ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ഇന്ന് കൂടിയ ജെനറൽ ബോഡി തിരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർ – പാസ്റ്റർമാരായ ജേക്കബ് ജോർജ് (ഡയറക്ടർ), സനു ജോസഫ് അസോ. ഡയറക്ടർ), ബ്രദേഴ്സ് കെ.തങ്കച്ചൻ (ജനറൽ സെക്രട്ടറി), പ്രിൻസ് ജോസഫ് (അസോ.സെക്രട്ടറി), കോശി മാത്യു (ട്രഷറാർ), റോഷി തോമസ് (എക്സാം കൺട്രോളർ), പാസ്റ്റർ പി.എ.ചാക്കോച്ചൻ (ജനറൽ കോർഡിനേറ്റർ). വിശദമായി :- Director- Pr. Jacob George Asso Dir. Pr. Sanu Joseph Gen. Secretary – Br. Thankachan K Asso. Secretary – Br. Prince Samuel Joseph Treasurer – Br. Koshy Mathew Exam Controller–Br. Roshy Thomas Gen. Co ordinator – Pr. P A Chackochan Executive Committee Pr. Abraham Thomas Pr. P Mathai Pr. Eldho P Joseph Pr. Blesson George Br. T Thankachan … Continue reading ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ

പത്തനംതിട്ട: പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ഐ പി സി യുടെ ആൻറ്റോപ്പ്ഹിൽ, കലീന, ബാൻന്ദ്ര ബോയ്സർ എന്നീ സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു. കേരളത്തിൽ എഴുമറ്റൂർ, പുല്ലു കുത്തി, കൊട്ടാരക്കര ബേർശേബ എന്നീ സഭകളിലും മാവേലിക്കര സെൻററിൽ ഭഗവതിപ്പടി സഭയിലും ശുശ്രൂഷകൻ ആയിരുന്നിട്ടുണ്ട് ഐപിസി ഷാർജ സഭയിൽ ഒരു ടേമിൽ ശുശ്രൂഷകനായി … Continue reading പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ

പ്രീ-മാരിറ്റൽ കൗണ്സില്ലിങ്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ കൗൺസലിങ്ങ് വിഭാഗമായ ‘തണലി’ന്റെ ആഭിമുഖ്യത്തിൽ പ്രഥമ പ്രീ മാരിറ്റൽ കൗൺസലിങ്ങ് ശനിയാഴ്ച (ജൂലൈ 13) നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ വെച്ചാണ് (ശാരോൻ ബൈബിൾ കോളജിന് എതിർവശം) സെമിനാർ നടക്കുന്നത്. ഡോ.സജികുമാർ കെ.പി., റവ.മനു മാത്യു, പാസ്റ്റർ ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും. 15 വയസ് മുതലുള്ളവർക്കാണ് പ്രവേശനം. നിരവധി പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ ഉടൻ ബന്ധപ്പെടുക (9809182333 പ്രിൻസ് ജോസഫ്, കോർഡിനേറ്റർ, തണൽ) Continue reading പ്രീ-മാരിറ്റൽ കൗണ്സില്ലിങ്

നിത്യതയിൽ ചേർക്കപ്പെട്ടു

കൈതക്കുഴി: വെളിച്ചിക്കാല ബഥേൽ ഭവനിൽ ബ്ര. ബാബുവിന്റെ ഭാര്യ ആനി ബാബു (54) വാഹനാപകടത്തിൽ മരിച്ചു. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും വൈകിട്ട് 3 മണിക്ക് കൈതക്കുഴി ശാരോൻ സഭാ സെമിത്തേരിയിൽ നടത്തപ്പെടുകയും ചെയ്യും. Continue reading നിത്യതയിൽ ചേർക്കപ്പെട്ടു

ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

-ജോസ് പ്രകാശ്   വിശുദ്ധ തിരുവെഴുത്തുകളുടെ  ചരിത്ര താളുകൾ മറിക്കുമ്പോൾ മരുഭൂസഹജവും  വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ഭക്തന്മാർ ചുരുക്കമാണ്. കഷ്ടതയുടെ കൈപ്പുനീർ പലപ്പോഴും ആവോളം പാനം ചെയ്യേണ്ടിവന്ന ഭക്തനായ ദാവീദ് ഒരിക്കൽ പ്രാണ സങ്കടത്താൽ മൊഴിഞ്ഞതിപ്രകാരമാണ് : ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു (സങ്കീർത്തനം 31:12). ഇവിടെ ദാവീദ് സ്വയമായി ഉടയപ്പെട്ടതല്ല ശത്രുക്കളും പീഡകരും അദ്ദേഹത്തെ ഉടച്ചതാണ്. ഒരു പാത്രം ഉടഞ്ഞ് ഉപയോഗശൂന്യമായ് തീരുന്നതുപോലെ താൻ ച്ഛേദിക്കപ്പെട്ടുപോയെന്ന് പരിഭ്രമിച്ചെങ്കിലും ദൈവത്തിലാശ്രയിച്ച ഭക്തനെ ദൈവം കുറവുകൾ നീക്കി നന്നായി പണിതു വീണ്ടും ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു മാനപാത്രമാക്കി മാറ്റി. സാധാരണയായി പാത്രങ്ങൾ സ്വയമായി ഉടയുന്ന പതിവ് തീരെ കുറവാണ്. ഉപയോഗിക്കുന്നവരാൽ  ഉടയപ്പെടാം അല്ലെങ്കിൽ സൂക്ഷ്മത കുറവുകൊണ്ടും ഉടവ് സംഭവിച്ചെന്നു വരാം. അറിഞ്ഞുകൊണ്ട് ആരും തന്നെ പാത്രങ്ങളെ ഉടയ്ക്കാറില്ല. എത്ര നന്നായി സൂക്ഷിച്ചാലും ചില പാത്രങ്ങൾ ചിലപ്പോൾ ഉടഞ്ഞു പോകാറുണ്ട്. ഉടഞ്ഞുപോയ പാത്രത്തെ ആരും അധികം ഉപയോഗിക്കാറില്ല. അതിൻ്റെ സ്ഥാനം … Continue reading ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം

പാസ്റ്റർ ഡോ. ടി. പി. ഏബ്രഹാം നിത്യതയിൽ

ശാരോൻ ഫെലോഷിപ്പ്‌ സഭയുടെ മുൻ ആക്ടിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ടി.പി. ഏബ്രഹാം നിത്യത്യയിൽ. ശാരീരിക അസ്വസ്ഥതകളാൽ വിശ്രമത്തിലായിരുന്നു. ആലുവാ ഡൂലോസ്‌ തിയോളജിക്കൽ കോളജിന്റെ സ്ഥാപക പ്രസിഡന്റ്‌, ശാരോൻ ഫെലോഷിപ്പ്‌ സഭയുടെ ജനറൽ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ ചുമതലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. സഭയുടെ യുവജന വിഭാഗമായ സി.ഈ.എമിനും മുൻ കാലങ്ങളിൽ ശക്തമായ നേത്യത്വം … Continue reading പാസ്റ്റർ ഡോ. ടി. പി. ഏബ്രഹാം നിത്യതയിൽ

സജു സാമുവേൽ (29) അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

മുംബൈ : ഐ പി സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ ബ്രദർ സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. Continue reading സജു സാമുവേൽ (29) അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

സിസ്റ്റർ നന്ദിനി നിത്യത്യയിൽ

ഐപിസി കോട്ടയം നോർത്ത്‌ സെന്റർ സഹോദരി സമാജം പൊതുപ്രവർത്തക സിസ്റ്റർ നന്ദിനി (നന്തമ്മ സിസ്റ്റർ) നിര്യാതയായി. കർത്താവിന്റെ വേലയിൽ ശുഷ്കാന്തിയോടെ പ്രവർത്തിച്ച മാതാവ് എല്ലാവർക്കും മാത്യകയാണ്. കുട്ടികളുടെ ഇടയിലെ പ്രവർത്തനത്തിലും സജീവമായിരുന്നു. സംസ്കാരം പിന്നീട്. Continue reading സിസ്റ്റർ നന്ദിനി നിത്യത്യയിൽ

പാസ്റ്റർ കെ.വൈ. തോമസ്‌ ഐ.പി.സി. ഏബനേസർ ദുബായി ശുശ്രൂഷകനായി ചുമതലയേറ്റു

ഐ.പി.സി. ഏബനേസർ ദുബായി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ.വൈ. തോമസ്‌ ചുമതലയേറ്റു. മികച്ച വേദ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. വൈ. തോമസ്‌ ആലപ്പുഴ സ്വദേശിയാണ്. കുമ്പനാട്‌ ഹെബ്രോൻ ഐ.പി.സി. സഭയുടെ ശുശ്രൂഷകനായി കഴിഞ്ഞ 3 വർഷം സേവനമനുഷ്ടിച്ചിരുന്നു. 2007-2012 കാലയളവിലും ഏബനേസർ ദുബായി സഭയുടെ ശുശ്രൂഷകനായിരുന്നു. ഭാര്യ: ബിനു മകൻ: ഏബൽ Continue reading പാസ്റ്റർ കെ.വൈ. തോമസ്‌ ഐ.പി.സി. ഏബനേസർ ദുബായി ശുശ്രൂഷകനായി ചുമതലയേറ്റു