ചിന്ത

ഭയപ്പെടേണ്ട!

15936377_1235875953144895_4240775064425064896_o

-ബിന്ദു പ്രകാശ്‌

 

ദൈവവചനം പറയുന്നു, “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് ഭ്രമിച്ചു നോക്കണ്ട ഞാൻ നിനിന്‍റെ ദൈവം ആകുന്നു. ഞാൻ നിന്നെ സഹായിക്കും ഞാൻ നിന്നെ ശക്തീകരിക്കും.”

ഭയപ്പെടേണ്ട എന്ന വാക്ക് Bible ൽ 365 പ്രാവശ്യം പറഞ്ഞിരിക്കുന്നു. അതായത് ഓരോ ദിവസവും നാം ഭയരഹിതരായി ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. പക്ഷേ, മനുഷ്യരായ നാം പല നിലകളിൽ ഭയപ്പെടുന്നു. എന്നാല്‍ നമ്മുടെ ബലഹീനതകൾ അറിയുന്ന കർത്താവ് നമ്മുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ താൻ നമ്മിൽ വസിപ്പാൻ തന്നിട്ടുള്ള പരിശുദ്ധാത്മാവിനാൽ നമ്മിലേക്ക് ധൈര്യം പകരുന്നു.

വചനം പറയുന്നു, തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ദാവീദിനു ഗോല്യാത്തിനെ വെല്ലുവിളിക്കാൻ കിട്ടിയ ധൈര്യം അവൻ സൈനികൻ ആയിട്ടല്ല ശാരീരിക യോഗ്യത ഉണ്ടായിട്ടല്ല. ദാവീദ് പറയുന്നത്, “ഞാനോ നീ നിന്ദിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ വരുന്നു.” എന്നാണ്! ദൈവം ദാവീദിനെ ധൈര്യപ്പെടുത്തി.

ഗിദയോൻ ആരാം പാളയത്തിലേക്ക് ഇറങ്ങി ചെല്ലന്നു. ന്യായാധിപൻമാർ 7ന്‍റെ  9 മുതൽ വായിക്കുമ്പോൾ നിനക്കു പേടിയുണ്ടങ്കിൽ ബാല്യക്കാരനെ കൂട്ടി പോകാൻദൈവം പറയുന്നു 11-ാം വാക്യത്തിൽ ധൈര്യം വരുന്നതെപ്പോൾ എന്നും പറയുന്നു. അതായത്, നമ്മുടെ മേൽ ദൈവം ധൈര്യം പകർന്നു തരും.

ഏലീശക്കു എതിരെ സൈന്യം പാളയമിറങ്ങി. ഇതു കണ്ടു ഭയന്ന ബാല്യക്കാരന്‍റെ കണ്ണു തുറക്കാൻ എലിശ പ്രാർത്ഥിക്കുന്നു 2 രാജക്കന്മാർ 6:15,16 നമുക്ക് ഇതു കാണാൻ ഇടയാകുന്നു. അതായത്, നാം കര്‍ത്താവിന്‍റെ കൃപയിൽ പൂർണ്ണമായി ശരണം പ്രാപിക്കുമ്പോൾ നമ്മിലേക്ക്‌ പരിശുദ്ധമാവ് ധൈര്യം പകരും.

സര്‍വശക്തനായ ദൈവം ഒരോ ദിവസവും ധൈര്യത്തോടെ ജീവിപ്പാൻ പരിശുദ്ധാത്മാവിനാല്‍ നമുക്കു കൃപ തരട്ടെ…

*********************************

1 reply »

  1. ഭയപ്പെടേണ്ട എന്ന് 365പ്രാവശ്യം ഉണ്ടെന്ന് ലേഖനത്തിൽ കണ്ടു.ആ വാക്യങ്ങൾ ഷെയർ ചെയ്യാമോ?ഞാൻ പലപ്രാവശ്യം നോക്കിയിട്ട് 150പോലും കണ്ടില്ല. അതുകൊണ്ടാ പ്ലീസ് പ്ലീസ്

Leave a Reply