കവിത

കാത്തിരിപ്പ്‌

WhatsApp Image 2018-05-23 at 8.47.00 PM

-വിപിന്‍ ജോസ് കോശി

 

 

 

 

ആശിച്ചതെല്ലാം നേടിയില്ലെങ്കിലും

ആശവെച്ചേശുവെന്‍ കൂടെയുണ്ട്

ആ നല്ല യേശു എന്നെ നടത്തും

ആ നല്‍ ദിവസം വരെയും.

 

കാത്തിരിക്കുന്നേ ഞാന്‍ കാഴ്ചകള്‍ മങ്ങുന്നെ

കാര്‍മേഘപടലമീ ജീവിതമോ!

കാലങ്ങള്‍ എത്ര ഞാന്‍ കാത്തിരുന്നെന്നാലും

കാന്തനമേശുവെന്‍ ആത്മസഖി.

 

കഷ്ടത്തിന്‍ വേളയില്‍ ദുഖത്തിന്‍ നാള്‍കളില്‍

കഷ്ടമേറ്റ പ്രിയനെന്‍ കൂടെയുണ്ട്

കാരിരുമ്പാണിയാല്‍ തറക്കപ്പെട്ടോനാം

കാല്‍വറി നായകന്‍ എന്‍ രക്ഷകന്‍.

 

Categories: കവിത

1 reply »

Leave a Reply