഥനയിൽ ആവശ്യം ദൈവത്തോട് ബോധി പ്പിക്കാം. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശവെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും. (സങ്കീർത്തനങ്ങൾ 42:11).നിരാശയുടെ അനുഭവങ്ങൾ നേരിടുമ്പോൾ മനസ്സ്   മടുത്തു പോകാതെ ദൈവത്തിൽ പ്രത്യാശവെക്കണം. ദൈവം പ്രവര്‍ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന്‍ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതില്‍നിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു. (സഭാപ്രസംഗി 3:14). ദൈവത്തിന്റെ ശക്തിയുടെ വലിപ്പം മനസിലാക്കി പൂർണഹൃദയത്തോടെ ശുദ്ധഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കാം. കരുണതോന്നുന്ന ദൈവത്താൽ ആണ് സകലവും നമുക്ക് ലഭിക്കുന്നത്. ആരെക്കാളും നമ്മുടെ ഹൃദയത്തിന്റെ നിനവുകളെ ദൈവത്തിനു അറിയാം കാരണം ദൈവത്തിന്റെ സൃഷ്ടി ആണ് നാം ഓരോരുത്തരും. ഹൃദയത്തെ നിർമിച്ച ദൈവത്തിനു ഹൃദയത്തിന്റെ വാഞ്ഛ ഗ്രഹിക്കാൻ കഴിയും. സൃഷ്‌ടിതവായ ദൈവത്തിനു മാത്രമേ നമ്മുടെ ആഗ്രഹങ്ങൾ പൂർണമായി സാധിച്ചു തരാൻ കഴിയുള്ളൂ. ആകാശം ഭൂമിക്കു മീതെ ഉയർന്ന ഇരിക്കുന്നതുപോലെ നമ്മെകുറിച്ച് ഉള്ള ദൈവീക പദ്ധതി നമ്മുടെ ചിന്തകളെക്കാൾ ഉയർന്നത് ആണ്.ശുഭകരമായ ഭാവി ദൈവം നമുക്ക് വേണ്ടി കരുതിട്ടുണ്ട്.  ആകയാൽ ദൈവസന്നിധിയിൽ വ്യാകുലങ്ങളെ സമർപ്പിക്കാം.ഓടി അണയാൻ ആവശ്യം അറിയിക്കാൻ ജീവിതത്തിന്‍റെ എല്ലാം അവസ്ഥകളും പങ്കിടാൻ  യേശു ആത്മാർഥ സ്നേഹിതൻ ആയി ചാരവേ  ഉണ്ട്.  നമ്മുടെ പാതയെ ദൈവം അറിയുന്നു.